»   » നെറ്റിയില്‍ വെടിയുണ്ട കൊണ്ടിട്ടും മരിക്കാത്ത നായിക; കാണൂ, തലതല്ലി ചിരിക്കൂ... സീരിയല്‍ ഡാാ

നെറ്റിയില്‍ വെടിയുണ്ട കൊണ്ടിട്ടും മരിക്കാത്ത നായിക; കാണൂ, തലതല്ലി ചിരിക്കൂ... സീരിയല്‍ ഡാാ

Written By:
Subscribe to Filmibeat Malayalam

സീരിയല്‍ ഒരു വിഷവിത്താണ് എന്ന അഭിപ്രായം ഇതിനോടകം വ്യാപിച്ചു കഴിഞ്ഞു. കുട്ടികളില്‍ പോലും പകയും വെറുപ്പും വിദ്വോഷവും അസൂയയും കുശുമ്പുമൊക്കെ നിറയ്ക്കുന്ന സീരിയലുകള്‍ നിരോധിക്കണമെന്നും സെന്‍സര്‍ ഏര്‍പ്പെടുത്തണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുമായി പല പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു. മലയാളത്തില്‍ അതിനുള്ള നീക്കുപോക്കുകള്‍ ചിലത് നടക്കുന്നു.

എന്നാല്‍ തമിഴിലെ അവസ്ഥന എന്താണ്? വില്ലന്‍ കഥാപാത്രത്തിന്റെ വെടി നായികയുടെ നെറുകയില്‍ ഏല്‍ക്കുകയാണ്. വെടിയേറ്റ് നായികയുടെ തലച്ചോര്‍ പിളര്‍ന്നുവെന്ന് ദൃശ്യത്തില്‍ നിന്നും ആര്‍ക്കും വ്യക്തം. ഇങ്ങനെ വെടിയേറ്റാല്‍ ആരും തത്ക്ഷണം മരിക്കും. എന്നാല്‍ സീരിയയില്‍ അത് നടപ്പില്ല. കാലന്‍ വരെ തോറ്റുപോകും.

serial

വെടിയേറ്റ നായികയെ നായക കഥാപാത്രം കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണ് പിന്നീട് വീഡിയോയില്‍. നായികയുടെ അഭിനയം കണ്ടാല്‍ നെറ്റിയില്‍ ഒരു പൊട്ടുവച്ച ലാഘവം മാത്രമേ കാണൂന്നുള്ളൂ. ഇതിനിടയില്‍ നായികയുടെ മുടിയില്‍ നായകന്‍ മുല്ലപ്പൂ ചൂടിക്കുന്നു, മൊബൈലില്‍ ഇരുവരുമൊത്തുള്ള ചിത്രം നായിക കാണുന്നു...ഒന്നും പറയണ്ട ആരുടേയും കണ്ണുതള്ളിപോകും!

സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചന്ദ്രലേഖ എന്ന സീരിയിലിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീധനം എന്ന മലയാള സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ദിവ്യയാണ് നായിക. എന്തായാലും തല തല്ലി ചിരിക്കാനുള്ള അവസരം തള്ളിക്കളയരുത്, കാണൂ... സീരിയല്‍ ഡാ!!

English summary
An illogical scene from a tamil serial goes viral on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam