പനങ്കുലപോലെ മുടിയുള്ള കുലീനയായിരുന്നു, മുൻ ഭർത്താവ് വൃത്തികെട്ടവൻ, എന്നേയും കുഞ്ഞിനേയും സംരക്ഷിച്ചില്ല; ശാരിക

അവതാരക, വ്ലോ​ഗർ എന്നീ നിലകളിൽ സജീവമാണ് ശാരിക. രേണു സുധിയുമായി നടത്തിയ അഭിമുഖത്തിനുശേഷമാണ് മലയാളികൾക്കിടയിൽ ശാരികയ്ക്ക് ശ്രദ്ധ ലഭിക്കുന്നത്. ശാരിക ഇതുവരെ ചെയ്ത അഭിമുഖങ്ങളിൽ ഏറ്റവും വൈറലായതും രേണു സുധിയുമായുള്ള അഭിമുഖമായിരുന്നു. അന്ന് ശാരിക രേണുവിനോട് ചോദിച്ച ചോദ്യങ്ങളെ പ്രേക്ഷകർ വിമർശിച്ചിരുന്നു. രേണുവിന്റെ സമ്മതത്തോടെയാണ് താൻ അത്തരം ചോദ്യങ്ങൾ ചോദിച്ചതെന്ന് പിന്നീട് ശാരിക വിശദീകരിച്ചിരുന്നു. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ശാരിക.

ഫെമിനിസ്റ്റ് എന്ന പട്ടമാണ് പലരും ശാരികയെ കാണുമ്പോൾ ചാർത്തി നൽക്കാറുള്ളത്. എന്നാൽ കുലീനയായ സ്ത്രീയിൽ നിന്നും ബോൾഡായ പക്വതയുള്ള സ്ത്രീയായി താൻ മാറിയത് ജീവിതം തന്നെ പല സാഹചര്യങ്ങളിലൂടെയും കൊണ്ടുപോയപ്പോഴാണെന്ന് ശാരിക പറയുന്നു. മൈന്റ് എസ്കേപ്പ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഭർത്താവിൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നും അനുഭവിച്ച മോശം അനുഭവങ്ങൾ ശാരിക വെളിപ്പെടുത്തി.

Anchor Sarika
Photo Credit: Sarika / Instagram

കുലീനയായ യുവതികൾ‌ ജോലിക്ക് പോകേണ്ട ആവശ്യമില്ലെന്ന് ചിന്തിക്കുന്നവരായിരുന്നു എന്റെ കുടുംബാം​ഗങ്ങൾ. എന്റെ ആങ്ങള എത്ര ദൂരെപ്പോയി ജോലി ചെയ്താലും അത് വീട്ടിൽ പ്രശ്നമായിരുന്നില്ല. ദൂര സ്ഥലങ്ങളിൽ നിരവധി ജോലികൾ ലഭിച്ചിട്ടും എന്നെ വീട്ടിൽ നിന്നും വിട്ടില്ല. പക്ഷെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട കുട്ടി തന്നെയായിരുന്നു. എന്നാൽ പറന്ന് നടക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നയാളാണ് ഞാൻ. ബോയ്ക്കട്ടൊക്കെ ചെയ്ത് നടക്കാനും ആ​ഗ്രഹിച്ചിരുന്നു.

പക്ഷെ പനങ്കുലപോലെ മുടിയുള്ള നാണമുള്ള ചുരിദാർ മാത്രം ധരിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു ഞാൻ. അവിടെ നിന്ന് ഇത്രത്തോളം ‍ഞാൻ മാറിയത് എന്റെ ജീവിതം എന്നെ പഠിപ്പിച്ച കാര്യങ്ങൾ കൊണ്ടാണ്. ഇരുപത്തിയെട്ട് വയസിലായിരുന്നു കല്യാണം. അറേഞ്ച്ഡ് മാരേജായിരുന്നു. ആലപ്പുഴക്കാരനായ എംബിഎ വിദ്യാഭ്യാസമുള്ള വ്യക്തിയാണ് എന്നെ വിവാഹം ചെയ്തത്.

