മോശം സമയങ്ങളിലും എനിക്ക് വേണ്ടി ചിരിച്ചു; ഒരമ്മയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം?, അമൃതയുടെ ത്യാ​ഗങ്ങളുടെ ഫലം!

സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം പ്രതീക്ഷിച്ച് ഇരുപതുകളുടെ തുടക്കത്തിൽ തന്നെ വിവാ​​ഹജീവിതത്തിലേക്ക് കടന്നിരുന്നു ​ഗായിക അമൃത സുരേഷ്. എന്നാൽ ആ ദാമ്പത്യത്തിന് മൂന്ന് വർഷത്തോളം മാത്രമെ ആയുസുണ്ടായിരുന്നുള്ളു. തന്റെ തീരുമാനം തെറ്റായിപ്പോയിയെന്ന് അമൃത തന്നെ പിന്നീട് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. റിയാലിറ്റി ഷോകളിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു നടൻ ബാലയുമായുള്ള ​ഗായിക അമൃത സുരേഷിന്റെ വിവാഹം.

റിയാലിറ്റി ഷോയിൽ വെച്ച് കണ്ടുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ബാലയുമായുള്ള വിവാ​ഹത്തിന് അമൃതയുടെ കു‍ടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല. മകളുടെ സന്തോഷത്തിന് പ്രധാന്യം കൊടുത്തതിലാണ് വിവാഹം കുടുംബം നടത്തിയത്. മകൾ പാപ്പുവെന്ന് വിളിക്കപ്പെടുന്ന അവന്തിക ജനിച്ച് രണ്ട് വർഷം പിന്നിട്ടപ്പോഴാണ് ബാലയും അമൃതയും വേർപിരിഞ്ഞത്.

Amrutha Suresh

വിവാഹ​മോചനത്തിനുശേഷം മകളുടെ സംരക്ഷണം പൂർണമായും അമൃതയ്ക്കാണ്. ബാലയുമായുള്ള വിവാഹം ശരീരത്തിലും മനസിലും ഉണങ്ങാത്ത മുറിവുകളാണ് അമൃതയ്ക്ക് സമ്മാനിച്ചത്. അതെല്ലാം ​ഗായിക മറക്കുന്നത് മകളുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മാത്രമാണ്. ഇപ്പോഴിതാ മാതൃദിനത്തിന്റെ ഭാ​ഗമായി മകൾ തനിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് വിശദീകരിച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

എന്റെ കൊച്ച് പാപ്പു ഇന്നലെ എന്നെ അത്ഭുതപ്പെടുത്തിയത് എങ്ങനെയാണെന്ന് കണ്ടോ...? ഒരു അമ്മയ്ക്ക് വേറെ എന്താണ് വേണ്ടത്?. മാതൃദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നില്ല... എന്നിട്ടും എന്റെ തിരക്കേറിയതും ബഹളമയവുമായ റിഹേഴ്സലിന്റെ ഇടയിലും അവളുടെ സ്നേഹം എനിക്ക് അനുഭവപ്പെട്ടുവെന്ന് അവൾ ഉറപ്പാക്കി. അവൾ ഈ വലിയ ചാർട്ട് പേപ്പർ എനിക്കായ് തയ്യാറാക്കി.

ചെറിയ കൈയക്ഷരം, ഒട്ടിച്ച ചിത്രങ്ങൾ, ഒരു കാർഡ്, രണ്ട് ചെറിയ പൂക്കൾ... എല്ലാം വളരെ ശ്രദ്ധാപൂർവ്വം ചിന്തിച്ച് മനോഹരമായി തന്നെ അവൾ എനിക്കായി ഒരുക്കി... എനിക്ക് വേണ്ടി മാത്രം. അവൾ എന്നോട് പറഞ്ഞതുപോലുമില്ല. അവൾ അവളുടെ അബോണ്ടയുമായി ചേർന്ന്ന ടപ്പിലാക്കിയ രഹസ്യ ദൗത്യം... എന്റെ പരിശീലന സ്ഥലത്തേക്ക് അവൾ അവളുടെ സമ്മാനം അയച്ചു. അത് തുറന്ന് കണ്ടപ്പോൾ ഞാനും അത്ഭുതപ്പെട്ടു.

അവളുടെ പരിശ്രമം, അവളുടെ നിഷ്കളങ്കത, അവളുടെ സ്നേഹം എല്ലാം ഉൾക്കൊണ്ട സർപ്രൈസ്. ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങളാണിവ. പാപ്പു... ഇന്നലെ നീ എന്റെ അരികിൽ ഉണ്ടായിരുന്നില്ലായിരിക്കാം. പക്ഷെ നിന്റെ ഹൃദയം എന്റേതിലേക്ക് എത്താൻ ഒരു വഴി കണ്ടെത്തി. അത് പൂർണ്ണമായും സംഭവിച്ചു എന്നാണ് മകൾ നൽകിയ സർപ്രൈസിന്റെ വീഡിയോ പങ്കിട്ട് അമൃത കുറിച്ചത്.

Amrutha Suresh Daughter

ജീവിതത്തിലെ പല മോശം സമയങ്ങളിലും തനിക്ക് വേണ്ടി എല്ലാം മറന്ന് ചിരിച്ച അമ്മ എന്നാണ് അമൃതയെ മകൾ പാപ്പു വിശേഷിപ്പിച്ചത്. അമ്മ പ്രതിസന്ധിയിലാണെന്ന് തോന്നുന്ന നിമിഷങ്ങളിൽ എല്ലാം പാപ്പു തന്നാൽ കഴിയും വിധം ചെറുത്ത് നിൽപ്പിനുള്ള സഹായങ്ങൾ ചെയ്തിട്ടുണ്ട്. പത്ത് വർഷത്തോളം നീണ്ട പരിഹാസത്തിൽ നിന്നും വിമർശനത്തിൽ നിന്നും അമൃതയെ കരകയറാൻ സഹായിച്ചത് പാപ്പു ചെയ്ത ഒരു വീഡിയോയായിരുന്നു.

അതുവരെ മകളെ അച്ഛനിൽ നിന്നും അകറ്റിയ അമ്മയായിട്ടായിരുന്നു അമൃതയെ ആളുകൾ കണ്ടിരുന്നത്. എന്നാൽ താനും അമ്മയും അനുഭവിച്ച കാര്യങ്ങൾ പാപ്പു വെളിപ്പെടുത്തിയതോടെ അമൃതയ്ക്കും കുടുംബത്തിനും ജനങ്ങൾ പിന്തുണ നൽകി തുടങ്ങുകയായിരുന്നു. അമൃതയ്ക്ക് ഈ ജന്മത്തിൽ ലഭിച്ച ഏറ്റവും വലിയ അനു​​ഗ്രഹം മകൾ പാപ്പുവാണെന്ന് ആരാധകരും കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X