കല്യാണത്തെ പറ്റി ചിന്തിച്ചിരുന്നൊരു കാലം എനിക്കുണ്ടായിരുന്നു! ഇപ്പോഴില്ലെന്ന് കാർത്തിക് സൂര്യ

വ്‌ളോഗിങ്ങിലൂടെ ശ്രദ്ധേയനായി പിന്നീട് ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായി മാറിയ താരമാണ് കാര്‍ത്തിക് സൂര്യ. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി ബംബര്‍ ചിരി എന്ന പരിപാടിയുടെ അവതാരകനായതോടെയാണ് കാര്‍ത്തിക് ജനപ്രിയനാകുന്നത്. അതിന് മുന്‍പേ നിരവധി ഫോളോവേഴ്‌സ് താരത്തിനുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ഇഷ്ടം പറഞ്ഞ് നിരവധി പേര്‍ വരാറുണ്ടെന്ന് പറയുകയാണ് കാര്‍ത്തിക്കിപ്പോള്‍. മാത്രമല്ല മുന്‍പ് തന്റെ വിവാഹാലോചന മുടങ്ങി പോയതിനെ പറ്റിയും അതിലുണ്ടായ വേദനയെ കുറിച്ചുമൊക്കെ ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

karthik-surya

മുന്‍പ് പെണ്ണുകാണലിന്റെ വീഡിയോയാണ് കാര്‍ത്തിക് പങ്കുവെച്ചിരുന്നത്. പെണ്ണ് വീട്ടുകാര്‍ വീട്ടിലേക്ക് വന്നിട്ട് കല്യാണ ചര്‍ച്ചകള്‍ നടത്തിയതുമൊക്കെ വീഡിയോയില്‍ കാണിച്ചെങ്കിലും 'പെണ്‍കുട്ടി ആരാണെന്ന് കാണിച്ചിരുന്നില്ല. എന്നാല്‍ ആ കല്യാണം മുടങ്ങിയെന്നാണ് പിന്നീട് താരം പറഞ്ഞത്. അത് പറഞ്ഞ് പൊട്ടിക്കരയുന്ന കാര്‍ത്തിക്കിന്റെ വീഡിയോയും വൈറലായി.

'ഞാനായിട്ട് കണ്ടു പിടിച്ച ഒന്നായിരുന്നു ആ ബന്ധമെന്ന് പറയുകയാണ് താരമിപ്പോള്‍. എന്റെ സെലക്ഷന്‍ തെറ്റായിപ്പോയി. ഇപ്പോള്‍ വീട്ടുകാര്‍ കാര്യമായി നോക്കുന്നുണ്ട്. അത് നടക്കുമ്പോള്‍ നടക്കും എന്നതാണ് ഇപ്പോഴത്തെ വിശ്വാസം. ലൈഫില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്ത് നടത്തിയതല്ല. വ്ളോഗ് തുടങ്ങിയതും, ടിവിയിലേക്ക് വന്നതും എന്തിനേറെ ഇപ്പോള്‍ ഈ അഭിമുഖം നല്‍കുന്നത് പോലും എനിക്ക് പ്ലാന്‍ഡ് അല്ല. അതുപോകെ സമയമാകുമ്പോള്‍ വിവാഹവും നടക്കും എന്നതാണ് തന്റെ വിശ്വാസമെന്നാണ്', കാര്‍ത്തിക് പറയുന്നത്.

karthik-surya

'സോഷ്യല്‍ മീഡിയയിലൂടെ ഇഷ്ടം പറഞ്ഞ് വരുന്നതൊക്കെ ഒരു അട്രാഷന്റെ പുറത്ത് വരുന്നതാണ്. കാരണം നമ്മളാരാണെന്ന് ശരിക്കും അവര്‍ക്ക് അറിയില്ലല്ലോ. വീഡിയോയില്‍ കാണുന്നതാണെന്ന് ശരിക്കുമെന്ന് കരുതിയാണ് അവരൊക്കെ വരുന്നത്. സത്യത്തില്‍ നമ്മള്‍ വീട്ടിലായിരിക്കുമ്പോള്‍ മൂഡ് സ്വീങ്‌സ് വരികയും കലിപ്പ് പിടിക്കുകയുമൊക്കെ ചെയ്യും. അതൊന്നും ഇവര്‍ കാണുന്നില്ലല്ലോ. ട്രെയിലര്‍ കണ്ടിട്ട് സിനിമയെ ജഡ്ജ് ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ വരുന്നവരോട് സന്തോഷം എന്ന് പറഞ്ഞ് വിടുകയേ ചെയ്യാറുള്ളു.

ഭാവി വധുവിനെ കുറിച്ച് ചിന്തിച്ചിരുന്നൊരു കാലം എനിക്കുണ്ടായിരുന്നു. പക്ഷേ നമ്മള്‍ ചിന്തിക്കുന്നത് പോലൊന്നും വരില്ലെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. കല്യാണക്കാര്യം പൂര്‍ണമായും വീട്ടുകാര്‍ക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. വരുന്ന ആള്‍ എന്നെയും ഞാന്‍ അവരെയും മനസിലാക്കണം. നമ്മള്‍ ഒരു സങ്കല്‍പ്പമുണ്ടാക്കി വെച്ചിട്ട് വരുന്ന കുട്ടി അങ്ങനെയാവണമെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. വരുന്നത് വരട്ടെ എന്നേ ചിന്തിക്കുന്നുള്ളുവെന്നും' കാര്‍ത്തിക് പറയുന്നു.

More from Filmibeat

Read more about: karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X