പ്രതീക്ഷകൾ തകർന്നിട്ടില്ല, മോളെ എങ്ങനെ വളർത്തണമെന്നൊക്കെ മനസിലുണ്ട്, അവൾ ഞങ്ങളുടെ രാജകുമാരി; അനാമിക
സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്നവർക്ക് സുപരിചിതരായ ഫാമിലി വ്ലോഗേഴ്സാണ് അനാമികയും വിഷ്ണുവും. ഇവരുടെ വിവാഹവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. അനാമികയേയും വിഷ്ണുവിനേയും പോലെ തന്നെ താരമാണ് ഇപ്പോൾ ഇവരുടെ മകളും.
കുഞ്ഞിന് ജന്മനാ ചില ഹെൽത്ത് ഇഷ്യൂസുണ്ടെന്ന് അടുത്തിടെയാണ് ഇരുവരും വെളിപ്പെടുത്തിയത്. മകളുടെ ഫോട്ടോയും വീഡിയോയും പങ്കുവെക്കുമ്പോൾ ചിലർ മനപൂർവം നെഗറ്റീവ് കമന്റുകൾ ഇടാറുണ്ടെന്നും അവർക്കെതിരെ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അനാമികയും വിഷ്ണുവും പുതിയ വീഡിയോയിൽ പറഞ്ഞു.

ചില ഇഷ്യൂസ് ഉണ്ടെങ്കിലും മകൾ തങ്ങൾക്ക് എന്നും രാജകുമാരിയാണെന്നും അവളെ വളർത്തേണ്ടത് എങ്ങനെയാണെന്ന് വരെ പ്ലാൻ ചെയ്തിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. ഉണ്ണി മോൾക്കുള്ള ഒരു ഇഷ്യു പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു വീഡിയോ ഇട്ടിരുന്നു. അതിന് താഴെ ഞങ്ങളെ ചേർത്ത് പിടിക്കുന്ന തരത്തിൽ ഒത്തിരി കമന്റ്സ് വന്നിരുന്നു. അത് ഇട്ടവരോടെല്ലാം ഞങ്ങൾക്ക് ഒത്തിരി സ്നേഹവും നന്ദിയുമുണ്ട്. ഞങ്ങളെ ചേർത്ത് പിടിക്കാൻ ഒത്തിരി ആൾക്കാരുണ്ടല്ലോ.
കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കണം മുഖത്ത് വ്യത്യാസമുണ്ട് എന്നൊക്കെ നല്ലത് പറഞ്ഞ് തന്നവരെയാണ് ഞങ്ങൾ നെഗറ്റീവെന്ന് വിചാരിച്ചതെന്ന് ഒത്തിരി കമന്റ്സ് കണ്ടിരുന്നു. പക്ഷെ അങ്ങനെയല്ല. നിങ്ങൾ അതിന്റെ സത്യാവസ്ഥ അറിയണം. അതിനാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. നെഗറ്റീവ് കമന്റ്സിടുന്നവരും സമൂഹത്തിലുണ്ട്.
അതുപോലെ ഒരു വ്യക്തി നിരന്തരമായി ഞങ്ങളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ എല്ലാം വന്ന് മോശം കമന്റ് ചെയ്യാറുണ്ട്. ഉണ്ണിമോളുടെ ഇഷ്യു പറഞ്ഞ് ഞങ്ങൾ വീഡിയോ ഇടുന്നതിന് മുമ്പായിരുന്നു അത്. മാത്രമല്ല ഞങ്ങൾക്ക് ഉണ്ണി മോളെ കുറിച്ചുള്ള പ്രതീക്ഷകൾ കൂടിയിട്ടേയുള്ളു. ഒരിക്കലും തകർന്നിട്ടില്ല. ഒരു വീഡിയോയിലും ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടുമില്ല.
അതുപോലെ മോളെ ആശുപത്രിയിൽ കാണിക്കണമെന്ന് പറഞ്ഞ് ഒത്തിരി അമ്മമാർ കമന്റിടുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. അതുപോലെ ചിലർ എന്നേയും മോളെയും മോശം പറഞ്ഞും കമന്റിട്ടിട്ടുണ്ട്. ആണാണോ പെണ്ണാണോയെന്ന് അറിയില്ല. ഇതിൽ കേസ് കൊടുക്കാമെന്ന് ഞാൻ നിരന്തരമായി ഉണ്ണിയേട്ടനോട് പറയുന്നുണ്ട്. മുമ്പൊരിക്കൽ കുഞ്ഞിനെ മോശമായി പറഞ്ഞ് ഒരു സ്ത്രീ കമന്റിട്ടപ്പോൾ വീഡിയോ ചെയ്ത് മാത്രമാണ് ഞങ്ങൾ പ്രതികരിച്ചത്.

