For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഴിച്ചിടാനൊരുങ്ങിയ കുഞ്ഞിനെ പണം കൊടുത്തു വാങ്ങി ഇന്ദിര, ഈ മകൾക്കും അമ്മയ്ക്കും കൈത്താങ്ങായത് ദിലീപ്

  |

  മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് ദിലീപിനുള്ളത്. നടന്റെ പ്രതിസന്ധി ഘട്ടത്തിൽ ഇവർ കൂടെ തന്നെയുണ്ടായിരുന്നു. ദിലീപിന് വേണ്ടി പ്രാർത്ഥിച്ച് നിരവധി അമ്മമാരും അന്ന് രംഗത്ത് എത്തിയിരുന്നു. സിനിമയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചത് മാത്രമായിരുന്നില്ല അന്ന് ഒരു ജനത നടനോടൊപ്പം നിൽക്കാൻ കാരണം. ഇപ്പോഴിത അധികമാരും കാണാത്ത ദിലീപിന്റെ മറ്റൊരു മുഖം പുറത്തു വരുത്തു വരുകയാണ്.

  ബാലതാരമായി മലയാളത്തിലും തമിഴിലും തിളങ്ങിയ താരം, അനിഘ സുരേന്ദ്രൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

  Dileep

  മവേലിക്കര സ്വദേശികളായ ഇന്ദിരയും മകൾ കീർത്തനയുമാണ് ദിലീപിന്റെ ആ വലിയ മനസിനെ കുറിച്ച് വെളിപ്പെടുത്തിയത്. ദിലീപ് തങ്ങൾക്ക് ചെയ്തു നൽകിയ വലിയ സഹായത്തെ കുറിച്ചാണ് ഇവർ പറഞ്ഞത്. സൂര്യ ടിവി അവതരിപ്പിക്കുന്ന അരം + അരം = കിന്നരം എന്ന ഷോയിലെത്തിയാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഷോയിൽ അതിഥിയായി ദിലീപ് എത്തിയിരുന്നു. നടനെ കാണാനായി ഇവർ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ദിലീപിന്റെ ഫാൻ പേജുകളിലും സോഷ്യൽ മീഡിയയിലും ഈ വീഡിയോ വൈറലാവുന്നുണ്ട്. നടൻ അതിഥിയായി എത്തിയ ''അരം + അരം = കിന്നരം'' എന്ന പരിപാടിയിലെ അണിയറ പ്രവർത്തകർ ദിലീപിന് സർപ്രൈസായിഇന്ദിരയേയും മകൾ കീർത്തയേയും കൊണ്ടു വന്നത്. അംഗവൈകല്യമുള്ള കുട്ടിയാണ് കീർത്തന. ഇരുവരേയും ഷോയിൽ കണ്ടപ്പോൾ ദിലീപ് ഞെട്ടിപ്പോവുകയായിരുന്നു. ഇവാരണ് പാവങ്ങൾക്ക കൈതാങ്ങായി കൂടെ നിൽക്കുന്ന ദിലീപിനെ കുറിച്ച് പറഞ്ഞത്.

  തങ്ങളുടെ ജീവിത കഥ പറഞ്ഞ് കൊണ്ടാണ് ഇന്ദിര ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. കീർത്തനയെ ഇന്ദിരയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ നന്നാണ് കിട്ടുന്നത്. ആ സംഭവ കഥ എല്ലാവരുടേയും കണ്ണ് നിറച്ചിരുന്നു. സഹോദരിയുടെ മകളുടെ കുട്ടിയെ കാണാനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ചോര കുഞ്ഞായ കീർത്തനയെ ലഭിക്കുന്നത്. ഇന്ദിരയുടെ വാക്കുകൾ ഇങ്ങനെ...

  ''ജേഷ്ഠത്തിയുടെ മകളുടെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എല്ലാവരും ശവക്കോട്ടയിലേയ്ക്ക് ഓടുന്നത് കണ്ടു. കാര്യം ചോദിച്ചപ്പോഴാണ് കുഞ്ഞിനെ മറവ് ചെയ്യാൻ കൊണ്ടു പോകുന്നതിനെ കുറിച്ച് പറഞ്ഞത്. ഞാൻ ഓടി അവിടെ ചെന്നപ്പോൾ കുഴിയെടുത്ത് ആ കുഞ്ഞിനെ അതിലിട്ട് മൂടാനുള്ള ഒരുക്കത്തിലായിരുന്നു അവർ . ആ കുഞ്ഞിനെ തനിക്ക് തരാൻ പറഞ്ഞു. ആദ്യം അവർ തയ്യാറായില്ല. പിന്നീട് കയ്യിലുണ്ടായിരുന്ന 200 രൂപ നൽകി കുഞ്ഞിനെ സ്വന്തമാക്കുകയായിരുന്നു. അന്ന് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഓട്ടോക്കാരൊന്നും സഹായിച്ചില്ലെന്നും ഇന്ദിര പറയുന്നു.

