ടെലിവിഷന്‍ നായകന്മാര്‍ക്കിടയിലെ മുന്തിയ ഇനം കോഴി; നടന്‍ സജിന് വിവാഹാലോചനയുമായി ആനന്ദ് നാരായണന്‍
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ അമ്മയറിയാതെ, സസ്‌നേഹം എന്നീ സീരിയലുകളിലൂടെ ശ്രദ്ധേരായ താരങ്ങളാണ് സജിനും മിഥുനും. അതിന് മുന്‍പും മറ്റ് സീരിയലുകളിലൂടെ തരംഗമാവാന്‍ സാധിച്ച താരങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ അതിഥിയായി എത്തിയതാണ് ഇരുവരും. തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപാടുകളെ കുറിച്ച് സജിനും പ്രണയ വിവാഹത്തെ കുറിച്ച് മിഥുനും തുറന്ന് സംസാരിച്ചിരുന്നു.
സജിന് വില്ലന്‍ കഥാപാത്രങ്ങളൊന്നും പറ്റില്ലെന്നും പാവത്താന്‍ കഥാപാത്രങ്ങളാണ് ചേരുക എന്നുമൊക്കെ എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ ആദ്യം നിഷ്‌കളങ്കനായി അഭിനയിച്ച് തുടങ്ങിയതിന് ശേഷം അതിന് ശേഷം മാറ്റം വന്ന് തുടങ്ങും. പിന്നെ കഥാപാത്രം ശക്തമായി മാറുകയാണ് പതിവ്. ഇപ്പോള്‍ ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിലും നടന്നത് അങ്ങനെയാണെന്നാണ് സജിന്‍ പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്. തുടക്കത്തില്‍ നാടകങ്ങളാണ് ചെയ്തിരുന്നത്. പിന്നീട് ഭ്രമണം എന്ന സീരിയലില്‍ അഭിനയിച്ച് തുടങ്ങി. സീരിയല്‍ നടന്മാരെയൊക്കെ സുഹൃത്തുക്കളാക്കുകയും ചെയ്തിരുന്നു. ഏത് ഓഡിഷന്‍ കണ്ടാലും ബയോഡാറ്റ അയക്കുകയും ചെയ്യും. അങ്ങനെയാണ് ഭ്രമണം എന്ന സീരിയലില്‍ അവസരം കിട്ടിയത്. ജോയ്സിയുടെ ഭ്രമണത്തിലൂടെയാണ് സജിന്റെ തുടക്കം.

സിംഗിള്‍ ആണെന്ന് അറിയാവുന്നത് കൊണ്ട് പലരും പ്രപ്പോസ് ചെയ്യാറുണ്ടോ എന്നാണ് ആനന്ദ് സജിനോട് ചോദിച്ചത്. ഇന്‍ഡസ്ട്രിയില്‍ ഉള്ള താരങ്ങളാണോ അതോ ആരാധകരാണോ എന്ന് താരം തിരികെ ചോദിച്ചു. പലരും പ്രൊപ്പോസുമായി വരുമ്പോള്‍ താന്‍ അവരെ ശ്രദ്ധിക്കാറുണ്ട്. നല്ല ആരെങ്കിലും ഉണ്ടെങ്കില്‍, ആ വരുന്നതില്‍ നിന്ന് എനിക്ക് ഇണങ്ങുന്ന ഒരാളെ കണ്ടെത്തിയാല്‍ അതുമായി മുന്നോട്ട് പോകാമല്ലോ എന്നാണ് ചിന്തിക്കുന്നത്. അതേ സമയം ഇതുവരെ പ്രണയം ഒന്നുമില്ല. വിവാഹ ആലോചനകള്‍ ഇപ്പോള്‍ കാര്യമായി നടക്കുന്നുണ്ടെന്നും സജിന്‍ പറയുന്നു.

എങ്കില്‍ പിന്നെ ഇതിലൂടെ ഒരു വിവാഹാലോചന വിട്ടാലോ എന്ന ആനന്ദിന്റെ ചോദ്യത്തിന് സജിന്‍ സമ്മതം മൂളുകയായിരുന്നു. സുന്ദരനും സുമുഖനും സല്‍സ്വാഭാവിയുമാണ്. മലയാള ടെലിവിഷന്‍ നായകന്മാര്‍ക്കിടയിലെ മുന്തിയ ഇനം കോഴിയ്ക്ക് പെണ്ണിനെ വേണം' എന്നുമാണ് ആനന്ദ് സജിന്റെ വിവാഹത്തിന് നല്‍കിയ പരസ്യം. എന്തായാലും നിനക്ക് കല്യാണം വരുമെന്നാണ് ആനന്ദും മിഥുനും സജിനോട് പറഞ്ഞത്.

അതേ സമയം തന്റേത് ഒരു പ്രണയ വിവാഹം ആയിരിക്കില്ല എന്ന് കൂടെ സജിന്‍ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷമുള്ള പ്രണയത്തിലാണ് നടന്‍ വിശ്വസിക്കുന്നതെന്നാണ് താരത്തിന്റെ അഭിപ്രായം. അഭിനയിക്കാന്‍ വേണ്ടി വന്നതോടെ അധ്യാപനത്തില്‍ നിന്നും തനിക്ക് കുറച്ച് ഇടവേള എടുക്കേണ്ടി വന്നിരുന്നു എന്നാണ് നടന്‍ പറയുന്നത്. പക്ഷെ ഇപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ അധ്യാപനവും അഭിനയവും ഒരുമിച്ച് നടക്കുന്നുണ്ട് എന്നാണ് താരം വ്യക്തമാക്കുന്നത്. അതേ സമയം മിഥുനും തന്റെ പ്രണയ കഥയെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞിരുന്നു. അഭിനയത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതനായ തനിക്ക് ഒരു കുഞ്ഞും ഉണ്ടെന്നാണ് താരം പറയുന്നത്.

അതേ സമയം പുതിയ വീഡിയോയിലൂടെ നടൻ മിഥുനെ ഒത്തിരി ഇഷ്ടപ്പെട്ടു എന്നാണ് ആരാധകര്‍ പറയുന്നത്. വില്ലന്‍ ആണ് സുന്ദരന്‍. സജിനെ കാണുമ്പോള്‍ പാവം തോന്നും. കണ്ണു കണ്ടു കൂടാത്ത ആളായി അഭിനയിച്ച ആളല്ലേ. ആനന്ദ് ഒരുപാട് പ്രാവിശ്യം സാന്ത്വനം സീരിയലിലെ സജിനെയും ഷഫ്‌നക്കുട്ടിയെയും കൊണ്ട് വരണം. ഇന്നത്തെ അടിപൊളി വ്‌ളോഗ് ആയിരുന്നു. അടുത്ത വീഡിയോയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത് എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.
Recommended Video
അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം


Click it and Unblock the Notifications