ഷിയാസും ലക്ഷ്മിയും പ്രണയത്തിലാണോ? വിവാഹം കഴിക്കുകയാണോ, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ലക്ഷ്മി നക്ഷത്ര

അവതാരക ലക്ഷ്മി നക്ഷത്ര ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ വീട്ടില്‍ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഷിയാസ് പുതിയതായി ആരംഭിച്ച ജിം സന്ദര്‍ശിക്കുന്നതിനും മറ്റുമായിട്ടാണ് ലക്ഷ്മി എത്തിയത്. ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഷിയാസിന്റെ വിവാഹത്തെ കുറിച്ച് കൂടി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ലക്ഷ്മിയും ഷിയാസും തമ്മിലാണ് വിവാഹമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിയിപ്പോള്‍.

'ഷിയാസിന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന ഒരു വീഡിയോ എന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടതോടെയാണ് തുടക്കം. ആ വീഡിയോ വന്നതിന് ശേഷം ഏറ്റവുമധികം ആളുകള്‍ ചോദിക്കുന്നത്. നിങ്ങള്‍ തമ്മില്‍ കല്യാണം കഴിക്കാന്‍ പോകുവാണോ? നിങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ? എന്നീ രണ്ട് ചോദ്യങ്ങളാണ്. പക്ഷേ ആ വീഡിയോ കണ്ടവര്‍ക്കറിയാം എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളില്‍ ഒരാളാണ് ഷിയാസ് എന്ന് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി പറയുന്നു.

lakshmi-shiyas

അതിനപ്പുറം ഒന്നുമേയില്ല. ഞങ്ങള്‍ പ്രണയത്തിലുമല്ല, കല്യാണം കഴിക്കുകയുമില്ല. ഞാന്‍ ഷിയാസിന്റെ വീട്ടില്‍ പോയപ്പോള്‍ എടുത്ത വീഡിയോയുടെ രണ്ടാമത്തെ എപ്പിസോഡ് ചാനലില്‍ ഇട്ടപ്പോള്‍ 'ആരോടും പറയാത്ത ഷിയാസ് കരീമിന്റെ കല്യാണ വിശേഷങ്ങള്‍' എന്ന ക്യാപ്ഷനാണ് കൊടുത്തത്. ഈ ചര്‍ച്ചയ്ക്ക് കാരണം അതാണെന്ന് തോന്നുന്നു. വീഡിയോ കാണുമ്പോള്‍ ആ ചിന്ത മാറും.

അതായത് വീഡിയോയില്‍ ഷിയാസിന്റെ കല്യാണത്തെ കുറിച്ച് ഉമ്മ പറയുന്നതൊക്കെ കൃത്യമായി കൊടുത്തിട്ടുണ്ട്. അതാണ് സോഷ്യല്‍ മീഡിയ ഞങ്ങളുടെ വിവാഹമാക്കി മാറ്റിയത്. ഞാന്‍ മക്കനയണിഞ്ഞ് ഷിയാസിന്റെ കുടുംബത്തോടൊപ്പം ഇരിക്കുന്ന ചിത്രം കൂടിയായപ്പോല്‍ കഥകള്‍ കൈവിട്ട് പോയി. ഷിയാസിന്റെ സഹോദരിയുടെ മക്കള്‍ മക്കനയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ എനിക്കും കൊതി തോന്നി.

lakshmi-shiyas

അങ്ങനെയാണ് മക്കനയണിഞ്ഞത്. അടുത്ത പെരുന്നാളിന് ഫോട്ടോ ഇടാന്‍ വേണ്ടിയാണ് മക്കനയിട്ട ഫോട്ടോ എടുത്തതെന്ന് ഇടയില്‍ പാട്ട് പാടി കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. അത്രയേ ഉള്ളു സംഗതി. ഷിയാസ് ഒരു ജിം തുടങ്ങിയിട്ടുണ്ട്. അവിടേക്ക് ക്ഷണിച്ചപ്പോള്‍ പോയതായിരുന്നു ഞാന്‍. പിന്നെയാണ് ഒരു വീഡിയോ ചെയ്ത് ചാനലില്‍ ഇടാമെന്ന് തീരുമാനിക്കുന്നത്.

Recommended Video

ഷിയാസിന്റെ ഈ വലിയ സ്വപ്‌നം പൂവണിഞ്ഞു | #Pearlish | filmibeat Malayalam

ഒരു ദിവസം ഷിയാസിന്റെ വീട്ടിലും നാട്ടിലും ഉണ്ടായിരുന്നു. വലിയ സ്‌നേഹമാണ് അവിടെ നിന്നും കിട്ടിയത്. ഷിയാസിന്റെ ജീവിതാനുഭവങ്ങളൊക്കെ പറഞ്ഞപ്പോള്‍ നെഞ്ചില്‍ തൊട്ടു. അവന്റെ കുടുംബം തന്ന സ്‌നേഹവും പരിഗണനയും മറക്കാനാകാത്ത ഒരു പകലാണ് എനിക്ക് സമ്മാനിച്ചത്. നാട്ടുകാരും വീട്ടുകാരുമൊക്കെ കൂടി ചേര്‍ന്ന് ആകെ അടിപൊളിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X