»   » ഈ രാത്രി ഞാന്‍ അതി സന്തോഷവതിയാണെന്ന് എമി ജാക്‌സണ്‍.. എന്താണ് കാര്യമെന്ന് അറിയാമോ?

ഈ രാത്രി ഞാന്‍ അതി സന്തോഷവതിയാണെന്ന് എമി ജാക്‌സണ്‍.. എന്താണ് കാര്യമെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ഇന്നലെ രാത്രി (നവംബര്‍ 21) എമി ജാക്‌സണ്‍ അതി സന്തോഷവതിയായിരുന്നു. ഇന്നലെയായിരുന്നു എമി ആദ്യമായി അഭിനയിച്ച സീരിയലിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.

അമിതാഭ് ബച്ചന്‍ ഷാരുഖ് ഖാന്റെ പിതാവാണ്! താരപുത്രന്‍ വിശ്വസിക്കുന്നത് അങ്ങനെയാണെന്ന് വെളിപ്പെടുത്തല്‍

ഒരു സീരിയലില്‍ അഭിനയിച്ചതിന് ഏതെങ്കിലും മുന്‍നിര നായിക ഇത്രയും സന്തോഷിക്കുമോ എന്നല്ലേ ചിന്തിയ്ക്കുന്നത്. എന്നാല്‍ അതിന് കാരണമുണ്ട്. ഇത് സാധാരണ ഒരു സീരിയല്‍ അല്ല!!

അമേരിക്കന്‍ സീരിയല്‍

ലണ്ടന്‍കാരിയായ എമി ജാക്‌സണ്‍ ആദ്യമായി ഒരു ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ച കാര്യമാണ് പറയയുന്നത്. സൂപ്പര്‍ഗേള്‍ എന്ന സീരിയല്‍ ഇന്നലെ (നവംബര്‍ 21) മുതലാണ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്

സൂപ്പര്‍ഗേള്‍

അമേരിക്കയിലെ സൂപ്പര്‍ഹിറ്റ് സീരിയലാണ് സൂപ്പര്‍ഗേള്‍. ആക്ഷന്‍ - അഡ്വഞ്ചര്‍ സീരിയലായ സൂപ്പര്‍ഗേളിന്റെ മൂന്നാം സീസണിലാണ് എമി ജാക്‌സണ്‍ അഭിനയിക്കുന്നത്.

സൂപ്പര്‍ഗേളല്ല

എന്നാല്‍ സീരിയലിലെ കേന്ദ്ര കഥാപാത്രമായ സൂപ്പര്‍ഗേളിനെ അല്ല എമി അവതരിപ്പിയ്ക്കുന്നത്. അതേ സമയം ഏറെ പ്രാധാന്യമുള്ള കഥാപാത്രവുമാണ്.

ഹാപ്പിയാണെന്ന് എമി

സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനെ കുറിച്ച എമി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഈ രാത്രി താന്‍ ഒരുപാട് സന്തോഷവതിയാണെന്നും സൂപ്പര്‍ഗേള്‍ ഇന്ന് (നവംബര്‍ 21) രാത്രിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു എന്നും എമി ട്വിറ്ററിലൂടെ അറിയിച്ചു.

2.0 യില്‍ എമി

അതേ സമയം, ഇവിടെ സൗത്ത് ഇന്ത്യയില്‍ തന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് എമി. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്ന ചിത്രത്തില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികയാണ് എമി.

English summary
my Jackson who is awaiting the release of 2.0, directed by Shankar, in which she is paired opposite Superstar Rajinikanth, is all set to make her American Television debut. Amy will be seen playing Saturn Girl in the third season of the superhero action-adventure television series, Supergirl. Her episode will be telecast today (Nov 21).

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam