Just In
- 8 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 8 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 9 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 9 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു; എങ്കിലും പോകുന്നില്ല, അവിടെ പരദൂഷണമല്ലോ? അനാര്‍ക്കലി മരിക്കാര്‍ പറയുന്നു
തമിഴിലും തെലുങ്കിലും ആരംഭിച്ചതിന് പിന്നാലെ മലയാളത്തിലും ബിഗ് ബോസിന്റെ പുതിയ പതിപ്പ് ആരംഭിക്കാന്‍ പോവുകയാണ്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് ഷോ തുടങ്ങുക. അതേ സമയം മത്സരാര്‍ഥികളെ കുറിച്ച് ഇനിയും വ്യക്തമായ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാത്തതിനാല്‍ പല താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്ന് വരികയാണ്.
നേരത്തെ ബിഗ് ബോസില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റെന്ന പേരില്‍ പ്രചരിച്ച പട്ടികയില്‍ നടി അനര്‍ക്കലി മരിക്കാറും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. ഞാനും ബിഗ് ബോസിലുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. ആ പരിപാടിയ്ക്ക് ഞാനില്ല. തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പോകുന്നില്ല. ബിഗ് ബേസ് ഇഷ്ടമൊക്കെയാണ്. കാണാറുമുണ്ട്. പക്ഷേ പരദൂഷണമല്ലേ അവിടെ എന്നാണ് അനാര്‍ക്കലി ചോദിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബിഗ് ബോസിന കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് നടി മറുപടി നല്‍കിയത്. മറുപടിയുമായി അനാര്‍ക്കലി കൂടി വന്നതോടെ പ്രചരിച്ചിരുന്ന പോസ്റ്ററിലെ പകുതി താരങ്ങളും ഷോ യില്‍ ഇല്ലെന്ന കാര്യം വ്യക്തമായി. നേരത്തെ റിമി ടോമി, ബോബി ചെമ്മണ്ണൂര്‍, ദിയ കൃഷ്ണ, കരിക്ക് ഫെയിം അനു കെ അനിയന് തുടങ്ങി നിരവധി താരങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്ന കാര്യം തുറന്ന് പറഞ്ഞിരുന്നു.
പലരും അങ്ങനെ ഒരു ക്ഷണം കിട്ടിയിട്ടില്ലെന്ന് തന്നെയാണ് സൂചിപ്പിച്ചത്. എന്നാല്‍ ഇനിയും ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍ ഉണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. രശ്മി നായര്‍, ഗോവിന്ദ് പത്മസൂര്യ, തങ്കച്ചന്, രഹ്ന ഫാത്തിമ, അര്ജുന് സോമശേഖര്‍, മോഹനന് വൈദ്യര്, അസീസ്, ദൃശ്യ രഘുനാഥ്, ജോസഫ് അന്നക്കുട്ടി ജോസഫ്, തുടങ്ങി നിരവധി താരങ്ങളുടെ പേരാണ് ഇനി ലിസ്റ്റിലുള്ളത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണ് ആണ് ഉടനെ ആരംഭിക്കാന്‍ പോകുന്നത്. മുന്പത്തേത് പോലെ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകനാവുന്നത്. ഇക്കാര്യം ഒരു വീഡിയോയിലൂടെ മോഹന്‍ലാല്‍ തന്നെ ആരാധകരോട് പറഞ്ഞിരുന്നു. ഫെബ്രുവരിയിലോ മറ്റോ ഷോ ആരംഭിക്കുമെന്നാണ് അറിയുന്നത്.
മലയാളം ബിഗ് ബോസിന്റെ രണ്ടാം പതിപ്പ് പകുതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കൊറോണ തുടങ്ങിയ ആദ്യ നാളുകളിലായിരുന്നു ബിഗ് ബോസ് ഷോ അടക്കം നിര്‍ത്തി വെക്കേണ്ടി വന്നത്. 75 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഷോ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ ആരാധകരും നിരാശയിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം വരുന്നത്.