അങ്ങനൊരു മോളെ എനിക്ക് വേണ്ട... എന്താണെന്ന് വെച്ചാൽ ചെയ്തോളൂ, ഞാൻ അന്വേഷിച്ച് പോവില്ല; അച്ഛനെ കുറിച്ച് അനാമിക
സോഷ്യൽ മീഡിയ നിരന്തരമായി ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഇന്ന് അനാമികയും വിഷ്ണുവും അവരുടെ ഏക മകളും കുടുംബമായി സന്തോഷത്തോടെ ജീവിക്കുകയാണ്. അമ്മയെ ചെറുപ്പത്തിൽ തന്നെ അനാമികയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
ഇപ്പോഴിതാ അനിയത്തിയെ കുറിച്ചും അച്ഛനെ കുറിച്ചുമുള്ള ചോദ്യങ്ങൾ മറുപടി പറയുകയാണ് അനാമിക. സഹോദരി സുരക്ഷിതയാണെന്നും അമ്മയുടെ സ്ഥാനത്ത് താനെന്നും ഉണ്ടാകുമെന്നും അനാമിക പറയുന്നു. നിരന്തരമായി കമന്റ്സിലൂടെയും മറ്റും ആളുകൾ എന്റെ സഹോദരിയെ കുറിച്ചും എനിക്ക് ജന്മം നൽകിയ അച്ഛനെ കുറിച്ചും ചോദിക്കാറുണ്ട്. അതിനുള്ള മറുപടിയാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്.

എന്റെ കല്യാണം ഉറപ്പിച്ചശേഷം ഞാനും ഉണ്ണിയേട്ടനും കൂടി എന്റെ അനിയത്തിയെ അന്വേഷിച്ച് പോയിരുന്നു. അനുശ്രീ എന്നാണ് അവളുടെ പേര്. അന്ന് കുറേ അന്വേഷിച്ചിട്ടാണ് അവളുടെ അഡ്രസ് കണ്ടെത്തിയതും ചെന്ന് കണ്ടതും. അന്ന് അവൾക്കൊന്നും വാങ്ങി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അവളെ അന്ന് കാണാൻ പറ്റുമെന്ന് പോലും ഞാൻ വിചാരിച്ചിരുന്നില്ല. കാരണം ഒത്തിരി അന്വേഷിക്കേണ്ടി വന്നിരുന്നു.
കാണാൻ പറ്റാതെ പോകുമോയെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. ഉണ്ണിയേട്ടൻ എനിക്ക് സഹായമായി നിന്നതുകൊണ്ടാണ് എന്റെ അനിയത്തിയെ കാണാൻ എനിക്ക് സാധിച്ചത്. എനിക്ക് ഒരു ജീവിതം കിട്ടുന്നതിന് മുമ്പ് ആ ജീവിതം കിട്ടാൻ പോകുന്നതിന്റെ സന്തോഷം അവളുമായി പങ്കിടാൻ ദൈവം എനിക്ക് അവസരം തന്നതിൽ ഞാൻ സന്തോഷവതിയാണ്. അവളോട് സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
മാത്രമല്ല അവളെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു ഞാൻ. കല്യാണം കഴിഞ്ഞശേഷവും അവളെ പോയി കണ്ടിരുന്നു. ചേച്ചിയുടെ സ്ഥാനത്ത് അല്ല ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് അവൾക്ക് വേണ്ടതെല്ലാം എന്നാൽ കഴിയും പോലെ ഞാൻ ചെയ്ത് കൊടുത്തു. സ്വന്തം അച്ഛനൊപ്പമാണ് അവളിപ്പോൾ. അവിടെ സേഫാണ്. അതുകൊണ്ട് തന്നെ എനിക്ക് ടെൻഷനടിക്കേണ്ട ആവശ്യമില്ല. അച്ഛനുള്ളതുകൊണ്ട് അവൾ എനിക്കൊപ്പം വരില്ലല്ലോ.
ഞങ്ങളുടെ ഓഹരി അവൾക്ക് ഞാൻ എത്തിച്ച് കൊടുക്കാറുണ്ട്. അവൾ ഒരിക്കലും അനാഥയല്ല. അമ്മയായും ചേച്ചിയായും ഞാനുണ്ട്. ഞാൻ വന്ന വഴിയിലൂടെ അവൾ വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ അനുഭവിച്ച വിഷമം അവൾ അനുഭവിക്കാതിരിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യും. ഉണ്ണിമോളെ പോലെയാണ് എനിക്ക് അവളും.

എന്റെ അമ്മയുടെ വയറ്റിൽ ജനിച്ച അവളെ ഞാൻ അകറ്റി നിർത്തുകയില്ല അനാമിക പറഞ്ഞു. പിന്നീട് അച്ഛനെ കുറിച്ചാണ് അനാമിക സംസാരിച്ചത്. എന്റെ അച്ഛൻ എവിടെയാണെന്നും ചിലർ ചോദിച്ചിരുന്നു. എന്റെ അമ്മയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. അതിൽ അച്ഛന് കുഞ്ഞുണ്ട്. അവർ ഒരു ഫാമിലിയായി ജീവിക്കുന്നു. മറ്റൊന്നും കൂടുതലായി എനിക്ക് അറിയില്ല.
സിഡബ്ലുസിയിൽ നിന്നും ഓഡർ കിട്ടിയാൽ മാത്രമെ എന്റെ വിവാഹം നടക്കുമായിരുന്നുള്ളു. ആ സമയത്ത് അച്ഛനെ അവർ കോൺടാക്ട് ചെയ്തിരുന്നു. പക്ഷെ അച്ഛന്റെ മറുപടി എന്നെ വേണ്ട എന്നായിരുന്നു. അങ്ങനൊരു മോളെ എനിക്ക് വേണ്ട. ഇപ്പോൾ എനിക്ക് ഒരു ഫാമിലിയുണ്ട്. അവളെ ഞാൻ നോക്കില്ല. എനിക്ക് വേണ്ട. നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്തോളൂ. അതുകൊണ്ട് അവളെ പറ്റി അറിയണ്ട എന്നാണ് അച്ഛൻ പറഞ്ഞത്. അതിൽ എനിക്ക് സങ്കടമില്ല.
അച്ഛൻ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ഇന്ന് ഹാപ്പിയായി ഇവിടെ ഇരിക്കുന്നു. പിന്നെ എന്നെ വേണ്ടെന്ന് പറഞ്ഞ വ്യക്തിയെ ഞാൻ ഇനി അന്വേഷിക്കുകയില്ല. സ്വന്തം രക്തത്തിലുള്ള മോളാണ്. ഞാൻ നോക്കണമെന്ന് പോലും അച്ഛൻ ചിന്തിച്ചില്ലെന്നും അനാമിക പറഞ്ഞു.


Click it and Unblock the Notifications