റിലേഷൻഷിപ്പ് തകർന്നു, ആങ്സൈറ്റിയും പാനിക്ക് അറ്റാക്കും, പണം നഷ്ടപ്പെട്ടു ചതിക്കപ്പെട്ടു, ഞാൻ ഒറ്റയ്ക്കായി; വർഷ

By Desk

ആർജെ, അവതാരക, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ, മോഡൽ, അഭിനേത്രി തുടങ്ങി വിശേഷണങ്ങൾ നിരവധിയാണ് വർഷയ്ക്ക്. വെറും വർഷയെന്ന് പറഞ്ഞാലാകും സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് താരത്തെ എളുപ്പത്തിൽ മനസിലാവുക. സോഷ്യൽ മീഡിയ താരങ്ങളിൽ ഒരാളായ വർഷയോട് മലയാളികൾക്ക് എന്നും സ്വന്തം വീട്ടിലെ കുട്ടിയോട് എന്നപോലുള്ള ഒരു അടുപ്പമുണ്ട്. വർഷ പങ്കുവെക്കുന്ന വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. 2025 തനിക്ക് എത്തരത്തിലായിരുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം വർഷം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

താൻ ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ പഠിച്ച വർഷമാണെന്നും ഒറ്റപ്പെട്ടുപോയ വർഷമാണെന്നും വർഷ പറയുന്നുണ്ട്. വൈകാരികമായിട്ടാണ് വീഡിയോയിൽ ഉടനീളം വർഷം സംസാരിച്ചത്. തന്റെ റിലേഷൻഷിപ്പ് തകർന്നതിനെ കുറിച്ചും താരം വെളിപ്പെടുത്തി. കാനഡയിൽ ജോലി ചെയ്യുന്ന അക്ഷയിയെയാണ് വർഷയെ വിവാഹം ചെയ്തത്.

Verum Varsha
Photo Credit: Verum Varsha / Instagram

ഭർത്താവിനൊപ്പമുള്ള യാത്രകളുടെ വീഡിയോകളൊക്കെ വർഷ മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിനിയായ വർഷയുടെ വിവാ​ഹം രണ്ട് വർഷം മുമ്പായിരുന്നു. വർഷ പുതിയ വീഡിയോയിൽ പറഞ്ഞത് ഇങ്ങനെയാണ്... എനിക്ക് ഉറപ്പാണ് ബാക്കിയുള്ള ആൾക്കാരുടെ വിഷൻ ബോർഡിന്റേയും മേശയുടെ അടിയിൽ ഇരുന്ന് മുന്തിരിങ്ങ കഴിക്കുന്നതിന്റേയും 2025ലെ നേട്ടങ്ങളുടേയും ഫോട്ടോസിന്റേയും റീൽസിന്റേയുമെല്ലാം ഒരോ സാ​ധനങ്ങൾ കണ്ട് ഇരിക്കുകയാകും നിങ്ങൾ.

എന്നാൽ പിന്നെ നമുക്ക് ഒരു റിയാലിറ്റി ചെക്ക് നടത്തിയാലോ?. 2025 വേറെ തന്നെ ഒരു വർഷമായിരുന്നു. ഈ വർഷം ഞാൻ ഒരു ബിഎംഡബ്ല്യു സ്വന്തമായി വാങ്ങി. അതേ വർഷം തന്നെയാണ് എന്റെ റിലേഷൻഷിപ്പ് പൊട്ടി പാളീസായി നഷ്ടപ്പെട്ട് ഞാൻ വീണ്ടും സീറോയിൽ എത്തിയത്.