അന്ന് ലീഗലി പോയിരുന്നില്ല. ആ കമന്റ് കണ്ടാൽ ഏതൊരു അമ്മയും പ്രതികരിക്കും. അതാണ് അന്ന് പ്രതികരിച്ചത്. ഇനി വിടാൻ ഉദ്ദേശിച്ചിട്ടില്ല. നിരന്തരമായി കുഞ്ഞിനെ മോശം പറയുന്ന ആ വ്യക്തിയെ സമൂഹത്തിന് മുമ്പ് കൊണ്ടുവരും. അതിന് എത്രത്തോളം പോകണമോ അത്രത്തോളം പോകും. ആ വ്യക്തിയെ കാണണമെന്ന് എനിക്ക് വാശിയുണ്ട്. ലീഗലി നീങ്ങി തുടങ്ങി. ഉണ്ണിമോളുടെ വീഡിയോയ്ക്ക് നെഗറ്റീവ് കമന്റിടുന്ന വ്യക്തി ഫേക്ക് അക്കൗണ്ടല്ല യൂസ് ചെയ്യുന്നത്.
ഏഴ് വർഷമായുള്ള അക്കൗണ്ടാണ്. എങ്ങനെ മോളെ വളർത്തണം എന്നൊക്കെ ഞങ്ങളുടെ മനസിലുണ്ട്. അതൊന്നും ഒരിക്കലും തകരില്ല. അവൾ എന്നും ഞങ്ങളുടെ സ്വന്തം രാജകുമാരിയായിരിക്കും. അതുകൊണ്ട് റീച്ചിന് വേണ്ടി ആരും ക്യാപ്ഷനിടരുതെന്നും അനാമിക പറഞ്ഞു. മോൾക്ക് ചെറിയൊരു ഇഷ്യുവുണ്ട്. നോർമലായുള്ള ചെറിയ കുഞ്ഞുങ്ങളെ കാണുന്നത് പോലെയാണ് അവളേയും ഞങ്ങൾ കാണുന്നത്.
ആ അസുഖത്തിന്റെ പേരിൽ അവളോടുള്ള സഹതാപം കാണിച്ചാരും കമന്റ് ചെയ്യരുത്. ഞങ്ങൾക്ക് അവളെ വലിയ ഇഷ്ടമാണ്. ഇങ്ങനൊരു ഇഷ്യുവുള്ളത് ഗർഭകാലത്ത് അറിഞ്ഞിരുന്നില്ലേയെന്ന് പലരും ചോദിച്ചിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞശേഷം എനിക്ക് ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ മാറി. ഒരു ടെസ്റ്റും വിടാതെ എല്ലാം ചെയ്തു. എന്നിട്ടും മോൾക്ക് അങ്ങനൊരു പ്രശ്നമുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല എന്നാണ് കുഞ്ഞിനുള്ള ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തി കഴിഞ്ഞ ദിവസം അനാമിക പറഞ്ഞത്.


Click it and Unblock the Notifications