For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാൾ പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചു, അങ്ങനെ ഞാൻ ചെയ്യില്ല, വെളിപ്പെടുത്തി മൗനരാഗം സീരിയൽ താരം

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019 ഡിസംബർ 19 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായ മുന്നോട്ട് പോവുകയാണ്. കല്യാണി എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട പോവുന്നത്. ഐശ്വര്യയാണ് കല്യാണിയായി എത്തുന്നത്. ഐശ്വര്യയെ പോലെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന മറ്റൊരു കഥാപാത്രമാണ് നടൻ കല്യാൺ ഖന്നയുടേത്. കല്യാൺ എന്ന പേരിനെക്കാളും വിക്രം എന്നാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മൗനരംഗം സീരിയലിൽ വില്ലൻ കഥാപാത്രത്തെയാണ് നടന്‌ അവതരിപ്പിക്കുന്നത്. മികച്ച പ്രകടനമാണ് വിക്രമായി കല്യാൺ കാഴ്ച വയ്ക്കുന്നത്.

  സീരിയലിൽ വില്ലനാണെങ്കിലും നടന് കൈനിറയെ ആരാധകരുണ്ട്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് താരം കാത്തുസൂക്ഷിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കല്യാണിന്റെ വിശേഷങ്ങളാണ്. കുടുംബവിളക്ക് സീരിയൽ താരം ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സീരിയൽ വിശേഷങ്ങളും സ്വന്തം സന്തോഷങ്ങളും നടൻ പങ്കുവെച്ചത്. രസകരമായ ലൊക്കേഷൻ അനുഭവങ്ങൾ മുതൽ ഏറ്റവും വേദനിപ്പിച്ച സംഭവങ്ങൾ വരെ കല്യാൺ പങ്കുവെയ്ക്കുന്നുണ്ട്.

  പബ്ലിക്കായി അവർ ഇഷ്ടമല്ലെന്ന് പറഞ്ഞു, ആന്റി പറഞ്ഞത് സങ്കടമായി, വെളിപ്പെടുത്തി അമൃത

  ആനന്ദും കല്യാണും നേരത്തെ തന്നെ സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിഷ്ണു സംവിധാനം ചെയ്ത നിങ്ങളിൽ ഒരാളാണ് എന്ന ഹ്രസ്വചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. വിജയ് ബാബു രമേഷ് ചെന്നിത്തലയു ഈ ഹ്രസ്വചിത്രത്തിന്റെ ഭാഗമായിരുന്നു. ഷേർട്ഫിലിമിനായി സിഗററ്റ് വലിച്ച സംഭവം വെളിപ്പെടുത്തുകയാണ് താരം. ആനന്ദാണ് കല്യാൺ ആദ്യമായി സിഗററ്റ് വലിച്ച് ആ സംഭവം വെളിപ്പെടുത്തിയത്. സിഗററ്റ് വലിച്ച് കല്യാൺ ചുമച്ച് ഒരു വഴിക്കായി എന്നാണ് ആനന്ദ് പറയുന്നത്.

  അമ്മ ഉണ്ടെങ്കില്‍ ഞാന്‍ ഉമ്മ വയ്ക്കില്ല, കാവ്യയുടെ നിബന്ധനയെ കുറിച്ച് സംവിധായകൻ കമൽ

  '' താനും സിഗററ്റ് വലിക്കാത്ത ഒരാളാണ്. സീൻ പറയുമ്പോൾ നമ്മുടെ മനസ്സിൽ സിഗററ്റ് എടുക്കുക കത്തിച്ച വലിക്കുക എന്നതാണ് മനസ്സിൽ. എന്നാൽ ഇത് കഴഞ്ഞതോടെ നന്നായിട്ട് സിഗററ്റ് വലിക്കാൻ പഠിച്ചുവെന്നാണ് ആനന്ദ് പറയുന്നത്. അന്ന് ഏകദേശം അഞ്ച്, ആറ് എണ്ണം വലിച്ചു കാണുമെന്ന് ആദ്യമായി പുകവലിച്ച ഓർമ പങ്കുവെച്ച് കൊണ്ട് ന കല്യാൺ പറയുന്നു. കൂടാതെ ഏറെ വേദനിപ്പിച്ച സംഭവത്തെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വന്ന ആ കമന്റ് തന്നെ ഒരുപാട് വിഷമിപ്പിച്ചുവെന്നാണ് കല്യാൺ പറയുന്നത്.