  എന്നാൽ ആശുപത്രിയിൽ ചെന്നപ്പോൾ അവിടേയും താൻ അപമാനിതയായെന്നും ഇന്ദിര പറയുന്നു. ''തനിക്ക് അവിഹിതത്തിലുണ്ടായ കുഞ്ഞാണെന്നൊക്കെ അവർ പറഞ്ഞു. കൂടാതെ പോലീസിനെ വിളക്കുമെന്നും കേസെടുക്കുമെന്നുമൊക്ക പറഞ്ഞതായി ഇന്ദിര ഓർമിക്കുന്നു. ആരും നേക്കാനും തയ്യാറായില്ല. മറ്റൊരു ഡോക്ടർ നോക്കിയിട്ടു പറഞ്ഞു കുഞ്ഞ് ആകെ പത്ത് കിലോയോയുളളൂവെന്ന്. കൂടാതെ കുട്ടിയെ രക്ഷിക്കാനാവില്ലെന്നും. പിന്നീട് കുഞ്ഞിനെ ഇൻക്യുബേറ്ററിൽ വെക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ അതിന് തന്റെ കൈയിൽ മാർഗമില്ലെന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെ വയ്ക്കുന്ന ഒരു തുണിയ്ക്ക് എഴുതി തന്നു. ഒരു മീറ്ററിന് 900 രൂപായിരുന്നു അതിന്ഡറെ വില. അത് വാങ്ങി 10 ദിവസം കുഞ്ഞിനെ പൊതിഞ്ഞ് വെച്ച് കൊണ്ട് ആശുപത്രിയിൽ കിടന്നവെന്നും'' ആ അമ്മ കണ്ണീരോടെ പറഞ്ഞു.

  കീർത്തനയുടേയും അമ്മയുടേയും കഥ കേട്ട നടി ശ്വേത മേനോൻ, ഇവരോട് ഷോയിലേയ്ക്ക് വരാനുള്ള കാരണം തിരിക്കി. കീർത്തനയായിരുന്നു ഇതിനുള്ള മറുപടി നൽകിയത്. ദിലീപേട്ടനെ കാണാൻ വേണ്ടിയാണ് വന്നതെന്ന് പറഞ്ഞു. കാരണം ദിലീപേട്ടൻ തനിക്ക് വീട് വെച്ചു തന്നു. അത് ആരോടും മിണ്ടിയില്ലെന്നും കീർത്തന നിറ കണ്ണുകളോടെ പറഞ്ഞു. ഞങ്ങൾ ഇപ്പോൾ ആ വീട്ടിലാണ് താമസിക്കുന്നതെന്ന് ഇന്ദിരയും കൂട്ടിച്ചേർത്തു. ഇത് കേട്ടതും പരിപാടിയിലുണ്ടായിരുന്ന താരങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു.

  നിറ കണ്ണുകളോടെയാണ് ദിലീപ് ഇന്ദിര അമ്മയുടേയും മകൾ കീർത്തനയുടേയും വാക്കുകൾ കേട്ടത്. ഇവരെ ഒട്ടും പ്രതീക്ഷിച്ച എന്നാണ് ദിലീപ് പറഞ്ഞത്. ''ഇന്ദിര അമ്മയേയും മകളേയും കണ്ടപ്പോൾ താൻ ഒത്തിരി ഞെട്ടിയെന്നു ജനപ്രിയതാരം പറയുന്നു. ഇവരിങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് വിചാരിച്ചില്ല. ആരും ഇത് അറിഞ്ഞില്ലെന്നും നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യമാണെന്നും നടി ശ്വേത മേനോൻ ദിലീപിന് മറുപടിയായി പറഞ്ഞു. ഇവരെ കുറിച്ച് അറിഞ്ഞതിനെ കുറിച്ചും നടൻ അരം+അരം= കിന്നരം വേദിയിൽ പറയുന്നുണ്ട്.''വർഷങ്ങൾക്ക് മുൻപ് ഇന്ദിരച്ചേച്ചി ഒരു ബന്ധവുമില്ലാത്ത ഒരു കുഞ്ഞിനെ ഏറ്റെടുത്തു കൊണ്ടു വരുക, ഒരു ജീവിതം മുഴുവൻ ആ കുഞ്ഞിനൊപ്പം കഴിയുക, ആ സമയത്ത് ഷീറ്റ് വെച്ച് മറച്ച പോലുള്ള ഒരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അതിനോട് ചേർന്നൊരു കടയുമുണ്ടായിരുന്നു. അതൊക്കെ വായിച്ചറിഞ്ഞപ്പോൾ അത് ശരിയാണോ എന്നൊക്കെ അറിയാനായി ആളെ വിടുകയായിരുന്നു. പിന്നിടാണ് ഞാൻ അവരെ വിളിച്ചത്.

