'പേർളിയെ എട്ടാമത്തെ അത്ഭുതമെന്ന്' വിശേഷിപ്പിച്ച് ദീപ്തി വിധു പ്രതാപ്, വൈറലായി താരങ്ങളുടെ ഒത്തുകൂടൽ!

എല്ലാവർക്കും പ്രിയപ്പെട്ട താര ജോഡിയാണ് വിധു പ്രതാപ്-ദീപ്തി വിധു പ്രതാപ് കോമ്പോ. വിധു പാടുമ്പോൾ ദീപ്തി അതിനൊത്ത് മനോഹരമായി ചവടുവെക്കും. നങ്ങേലി അടക്കം വിധു പാടിയ നിരവധി ​ഗാനങ്ങൾക്ക് ദീപ്തി നൃത്തം ചെയ്തിട്ടുണ്ട്. ​ഗായകനും നർത്തകിയും മാത്രമല്ല അപാരമായ ഹ്യൂമർസെൻസ് കൂടി ഇരുവർക്കും ഉള്ളത് കൊണ്ടാണ് ഈ ജോഡിക്ക് പ്രേക്ഷകർക്കിടയിൽ ഇത്രയേറെ പ്രതീ ലഭിച്ചത്. ഇപ്പോൾ സൂപ്പർ ഫോർ എന്ന മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലെ ജഡ്ജ് കൂടിയാണ് വിധു പ്രതാപ്. വിധുവിന്റെ ജഡ്ജിങ്ങിനെക്കാൾ ആളുകൾക്കിഷ്ടം റിമിക്കും സിതാരയ്ക്കും ജ്യോത്സനയ്ക്കും ഒപ്പമുള്ള വിധുവിന്റെ കൗണ്ടറുകളാണ്.

വിധുവിനെ പോലെ തന്നെയാണ് ദീപ്തിയും. ഇരുവരും തമാശ കലർത്തിയ മനോഹരമായ നുറുങ്ങ് വീഡിയോകളുമായി ലോക്ക് ഡൗൺ കാലത്ത് എത്തിയിരുന്നു. നർമ്മം കലർന്ന വീഡിയോകൾ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. വീഡിയോ രൂപത്തിലിറക്കിയ ഇരുവരുടേയും ചോദ്യോത്തര വേള ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൂരദർശനിലെ പ്രതികരണം പരിപാടിയുടെ രൂപത്തിലാണ് വീഡിയോ ഇരുവരും അവതരിപ്പിച്ചത്. ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇരുവരും നൽകിയത്. പതിവായി കേൾക്കുന്ന കുട്ടികളില്ലെ എന്ന ചോദ്യത്തിന് അടക്കം ഇരുവരും ചോദ്യോത്തര വേളയിൽ മറുപടി പറഞ്ഞിരുന്നു.

വിധു-ദീപ്തി കോമ്പോ

വിധുവിനൊപ്പം വിവിധ ടെലിവിഷൻ പരിപാടികളിൽ അവതാരക കൂടിയായ ദീപ്തി പ്രത്യക്ഷപ്പെടാറുണ്ട്. ടെലിവിഷൻ ലോകത്ത് വലിയൊരു സൗഹൃദ വലയമുള്ള ദീപ്തി കഴിഞ്ഞ ദിവസം പേർളി മാണിയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പേർളിയെ ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നാണ് ദീപ്തി വിശേഷിപ്പിച്ചത്. 'ഹേയ്... നീ എട്ടാമത്തെ അത്ഭുതമാണ്. സമാധാനവും സ്‌നേഹവുമെല്ലാം ചേർന്ന ആളാണ് പേളി. നിന്നെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം...' എന്നാണ് പേർളിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ദീപ്തി കുറിച്ചത്. 'നിന്നെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷ'മെന്ന് മറുപടിയായി പേർളിയും കുറിച്ചു.

പേർളിയെ കണ്ടപ്പോൾ

നാൽപത്തൊന്നുകാരനായ വിധു പ്രതാപുമായുള്ള ദീപ്തിയുടെ വിവാഹം 2008ൽ ആണ് നടന്നത്. ദേശീയ ഹർത്താൽ ദിനത്തിലായിരുന്നു തങ്ങളുടെ വിവാഹമെന്നും ഹർത്താലയിരുന്നതിനാൽ അന്ന് നേരിട്ടിരുന്ന ബുദ്ധിമുട്ടികളെ കുറിച്ചുമെല്ലാം വിധു പ്രതാപും ദീപ്തി മുമ്പ് തുറന്ന് പറഞ്ഞിരുന്നു. വിധുവിനേയും ദീപ്തിയേയും പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ് പേർളി മാണിയും ശ്രീനിഷും. ബെസ്റ്റ് കപ്പിൾ എന്നാണ് പേർളിഷ് ആരാധകർ ഇരുവരേയും വിശേഷിപ്പിക്കാറുള്ളത്. ബി​ഗ് ബോസ് ആദ്യ സീസണിലെ മത്സരാർഥികളായിരുന്നു പേർളി മാണിയും ശ്രീനിഷും. ഹൗസിനുള്ളിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ഇരുവരും മത്സരം അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ഏഴ് മാസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും മകൾ പിറന്നത്.

Recommended Video

Pearle maaney shares daughter nila's first theatre experience
പേർളിഷ് കുടുംബം

നില എന്നാണ് ഇരുവരും മകൾക്കിട്ടിരിക്കുന്ന പേര്. ഇന്ന് പേർളിയേക്കാളും ശ്രീനിഷിനേക്കാളും ആരാധകർ നില ബേബിക്കാണുള്ളത്. മകൾ പിറന്നതോടെ പേർളിയും ശ്രീനിഷും മകൾക്ക് വേണ്ടി ലൈംലൈറ്റിൽ‌ നിന്നും വിട്ടുനിൽക്കുകയാണ്. ഇരുവരും ഇപ്പോൾ പേർളി മാണി എന്ന യുട്യൂബ് ചാനൽ‌ വഴിയാണ് വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. അടുത്തിടെയാണ് ദുബായ് സന്ദർശനം കഴിഞ്ഞ് പേർളിയും കുടുംബവും തിരികെ എത്തിയത്. ദുബായ് വിശേഷങ്ങൾ ഇരുവരും വീഡിയോയായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കൂടാതെ ആരാധകർക്കായി ഒരു മീറ്റ് അപ്പും പേർളിയും ശ്രീനിഷും ചേർന്ന് ദുബായിൽ സംഘടിപ്പിച്ചിരുന്നു. സീരിയലുകളിലൂടെയാണ് ശ്രീനിഷ് ശ്രദ്ധേയനായത്. സംവിധായിക, ​ഗായിക, അവതാരിക, നിർമാതാവ്, നടി എന്ന നിലകളിലെല്ലാം പേർ‌ളി കഴിവ് തെളിയിച്ചിട്ടുണ്ട്.

Read more about: pearle maaney vidhu prathap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X