  കാമുകി ആലിയ ഭട്ട് ഹോട്ട് അല്ല, മികച്ച അഭിനേത്രിയാണ്, ഹോട്ട് താരത്തെ കുറിച്ച് രൺബീർ കപൂർ

  സ്വന്തം പേര് പോലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആളാണ് കമന്റിന് ചെയ്തതെന്നാണ് കല്യാൺ പറയുന്നത്. താൻ അയാൾ വിളിച്ചത് കേൾക്കാതെ പെൺകുട്ടികളുടെ അടുത്ത് പോയി സംസാരിക്കുകയും സെൽഫി എടുക്കുകയും ചെയ്തുവെന്നായിരുന്നു കമന്റ്. ഈ കമന്റ് കണ്ടതിന് ശേഷം നിരവധി പേർ ഇതിനെ കുറിച്ച് തന്നോട് ചോദിച്ചിരുന്നു. എന്നാൽ തന്റെ ഓർമയിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഒരിക്കൽ കൂടി കല്യാൺ പറഞ്ഞു. താൻ ബോധപൂർവം ഇങ്ങനെ ചെയ്യില്ലെന്നും നടൻ കൂട്ടിച്ചേർത്തു. ഇന്നത്തെ സമൂഹിക രീതി തനിക്ക് കൃത്യമായി അറിയാവുന്ന ആളാണ്. ആളുകൾ എങ്ങനെ ചിന്തിക്കുമെന്ന് അറിയാവുന്ന ഒരാൾ കൂടിയാണ് താൻ. അതുകൊണ്ട് തൻ ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നു. ഇതിന് സമാനമായ ഒരു സംഭവം ആനന്ദും പങ്കുവെച്ചു. മറുപടി കിട്ടാൻ വേണ്ടി സോഷ്യൽ മീഡിയയിലൂടെ തന്നെ ഒരാൾ തെറി വിളിച്ചതിനെ കുറിച്ചാണ് നടൻ പറഞ്ഞത്.

  kalyan khanna

  സഹതാരങ്ങളുടെ പേരിനാടൊപ്പം കേൾക്കുന്ന ഗോസിപ്പ് കഥകളെ കുറിച്ചും കല്യാൺ പറയുന്നുണ്ട്. കുടുംബവിളക്ക് താരം രേഷ്മയ്ക്കാപ്പമുള്ഴ ഫോട്ടോഷൂട്ടിനെ കുറിച്ചും താരം പറഞ്ഞിരുന്നു. താരങ്ങളുടെ ഈ ചിത്രം വൈറലായിരുന്നു. തനിക്ക് പ്രണയമില്ലെന്നും കല്യാൺ ആനന്ദിനോട് പറയുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബാലഗണപതി എന്ന സീരിയലിലൂടെയാണ് കല്യാൺ ഖന്ന പ്രേക്ഷകർക്ക് സുപരിചിതനാവുന്നത്.. സീരിയലിലും നെഗറ്റീവ് കഥാപാത്കമായിരുന്നു. ഗണിപതിയുടെ എതിരാളിയായിട്ടായിരുന്നു സീരിയലിൽ അഭിനയിച്ചിരുന്നത്.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  കടപ്പാട്; വീഡിയോ കാണാം(ആനന്ദ് നാരായണൻ യുട്യൂബ് ചാനൽ)

  Read more about: serial
  English summary
  Mounaragam Serial Actor Kalyan Khanna Open's Up Pain Full comment in Social Media ,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X