ഒരു ചെമ്പനീര്‍ പൂവുമായി അനന്യ! വിസ്മയിപ്പിച്ച് ടോപ് സിംഗറിലെ കൊച്ചുമിടുക്കി !കാണൂ!
സംഗീതവുമായി ബന്ധപ്പെട്ട് നിരവധി റിയാലിറ്റി ഷോകള്‍ കണ്ടിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ടോപ് സിംഗര്‍. പതിവില്‍ നിന്നും വ്യത്യസ്തമായ അവതരണവും വിധിനിര്‍ണ്ണയവുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. വേറിട്ട പരിപാടികളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ എന്നും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. എലിമിനേഷനോ മത്സരാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതോ വിഷമിപ്പിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത റിയാലിറ്റി ഷോയായാണ് ടോപ് സിംഗറിനെ വിശേഷിപ്പിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്കെല്ലാം ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുരുന്നുഗായകരുടെ ആലാപനമികവിന് മുന്നില്‍ വിധികര്‍ത്താക്കളും പ്രേക്ഷകരും ഒരുപോലെ അമ്പരന്നുന്നിന്നപോവുന്ന സന്ദര്‍ഭങ്ങളുമുണ്ടാവാറുണ്ട്.
ടോപ് സിംഗറിലെ കൊച്ചു ഗായകരില്‍ പ്രധാനികളിലൊരാളാണ് അനന്യ. സണ്‍ സിംഗര്‍ ജൂനിയര്‍ വിജയി കൂടിയായ അനന്യ ചേച്ചിയായ അദിതിക്കൊപ്പമാണ് ഇത്തവണ എത്തിയത്. ഒന്നിനൊന്ന് മികച്ച ഗാനങ്ങളുമായാണ് ചേച്ചിയും അനിയത്തിയും എത്താറുള്ളത്. കുടുംബസമേതമുള്ള ഗൃപെര്‍ഫോമന്‍സില്‍ ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. അമിട്ട്. ചിമിട്ട്, പൊട്ടാസ് തുടങ്ങി നിരവധി പേരുകളാണ് അനന്യയ്ക്ക് ഡജഡ്ജസ് ചാര്‍ത്തി നല്‍കിയിട്ടുള്ളത്. ഇടയ്ക്ക് ജഡ്ജസിന് മസാലദോശയുമായും കുഞ്ഞുഗായിക എത്തിയിരുന്നു. ഇപ്പോഴിതാ ബോണ്ടയുമായാണ് അനന്യ എത്തിയത്.

എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, സിതാര എന്നിവരാണ് പ്രധാന ജഡ്ജസ്. ഇടയ്ക്ക് അനുരാധ ശ്രീറാം, വിധുപ്രതാപ്, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരും എത്തിയിരുന്നു. ജഡ്ജസിനൊപ്പം ഡ്യൂയറ്റ് പാടാനുള്ള അവസരവും മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. അനന്യയുടെ പാട്ടിന് ആരാധകരേറെയാണ്. ഗമണ്ടന്‍ പ്രകടനവുമായാണ് അനന്യ ഓരോ തവണയും എത്താറുള്ളത്. ഇത്തവണ സ്ഥിതിയിലെ ഒരു ചെമ്പനീര്‍പ്പൂവിറുത്തു ഞാനോമലേ എന്ന ഗാനവുമായാണ് എത്തുന്നത്. പ്രമോ വീഡിയോ കാണാം.'


Click it and Unblock the Notifications











