അനിരുദ്ധ് പറഞ്ഞ കള്ളങ്ങൾ തിരിച്ച് അറിഞ്ഞ് അനന്യ, അച്ഛൻ നന്നായപ്പോൾ മകൻ കുടുങ്ങി, കുടുംബവിളക്ക് എപ്പിസോഡ്

റേറ്റിംഗിൽ ആദ്യസ്ഥാനം നേടി കുടുംബവിളക്ക് മുന്നേറുകയാണ്. പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ചാണ് പരമ്പര ഓരോ ദിവസവും മുന്നോട്ട് പോവുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. അപ്രതീക്ഷിതമായി സുമിത്രയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കുന്നതുമാണ് സീരിയലിന്റെ പശ്ചാത്തലം. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. നടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മീര എന്ന സ്വന്തം പേരിനെക്കാളും സുമിത്ര എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത്.

ബംഗാളി സൂപ്പർഹിറ്റ് പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. 2020 ജനുവരിയിലാണ് സീരിയൽ ആരംഭിക്കുന്നത്. എന്നാൽ തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. നിരവധി വിമർശനങ്ങൾ സീരിയലിനെ ചുറ്റിപ്പറ്റി ഉയർന്നിരുന്നു. ഒരു സാധാരണ കണ്ണീർ പരമ്പരയുടെ റൂട്ടിലായിരുന്നു സീരിയൽ സഞ്ചരിച്ചത്. ഭർത്താവിന്റെ അവിഹിതവും ഒന്നിനും പ്രതികരിക്കാതെ കണ്ണീർ പൊഴിക്കുന്ന നായികയുമായിരുന്നു കുടുംബവിളക്കിൽ തുടക്കത്തിൽ. എന്നാൽ പിന്നീട് കഥാഗതി ആകെ മാറുകയായിരുന്നു. ഇപ്പോൾ കുടുംബവിളക്കിലെ സുമിത്ര ഒരു മാത്യകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ആരാധകരുണ്ട്.

 കുടുംബവിളക്ക്

തുടക്കത്തിൽ കണ്ണീർ പരമ്പരുടെ സ്റ്റൈലിൽ ആയിരുന്നു കുടുംബവിളക്ക് കഥ പറഞ്ഞ് തുടങ്ങിയത്. എന്നാൽ സുമിത്രയും ഭർത്താവ് സിദ്ധാർത്ഥും പിരിയുന്നതോടെയാണ് കഥ മാറുന്നത്. സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിദ്ധു സുമിത്രയെ ഒഴിവാക്കുന്നത്. എന്നാൽ വേദികയെ വിവാഹ കഴിച്ചതിന് ശേഷമാണ് താൻ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുന്നത്. സുമിത്രയെ തകർത്ത് വീട്ടിലെ അധികാരം പിടിച്ചെടുക്കുക എന്ന ഒറ്റ ഉദ്ദ്യേശത്തോടെയാണ് വേദിക സിദ്ധുവിനെ വിവാഹം കഴിക്കുന്നത്. എന്നാൽ കല്യാണ ശേഷം കാര്യങ്ങൾ ആകെ മാറുകയായിരുന്നു. സിദ്ധാർത്ഥും വേദികയും വിചാരിച്ചത് പോലെയുളള ദാമ്പത്യമായിരുന്നില്ല ഇവരുടേത്.

