For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപര്‍ണ തോമസിന്‍റെ മാസ് മറുപടി, എന്ത് ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കും, ആത്മവിശ്വാസത്തോടെ ധരിക്കും

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് ജീവ. സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളുമൊക്കെയായി വളരെ അടുത്ത ബന്ധമാണ് ജീവ സൂക്ഷിക്കുന്നത്. ജീവയുടെ അവതരണത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുമുണ്ട് ജീവ. സരിഗമപയ്ക്ക് ശേഷം അടുത്ത പരിപാടിയുുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഇത്തവണ ഭാര്യയായ അപര്‍ണ്ണ തോമസും ഒപ്പമുണ്ട്.

  മേഘ്‌ന രാജിന്‍റെ പ്രസവ സമയത്ത് മറ്റൊരു സര്‍പ്രൈസ് കൂടി, പറന്നകന്നിട്ടും ചിരുവിനെ നെഞ്ചിലേറ്റി താരം

  പാട്ടുവണ്ടിയില്‍ അവതാരകയായി തനിക്കൊപ്പം വന്നതാണ് അപര്‍ണ്ണ. അതിനിടയിലാണ് പ്രണയത്തിലായത്. കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇങ്ങ് പോരുകയായിരുന്നുവെന്നും ജീവ പറഞ്ഞിരുന്നു. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്. അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു. സരിഗമപയ്ക്ക് ശേഷമുള്ള അടുത്ത പരിപാടിയില്‍ ഇരുവരും ഒരുമിച്ചാണ് എത്തിയിട്ടുള്ളത്.

  മിയയുടെ ആ സ്വഭാവം ഇഷ്ടമല്ലെന്ന് അശ്വിന്‍, അപ്പുവിന് 10 മണിയാവുമ്പോഴേ ഉറക്കം വരുമെന്ന് മിയയും

  സോഷ്യല്‍ മീഡിയയില്‍ സജീവമായ അപര്‍ണ്ണ തോമസ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും അപര്‍ണ്ണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റും വിമര്‍ശകര്‍ക്കുള്ള മറുപടിയായാണ് അപര്‍ണ്ണ കുറിച്ചത്. ഇതിനകം തന്നെ പുതിയ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  Aparna Thomas

  എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ എല്ലാ ഞരമ്പൻമാരുടെയും ശ്രദ്ധക്ക്. എന്റെ ഫോട്ടോസിൽ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകർക്കാൻ നിങ്ങൾക്കാവില്ല. അതിന് വേണ്ടി ശ്രമിക്കുക പോലുമരുത്. എന്ത് ധരിക്കണമെന്ന് എന്നുള്ളത് ഞാൻ തീരുമാനിക്കും. അത് ആത്മവിശ്വാസത്തോടെ ധരിക്കുകയും ചെയ്യുമെന്നായിരുന്നു അപര്‍ണ്ണ തോമസ് കുറിച്ചത്.

  ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം അന്നായിരുന്നു, മകള്‍ ജനിച്ച നിമിഷത്തെക്കുറിച്ച് നിത്യദാസ്

  വേറെ ലെവല്‍ ലുക്കില്‍ ജീവയും അപര്‍ണയും | FilmiBEat Malayalam

  എല്ലാ ഞരമ്പൻമാരായ പുരുഷന്മാരോടും 'പെണ്ണാ'യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ. നിങ്ങൾ അത്രക്ക് വലിയ തോൽവികളാണ്. നിങ്ങളെ പോലെയുള്ള മാനസിക രോഗികൾ നന്നാവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാമെന്നും താരം കുറിച്ചിട്ടുണ്ട്.

  മോഹന്‍ലാലിന്‍റെ കൈയ്യില്‍ ചുംബിച്ച മഞ്ജു, ഇനി ആ കൈ കഴുകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

  English summary
  Anchor Aparna Thomas's mass reply to the fans, latest photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X