India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിനെട്ട് വയസിലാണ് ലൊക്കേഷനില്‍ നിന്ന് പ്രണയിച്ച് കെട്ടിയത്; ഫൈവ് ഫിംഗേഴ്‌സിനെ വീണ്ടും കൊണ്ട് വന്ന് ആനന്ദ്

  |

  യുവാക്കള്‍ക്കിടയില്‍ ഒരു കാലത്ത് തരംഗമായി മാറിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. അഞ്ച് പേരടങ്ങുന്ന ഫൈവ് ഫിംഗേഴ്‌സ് എന്ന ഗ്യാങ്ങും ഇവരെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം. സ്‌കൂള്‍ പശ്ചാതലമാക്കി ഒരുക്കിയ സീരിയലില്‍ നടന്മാരായ രഞ്ജിത്ത്, അംബരീഷ്, ശരത്ത്, സോണിയ, ശ്രീക്കൂട്ടി എന്നീ താരങ്ങളാണ് അഭിനയിച്ചത്. അതില്‍ ശരത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇപ്പോഴിതാ കുടുംബവിളക്ക് താരം ആനന്ദ് നാരായണന്‍ ഫൈവ് ഫിംഗേഴ്‌സിനെ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ കൊണ്ട് വന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരങ്ങളുടെ വിശേഷങ്ങള്‍ ആനന്ദ് പങ്കുവെച്ചത്.

  ആരാധകന്‍ കൈയ്യില്‍ ബ്ലേഡ് സൂക്ഷിച്ചു; അക്ഷയ് കുമാറിന്റെ കൈ കീറി മുറിഞ്ഞ സംഭവത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ

  ''ഫൈവ് ഫിംഗേഴ്‌സിലെ ബന്ധം നിലനിര്‍ത്താന്‍ വേണ്ടി സീരിയലിന്റെ ക്യാമറമാനെ തന്നെ അങ്ങ് ശ്രീക്കുട്ടി കെട്ടിയിരുന്നു എന്നാണ് അംബരീഷ് പറയുന്നത്. എത്രമത്തെ വയസിലാണ് വിവാഹം കഴിച്ചത് എന്ന ചോദ്യത്തിന് പതിനേഴ് വയസിലോ മറ്റോ ആണെന്നാണ് നടി സോണിയ പറയുന്നത്. എന്നാല്‍ പതിനെട്ടാമത്തെ വയസില്‍ തന്നെയായിരുന്നു. നിയമപരമായിട്ടുള്ള കാര്യങ്ങളൊക്കെ താന്‍ നോക്കിയിട്ടാണ് കല്യാണത്തിന് ഇറങ്ങിയതെന്നൊണ് ശ്രീക്കുട്ടി പറയുന്നത്. ഓട്ടോഗ്രാഫ് തുടങ്ങിയത് മുതല്‍ പ്രണയം ഉണ്ടായിരുന്നെന്നും നടി വെളിപ്പെടുത്തി. ആദ്യം ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. എങ്ങനെയോ അങ്ങ് നടന്നതാണ്.

  five-finger

  അങ്ങനെ എങ്കില്‍ വിവാഹപ്രായം ഉയര്‍ത്തി ഇരുപത്തിയൊന്ന് ആക്കണമെന്നോ അതില്‍ കൂടുതല്‍ ആക്കണമെന്നോ തോന്നിയിട്ടുണ്ടോ എന്ന് ബാക്കിയുള്ളവര്‍ ശ്രീക്കുട്ടിയോട് ചോദിച്ചിരുന്നു. ഇരുപത്തിയൊന്നും അതിനോട് അനുബന്ധിച്ചുള്ള പ്രായവുമാണ് നല്ലതെന്ന് ശ്രീക്കുട്ടി പറഞ്ഞു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് താന്‍ തിരിച്ച് വന്നു. പിന്നീട് അധികമാരും തന്നെ വിളിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. ആരെങ്കിലും വിളിച്ചിട്ട് വേണം ഇനി വണ്ണം കുറയ്ക്കാന്‍.

