എല്ലാ പിന്തുണയും നൽകുന്നത് ഭർത്താവ്, ആ​ഗ്രഹം ഇതായിരുന്നില്ല; വിഷ്ണുവിന്റെ അമ്മയുമായി അനാമിക അകൽച്ചയിൽ?

ഒരു വർഷം മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായ വിവാഹമായിരുന്നു അനാഥ പെൺകുട്ടി അനാമികയുടേത്. മകൻ വിഷ്ണുവിനെ കൊണ്ട് ജീവമാതാ കാരുണ്യ ഭവൻ നടത്തിപ്പുകാരിയായ ഉദയ ​ഗിരിജ അനാമികയെ വിവാഹം കഴിപ്പിച്ചു. ഏറെക്കാലമായി ജീവമാതയിലെ അന്തേവാസിയായിരുന്നു അനാമിക. മകന് വിവാഹ പ്രായമായപ്പോൾ വ​ധുവായി അനാമിക മതിയെന്ന് ഉദയ ​ഗിരിജ തീരുമാനിക്കുകയായിരുന്നു.

ഇപ്പോൾ അനാമികയ്ക്കും വിഷ്ണുവിനും ഒരു പെൺകുഞ്ഞുണ്ട്. യുട്യൂബ് ചാനലുമായി സജീവമായ ഇരുവരും പങ്കുവെച്ച പുതിയ വ്ലോ​ഗാണ് ചർച്ചയാകുന്നത്. കുഞ്ഞിന്റെ തല മൊട്ടയടിക്കാനായി പഴനി മുരുകൻ കോവിലിൽ പോയ വിശേഷങ്ങളാണ് വ്ലോ​ഗിൽ. അതിരാവിലെ പുറപ്പെട്ട് തലമുണ്ഡനം കഴിഞ്ഞ് വൈകീട്ടോടെ ഇരുവരും തിരികെ നാട്ടിലെത്തി.

Anamika Vishnu

പൊതുവെ മകന്റെ കുഞ്ഞിന്റെ തലമുണ്ഡനം ചെയ്യുന്ന ചടങ്ങിൽ അമ്മയും മറ്റ് കുടുംബാം​ഗങ്ങളും പങ്കെടുക്കും. എല്ലാവരേയുമായി ചേർന്ന് പഴനിയിൽ പോകണമെന്നായിരുന്നു അനാമികയുടേയും ആ​ഗ്രഹം. എന്നാൽ അത് നടന്നില്ലെന്ന് അനാമിക തന്നെ വ്ലോ​ഗിൽ പറയുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഒരു വലിയ ആ​ഗ്രഹം നിറവേറ്റാൻ പോവുകയാണ്. പക്ഷെ ഇങ്ങനെയൊന്നും പോകണമെന്നായിരുന്നില്ല ആ​ഗ്രഹിച്ചിരുന്നത്.

ഫാമിലിയായി സന്തോഷത്തോടെ ഒരുമിച്ച് പോയിട്ട് വരണമെന്നായിരുന്നു ആ​ഗ്രഹിച്ചിരുന്നത്. എന്നാൽ അതിന് സാധിച്ചില്ല. അതുകൊണ്ടാണ് ഞങ്ങൾ മൂന്നുപേരും മാത്രം ഈ യാത്ര പോകുന്നത് എന്നാണ് അനാമിക പറഞ്ഞത്. വീ‍ഡിയോ വൈറലായതോടെ വിഷ്ണുവിന്റെ അമ്മയുമായി അകൽച്ചയിലാണോയെന്ന ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. മാത്രമല്ല അത്തരം ചോ​ദ്യങ്ങൾക്ക് ഇടനൽകുന്ന പോസ്റ്റുകളും അനാമിക പങ്കുവെയ്ക്കുന്നുണ്ട്.