  അവിടെ രണ്ട് മൂന്ന് സെന്റ് സ്ഥലമുണ്ടായിരുന്നു അവിടെയൊരു വീട് പണിത് കൊടുത്തു. രണ്ട് ബെഡ് റൂമുളള ഒരു വാർക്ക കെട്ടിടമായിരുന്നു അത്. അതിപ്പോഴും സുരക്ഷിതമായി ഇരിക്കുന്നുവെന്ന് കരുതുന്നുവെന്നും ദിലീപ് പറയുന്നു. ഗണേഷേട്ടനാണ് താക്കോൽദാനം ചെയ്തത് (ഗണേഷ് കുമാർ). ആയിരം വീടിന്റെ പദ്ധതിയായിരുന്നു അത്. പതിനൊന്ന് പേർക്കേ വീട് പണിയാൻ പറ്റിയുള്ളു. അതിനുശേഷം അത് ഫ്രീസ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. നാലു വർഷങ്ങൾക്ക് ശേഷമാണ് ഇവരെ കാണുന്നതെന്നും ദിലീപ് പറഞ്ഞു. കീർത്തനയുടെ ഇപ്പോഴത്തെ ആവശ്യത്തെ കുറിച്ചും ദിലീപ് തിരക്കിയിരുന്നു.
  ഓട്ടോമാറ്റിക്ക് വീൽ ചെയർ കിട്ടിയാൽ ഉപകാരമായിരുന്നു എന്ന് കീർത്തന പറഞ്ഞു. പഠിക്കാനും മറ്റ് ആവശ്യങ്ങൾക്കും പുറത്ത് പോകൻ ഇതൊരു സഹായകമാകും എന്നായിരുന്നു കീർത്തന പറഞ്ഞത്. കീർത്തനയുടെ ആവശ്യം അവിടെയുണ്ടായ സീരിയൽ താരങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങൾ ഇരുപത് പേർ ചേർന്ന് ഒരു ഓട്ടോമാറ്റിക്ക് വീൽ ചെയർ വാങ്ങി കൊടുക്കാമെന്ന് താരങ്ങളെ പ്രതിനിധീകരിച്ച് സാജൻ സൂര്യ പറഞ്ഞു. താനും ഒപ്പമുണ്ടെന്ന് നടി ശ്വേത മേനോനും കൂട്ടിച്ചേർത്തു

  നടന്റെ പ്രതിസന്ധ കലാത്ത് കിടാവിളക്ക് കത്തിച്ച വെച്ച് പ്രാർത്ഥിച്ചതിനെ കുറിച്ചും ഇന്ദിര പറഞ്ഞിരുന്നു. ഒരു വർഷത്തോളം പ്രർത്ഥിച്ചുവെന്നാണ് ആ അമ്മ പറഞ്ഞത്. ഇന്ദിരയുടേയും മകളുടേയും വീഡിയോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുഞ്ഞിന്റെ കഥ...!മലയാളികൾ അറിയാത്ത ദിലീപിന്റെ മറ്റൊരു മുഖം...!ഈ മനുഷ്യനെ ആരാധിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും കാരണങ്ങൾ ഏറെയാണ്... എന്ന് ക്യാപ്ഷനോടെയാണ് ഈ വീഡിയേ സോഷ്യൽ മീഡിയിൽ വൈറലാവുന്നത്.ദിലീപേട്ടാ എന്നും ദൈവം കൂടെയുണ്ടാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഏട്ടന് മറ്റൊരു മുഖം ഉണ്ടെങ്കിൽ അത് ഇതാണ്..... ഏട്ടൻ ഇഷ്ട്ടം,ഈ മനുഷ്യനെ അറിയണം,ജനങ്ങൾ മനസ്സിലാക്കണം,സത്യം മാത്രമേ ജയിക്കൂ എന്നും,,സത്യം എന്നും,ദിലീപിനെ കൈ വിടില്ല,ദിലീപേട്ടൻ 1000 അമ്മമാരുടെ പ്രാർത്ഥന മാത്രമല്ല... ഈ അനിയന്മാരുടയും ഉണ്ടായിരുന്നു.. ഇപ്പോഴും ഉണ്ടാകുന്നു, എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. ഒരു ചെറിയ ഇടവളയ്ക്ക് ശേഷം ദിലീപ് മിനിസ്ക്രീനിൽ സജീവമായിരിക്കുകയാണ്.

  വീഡിയോ കാണാം

  Read more about: dileep
  English summary
  An Unknown Story Of How Actor Dileep Helped A Mom And Paralysed Daughter Goes Trending And Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X