സുമിത്രയ്ക്ക് നല്ല  കാലം

സിദ്ധാർത്ഥ് ജീവിതത്തിൽ നിന്ന് പോയതിന് ശേഷം സുമിത്രയുടെ ജീവിതം മാറുകയായിരുന്നു. വിജയങ്ങൾ ചവിട്ടി കയറുകയായിരുന്നു. വീട് ലോകമായി കണ്ട് ജീവിച്ച വീട്ടമ്മായായിരുന്നു സുമിത്ര. സിദ്ധാർത്ഥ് ഉപേക്ഷിച്ചതോടെയാണ് സുമിത്ര അടുക്കളയിൽ നിന്ന് പുറം ലോകത്തേയ്ക്ക് എത്തുന്നത്. സ്വന്തമായി ബിസിനസ്, വാഹനങ്ങൾ എന്നിങ്ങനെ വിജയങ്ങൾ കൈവരിക്കുകയായിരുന്നു. സുമിത്രുടെ വളർച്ച സിദ്ധുവിനെ നിരാശപ്പെടുത്തിയിരുന്നില്ല. എന്നാൽ വേദികയേയും സിദ്ധുവിന്ഡറെ അമ്മ സരസ്വതിയേയും ചൊടിപ്പിച്ചിരുന്നു. സുമിത്രയെ തകർക്കാനായി വേദിക ഇറങ്ങി തിരിക്കുകയായിരുന്നു. എന്നാൽ അവസാനം ഇതെല്ലാം വേദികയ്ക്ക് തന്നെ തിരച്ചടിയാവുകയായിരുന്നു. എന്നാൽ വേദികയുടെ പല പ്രവൃത്തികളും സിദ്ധാർത്ഥിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും സിദ്ധാർത്ഥ് തിരുത്താൻ നോക്കിയെങ്കിലും വേദിക ഇതിന് തയ്യാറായിരുന്നില്ല. വീണ്ടും സുമിത്രയ്ക്ക് പിന്നാലെ പോയി പണി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ വേദികയിൽ നിന്ന് സിദ്ധു അകലുകയായിരുന്നു.

തെറ്റ് മനസ്സിലാക്കി

വേദികയുടെ സ്വഭാവം മനസ്സിലായതോടെ താൻ ചെയ്ത തെറ്റ് സിദ്ധാർത്ഥിന് ബോധ്യപ്പെടുകയാണ്. തുടക്കത്തിൽ മൗനം പാലിച്ച സിദ്ധു ഒടുവിൽ പ്രതികരിക്കുകയായിരുന്നു. ഇപ്പോൾ വേദികയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് സിദ്ധാർത്ഥ്. സുമിത്രയെ കള്ളക്കേസിൽ കുടുക്കി പോലീസ് സ്റ്റേഷനിൽ കയറ്റിയതിനെ തുടർന്നാണ് വേദികയ വീട്ടിൽ നിന്ന് പുറത്താക്കുന്നത്. വേദികയെ തിരികെ വിളിക്കാൻ അമ്മയും സഹോദരിയും ആവശ്യപ്പെട്ടിട്ടും സിദ്ധാർത്ഥ് അതിന് തയ്യാറാവുന്നില്ല. വേദികയെ അകറ്റി നിർത്തുന്ന സിദ്ധാർത്ഥ് സുമിത്രയിലേയ്ക്ക് അടുക്കുകയാണ്.

  സിദ്ധാർത്ഥ്  ആശുപത്രിയിൽ

നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സിദ്ധാർത്ഥ്. സുമിത്രയായിരുന്നു രാത്രിയിൽ സിദ്ധുവിനെ ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ സിദ്ധുവിന് സുമിത്രയോടുള്ള ബഹുമാനം വർധിക്കുകയായിരുന്നു. ചെയ്ത തെറ്റ് സുമിത്രയോടും അച്ഛനോടും ഏറ്റു പറഞ്ഞ് മാപ്പ് ചോദിച്ചിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും വേദികയെ സിദ്ധു അടുപ്പിക്കുന്നില്ല. കാണാൻ എത്തിയ വേദികയെ റൂമിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ഇത് വേദികയെ ആകെ ചൊടിപ്പിച്ചിട്ടുണ്ട്. സിദ്ധുവിന്റെ മനംമാറ്റം വേദികയ്ക്കും അമ്മ സരസ്വതിയ്ക്കു അത്ര പിടിച്ചിട്ടില്ല.