അവരുടെ കുടുംബത്തിൽ അമ്മയ്ക്ക് മാത്രമെ വിദ്യാഭ്യാസ കുറവുള്ളു. അതിന്റേതായ എല്ലാ പ്രശ്നങ്ങളും അവരുടെ കയ്യിൽ ഉണ്ടായിരുന്നു. അമ്മായിയമ്മ പോര് ഒരുപാട് ഞാൻ അനുഭവിച്ചു. മിണ്ടാതിരുന്ന് നമ്മളെ ഉപദ്രവിക്കും. ഭക്ഷണത്തിന്റെ കാര്യത്തിൽ അടക്കം എന്നോട് അവർ വേർതിരിവ് കാണിക്കുമായിരുന്നു. എന്നെ ഒരു റൂമിൽ അടച്ചിട്ടിരിക്കുന്നത് പോലെയായിരുന്നു.

ആ വീട്ടിൽ പത്ത് വർഷം എല്ലാം സഹിച്ച് ഞാൻ കഴിഞ്ഞു. മെയിൻ വില്ലൻ ഭർത്താവാണ്. അമ്മ എന്ന് പോലും ചേർത്ത് എന്റെ മുൻ അമ്മായിയമ്മയെ വിളിക്കാൻ ‍ഞാൻ വിളിക്കാൻ ആ​ഗ്രഹിക്കുന്നില്ല. സ്വന്തം വീട്ടിൽ രാജകുമാരിയായി കഴിയുന്ന നമ്മൾ കയറി ചെല്ലുന്ന വീട്ടിൽ ഒരു മനുഷ്യ സ്ത്രീയായി എങ്കിലും പരി​ഗണിക്കണപ്പെടണമെന്ന് ആ​ഗ്രഹിക്കില്ലേ?.

Anchor Sarika
Photo Credit: Sarika / Instagram

വിദ്യാഭ്യാസമുള്ളവർ അടങ്ങിയ കുടുംബമാണെങ്കിലും വിവേകവും ദയയയും അവർക്കില്ല. എല്ലാം പൈസയാണ്. ഒരു വർഷമായി ഞാനും ഭർത്താവും അകന്ന് കഴിയുകയാണ്. കല്യാണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോൾ മുതൽ‌ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. എന്റെ പപ്പ മരിച്ചശേഷം മരുമകൻ എന്ന രീതിയിൽ ചെയ്യേണ്ട ചടങ്ങുകളൊന്നും പുള്ളിയും പുള്ളിയുടെ വീട്ടുകാരും ചെയ്തിട്ടില്ല. പപ്പയുടെ നാൽപ്പതൊക്കെയായപ്പോഴേക്കും എന്റെ വീട്ടിലേക്കുള്ള വരവും നിന്നു.

അന്ന് എനിക്ക് മുപ്പത് വയസുപോലും ആയിട്ടില്ല. പ്രസവവും എനിക്ക് ഒരു ട്രോമയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു ഡെലിവറി. വൃത്തിയുള്ള ടോയ്ലെറ്റുകൾ പോലും ഇല്ല. നഴ്സുമാരുടേയും മറ്റ് ജീവനക്കാരുടേയും പെരുമാറ്റമെല്ലാം വളരെ മോശമായിരുന്നു. എനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ വരാൻ ഒരു പരിധി വരെ കാരണക്കാർ അവരാണ്. അത്രത്തോളം അനുഭവിച്ചു. കുഞ്ഞിനോട് സ്നേഹം തോന്നിയത് പോലും ആറ് മാസം കഴിഞ്ഞാണ്.

നിന്നെ ഞാൻ സ്ത്രീയായി പരി​ഗണിച്ചിട്ടില്ലെന്നാണ് അയാൾ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അയാളെ വൃത്തികെട്ടവൻ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. സ്വന്തമായി ഒരു നിലപാടില്ലാത്ത വ്യക്തിയാണ്. എനിക്ക് വണ്ണം ഉള്ളതുകൊണ്ട് അയാൾക്ക് എന്നെ ഇഷ്ടമായിരുന്നില്ലത്രെ. ഫിസിക്കൽ അബ്യൂസ് ഉണ്ടായിട്ടുണ്ട്. രണ്ടര വർഷം അയാൾ എന്നേയും കുഞ്ഞിനേയും തിരിഞ്ഞ് നോക്കിയില്ല. ​ഗാർഹിക പീഡനത്തിന് അയാളുടെ പേരിൽ ‍ഞാൻ കേസ് കൊടുത്തിരുന്നു. അയാൾ ​ഗേയാണോയെന്ന് പോലും ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ശാരിക പറയുന്നു.

More from Filmibeat

Read more about: anchor tv anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X