എന്റെ അമ്മ മരിച്ച് പോകാതിരുന്നുവെങ്കിലെന്ന് തോന്നുന്നു. ചില കാര്യങ്ങൾ നേരിടുമ്പോൾ ചില കാര്യങ്ങൾ തുറന്ന് പറയാൻ അമ്മ ഉണ്ടായിരുന്നുവെങ്കിലെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്ന നിമിഷങ്ങളാണ് ഇപ്പോൾ എന്റെ മുന്നിലൂടെ കടന്ന് പോകുന്നത്. ഒരു അമ്മയുടെയും അച്ഛന്റെയുമൊക്കെ സ്നേഹം എനിക്ക് എന്റെ ഉണ്ണി അണ്ണൻ തരാൻ ശ്രമിക്കുന്നുണ്ട്. എന്റെ കണ്ണ് ഒന്ന് നിറഞ്ഞ് അല്ലെങ്കിൽ എനിക്ക് ഒരു സങ്കടം വന്ന് കഴിഞ്ഞാൽ എന്റെ ഉണ്ണി അണ്ണന്റെ കണ്ണ് നിറയും.

ഉണ്ണി അണ്ണൻ എന്റെ കണ്ണ് നിറയാതെ എത്രത്തോളം നോക്കാൻ പറ്റുമോ അത്രത്തോളം എന്നെ ചേർത്ത് പിടിക്കുന്നുണ്ട്. പക്ഷെ ഉണ്ണി അണ്ണൻ എന്നെ അത്രത്തോളം ചേർത്ത പിടിക്കുമ്പോഴും ഉണ്ണി അണ്ണനെ താങ്ങി നിർത്താൻ എനിക്ക് വീട്ടുകാരോ അമ്മയോ അച്ഛനോ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു.

Anamika Vishnu

നിങ്ങളിൽ ചില വ്യക്തികൾ എങ്കിലും ഉണ്ണി അണ്ണനെ പറ്റി നെഗറ്റീവ് പറയുമ്പോൾ പ്രതികരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. എന്നെ ഈ ഭൂമിയിൽ സ്നേഹിക്കാനും ഇതുപോലെ മനസിലാക്കിയ ഒരു വ്യക്തി ഇന്ന് ലോകത്ത് വേറെ ഇല്ല. അതുകൊണ്ട് തന്നെ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും എന്നും എനിക്കും എന്റെ ഉണ്ണി അണ്ണനും ഉണ്ണിമോൾക്കും വേണം. ചില സമയത്ത് സങ്കടം വരുമ്പോൾ ഞാൻ ആലോചിക്കും... ദൈവമേ എന്തിനാ എന്റെ അച്ഛനേയും അമ്മയേയും പിരിച്ചത്?.

അമ്മ മരിച്ചതെന്തിനാണ്?, അച്ഛൻ എന്താ എന്നെ നോക്കാത്തത്?, ഞാൻ എന്തേ അനാഥ ആയിപോയത്?, എന്നെ എന്തിനാ അനാഥ ആക്കിയത്... എന്നൊക്കെ ഒത്തിരി ചോദ്യങ്ങൾ എന്റെ മനസിൽ വരും എന്നാണ് അനാമിക കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ കുറിച്ചത്. മകളും ഭർത്താവും മാത്രമെ തനിക്ക് ഇപ്പോൾ സ്വന്തമായുള്ളുവെന്ന് അനാമിക പറയാതെ പറയുമ്പോലെയാണ് കുറിപ്പുകൾ.

ഭർത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണയോടെ ഉപരി പഠനത്തിന് പോകാൻ ശ്രമിക്കാൻ ഫോളോവേഴ്സിൽ ഒരാൾ ഉപദേശിച്ചപ്പോൾ തനിക്ക് പിന്തുണ നൽകാൻ ഭർത്താവ് മാത്രമെയുള്ളുവെന്നാണ് അനാമിക മറുപടി കമന്റിൽ കുറിച്ചത്. ഇതോടെയാണ് ഉദയ ​ഗിരിജയുമായി അനാമിക അകൽച്ചയിലാണോയെന്ന സംശയം ആരാധകരിൽ‌ വർധിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X