സിദ്ധാർത്ഥിൻരെ മാറ്റം

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്. സിദ്ധാർത്ഥിന്റെ മാറ്റത്തെ കുറിച്ച് സുമിത്രയോട് സംസാരിക്കുകയാണ് മല്ലിക. സിദ്ധാർത്ഥിന് വേദികയോടുള്ള ദേഷ്യം മാറാത്തത് എന്താണെന്നാണ് മല്ലിക സുമിത്രയോട് ചോദിക്കുന്നത്. വേദികയോട് ഇങ്ങനെ ചെയ്യുന്നത് എന്താണെന്നും മല്ലിക ചോദിക്കുന്നുണ്ട്. ഇന്ന് വേദികയെ ഒഴിവാക്കുന്ന അദ്ദേഹം നാളെ അവളെ സ്വീകരിച്ചേക്കുമെന്നാണ് സുമിത്ര പറയുന്നത്. എന്നാൽ അങ്ങനെയല്ല, ഇനി സിദ്ധാർത്ഥൻ സാർ വേദികയെ സ്വീകരിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് മല്ലി പറയുന്നത്. കൂടാതെ സുമിത്രയോട് ഉള്ളിൽ സിദ്ധാർത്ഥിന് സ്നേഹമുണ്ടെന്നും അത് ഒരിക്കലും മാറില്ലെന്നും മല്ലിക പറയുന്നു.

 അനിയുടെ സത്യങ്ങൾ

ഒപ്പം അനന്യ അനിരുദ്ധിനെ കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കുകയാണ്. അനിരുദ്ധിന്റെ ഫോൺ ബോധപൂർവ്വം സ്വന്തമാക്കി ഇന്ദ്രജ അത് അനന്യയെ ഏൽപ്പിക്കുന്നു. ഇതിനെ കുറിച്ച് അനന്യയ അനിരുദ്ധിനോട് ചോദിക്കുകയാണ്. പിന്നീട് ഇന്ദ്രജയോടെ പെരുമാറ്റത്തിനെ കുറിച്ച് നേരിട്ട് ചോദിക്കുകയാണ് അനിരുദ്ധ്. സിദ്ധാർത്ഥ് വേദിക പ്രശ്നം ഒരു വഴിക്കാവുമ്പോൾ അടുത്ത പ്രശ്നം കുടുംബവിളക്കിൽ തുടങ്ങുകയാണ്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഇനിയുള്ള എപ്പിസോഡിനായി കാത്തിരിക്കുകയാണ്.

Recommended Video

DQവിന്റെ കുറുപ്പും Nivin Paulyയുടെ പടവെട്ടും തിയേറ്ററുകളിലേക്ക്
പ്രേക്ഷകരുടെ കമന്റ്

സിദ്ധാർത്ഥിന്റെ മാറ്റം പ്രേക്ഷകർ ആഘോഷമാക്കിയിരിക്കുകയാണ്. ഇപ്പോൾ സുമിത്രയ്ക്കൊപ്പം തന്നെ സിദ്ധുവിനും നിരവധി ആരാധകരുണ്ട്.സിദ്ധാർത്ഥ് ഇപ്പോൾ പൊളിയാണ് അല്പം ബഹുമാനം തോന്നി തുടങ്ങി എന്നാണ് പ്രേക്ഷകർ പറയുന്നത്. കുടുംബവിളക്ക് ഇപ്പോൾ അധികം ലാഗ് അടിപ്പിക്കാതെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്,സിദ്ധാർഥ് ആണ് ഇപ്പോഴത്തെ എപ്പിസോഡിലെ ഹൈലൈറ്റും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ അനന്യയെ കൂടുതൽ ബോൾഡ് ആക്കണമെന്നും ആരാധകർ പറയുന്നുണ്ട്.
സ്വന്തം ഭർത്താവ് വഴിവിട്ട ബന്ധത്തിൽ അകപ്പെട്ടാൽ ഭാര്യ ശക്തമായി പ്രതികരിച്ച് അതിൽ നിന്ന് എങ്ങനെ രക്ഷിക്കും എന്നാണ് ഇനി അനന്യയിലൂടെ കാണിക്കേണ്ടതെന്നാണ് പ്രേക്ഷകരുടെ നിർദ്ദേശം.ഇനിയെങ്കിലും അനന്യ കാര്യങ്ങളൊക്കെ തിരിച്ചറിയട്ടെ ഇനിയാണ് മകൻ നന്മതിന്മകൾ മനസ്സിലാക്കാൻ പോവുന്നതെന്നും കുടുംബവിളക്ക് ആരാധകർ പറയുന്നു. പഴയ സ്ട്രോങ്ങ് അനന്യയെ തിരിച്ച് വേണമെന്നും ആരാധകർ പറയുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X