  ഓട്ടോഗ്രാഫിന് ശേഷം കുറച്ച് സീരിയലുകളൊക്കെ ചെയ്തിട്ടാണ് സോണിയ വിവാഹിതയായത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഏഷ്യാനെറ്റിലെ ബാലഹനുമാന്‍ എന്ന സീരിയലിലൂടെ തിരിച്ച് അഭിനയത്തിലേക്ക് വന്നു. പീന്നീട് വീണ്ടും ഗര്‍ഭമായെന്നും സോണിയ പറയുന്നു. അതോടെയാണ് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്തതെന്നാണ് നടി വ്യക്തമാക്കുന്നത്. അഭിനയത്തിന് പുറമേ സംവിധാനത്തിലേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണ് അംബരീഷ്.

  മുലക്കച്ച വെച്ച് അഭിനയിച്ചിരുന്നെങ്കില്‍ ഞാനിന്ന് സൂപ്പര്‍ നായിക ആവുമായിരുന്നു; ആ സിനിമയെ കുറിച്ച് നടി രമ ദേവി

  അംബരീഷ് സംവിധാനം ചെയ്ത് ഓട്ടോഗ്രാഫിന്റെ രണ്ടാം ഭാഗം ഇറക്കുകയാണെങ്കില്‍ ഞങ്ങള്‍ അതില്‍ വീണ്ടും അഭിനയിക്കാന്‍ വരാമെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. അതേ സമയം ഓട്ടോഗ്രാഫിന് ശേഷം നിരന്തരം വില്ലന്‍ വേഷങ്ങളാണ് താന്‍ ചെയ്തിരുന്നതെന്ന് നടന്‍ രഞ്ജിത്ത് പറയുന്നു. ആ സമയത്ത് എന്നെ രക്ഷിച്ച് വീണ്ടും നായകന്റെ റോള്‍ തന്നത് അംബരീഷ് ആണെന്ന് രഞ്ജിത്ത് വ്യക്തമാക്കുന്നു.

  കുടുംബവിളക്കിൽ നിന്നും പാറുവിനെ അടിച്ചോണ്ട് പോയ ആദ്യ ക്യാമറമാൻ; ഗര്‍ഭിണിമാരുടെ സംഗമത്തെ കുറിച്ച് ആതിര മാധവ്

  ഓട്ടോഗ്രാഫില്‍ അഭിനയിച്ചതിലൂടെ തങ്ങള്‍ക്ക് കിട്ടിയ ഭാഗ്യത്തെ കുറിച്ചും അംബരീഷ് പറഞ്ഞിരുന്നു. എല്ലാ സീരിയലുകളും കുടുംബത്തിന് അകത്ത് നടക്കുന്ന കഥകളും പ്രശ്‌നങ്ങളുമൊക്കെയാണ് കാണിക്കുന്നത്. അതില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് സ്‌കൂള്‍ ക്യാംപെസില്‍ വെച്ച് സീരിയല്‍ എടുക്കുന്നത്. ഇപ്പോഴും ട്രോളുകള്‍ വരാറുണ്ട്. ജന്മത്ത് സ്‌കൂളില്‍ കയറാതെ സ്‌കൂള്‍ കുട്ടികളായി അഭിനയിച്ചിട്ടുള്ള താരങ്ങള്‍ എന്നൊക്കെയാണ് ഞങ്ങളെ കുറിച്ച് ഇപ്പോഴും ട്രോളാറുള്ളത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ആ സീരിയലിനെ കുറിച്ച് ആളുകള്‍ വിളിച്ച് ചോദിക്കാറുണ്ട്.

  എയർ ക്രാഷിൽ കൊല്ലപ്പെടും എന്ന പ്രവചനം,എന്നെ പലരും കൊന്നിട്ടുണ്ട്..

  വീഡിയോ കാണാം

  Read more about: actors serial
  English summary
  Anand Narayan's Latest Video With Autograph Serial Fame Actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X