അതുപോലെ മലയാളത്തിലെ തന്നെ ഏറ്റവും ടോപ്പ് ടെലിവിഷൻ ഷോയിൽ വീണ്ടും ആങ്കറായി ജോലി ചെയ്യാൻ തുടങ്ങിയതും ഈ വർഷമാണ്. ഈ വർഷം തന്നെയാണ് എന്റെ ലൈഫിലെ ആ​ദ്യത്തെ ആങ്സൈറ്റിക്കും പാൽപിറ്റേഷനും പാനിക്ക് അറ്റാക്കിനും മറ്റ് പല മാനസീക അസുഖങ്ങൾക്കുമുള്ള മരുന്നുകൾ ഞാൻ കഴിച്ച് തുടങ്ങിയത്. ഞാൻ അത്യാവശ്യം നന്നായി പണം സമ്പാദിച്ച വർഷം കൂടിയായിരുന്നു 2025. പക്ഷെ ഈ വർഷം തന്നെയാണ് എന്റേതല്ലാത്ത കാരണത്താൽ എന്റെ തെറ്റുകൊണ്ട് അല്ലാതെ എന്റെ കയ്യിൽ നിന്ന് ഇഷ്ടം പോലെ പൈസ നഷ്ടപ്പെട്ടത്.

യഥാർത്ഥത്തിൽ പറഞ്ഞാൽ ഞാൻ ചതിക്കപ്പെട്ട വർഷം 2025ആണ്. പൊതുവെ ഞാൻ എന്നെ ആരുമായും താരതമ്യം ചെയ്യാറില്ല. പക്ഷെ ഈ വർഷം ഞാൻ എന്നെ പലരുമായി താരതമ്യം ചെയ്തു. അതുപോലെ എനിക്ക് ആ​ഗ്രഹമുള്ള എല്ലാ സാധനങ്ങളും മേടിച്ച ഒരു വർഷമാണ്. 2025ൽ നാല്, അ‍ഞ്ച് രാജ്യങ്ങൾ ഞാൻ സന്ദർശിച്ചു.

Verum Varsha
Photo Credit: Verum Varsha / Instagram

ഇത്രയൊക്കെ കാര്യങ്ങൾ ഞാൻ ചെയ്തിട്ടും ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടും തിരിച്ച് ഞാൻ വന്നപ്പോൾ എന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കായൊരു വർഷമായിരുന്നു. ഇത്രയ്ക്ക് ഒറ്റയ്ക്കാകാനും ഇത്രയ്ക്ക് ഇന്റിപെന്റന്റാകാനും ഇത്രയ്ക്ക് സ്ട്രോങ് ആകാനും ഒന്നും സത്യം പറഞ്ഞാൽ എനിക്ക് ആ​ഗ്രഹമില്ല. പക്ഷെ ഞാൻ ഇതൊക്കെയായി. രാത്രിയാകാൻ ഞാൻ കാത്തിരിക്കും കാരണം എനിക്ക് പെട്ടന്ന് ഉറങ്ങണം. നേരം വെളുക്കുന്നത് എനിക്ക് ഇഷ്ടമല്ല.

കാരണം എഴുന്നേറ്റ് കഴിഞ്ഞാൽ അപ്പോൾ തുടങ്ങും എനിക്ക് നെ​ഗറ്റീവ് ചിന്തകൾ. വിഷമങ്ങളും പ്രശ്നങ്ങളും ആയിരിക്കും. മെന്റലി സ്ട്രസ്സാകും. അതുകൊണ്ട് തന്നെ ഉറങ്ങാൻ വേണ്ടി ഞാൻ കൊതിച്ചിട്ടുള്ള വർഷം കൂടിയാണ് 2025. മുന്നോട്ട് ഓടുന്നവർക്ക് മാത്രമെ മാറ്റം ഉണ്ടാവുകയുള്ളു. ചായാൻ തണലുണ്ടാകുമ്പോൾ നമുക്ക് ക്ഷീണം ഉണ്ടാകും. പക്ഷെ എനിക്ക് തണലില്ല.

അതുകൊണ്ട് ക്ഷീണം ഉണ്ടെങ്കിലും മുന്നോട്ട് പോയേ പറ്റു. എന്റെ കണ്ണ് തുറപ്പിച്ച വർഷമാണ് എന്നാണ് വർഷ പറഞ്ഞത്. നിരവധി പേരാണ് വർഷയെ ആശ്വസിപ്പിച്ച് കമന്റുകളുമായി എത്തിയത്. വീഡിയോ ഇതിനോടകം അമ്പത് ലക്ഷത്തിന് അടുത്ത് ആളുകൾ കണ്ട് കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X