Don't Miss!
- News
2024ൽ നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ? മറുപടിയുമായി ബിജെപി അധ്യക്ഷൻ
- Sports
ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ആരുമറിയാതെ ഷിയാസിന്റെ വിവാഹം കഴിഞ്ഞു; വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളെ കുറിച്ച് പറഞ്ഞ് താരം
ഇന്ത്യയെ പ്രതിനിധികരിച്ച് മോഡലിങ് ചെയ്തിരുന്ന ഷിയാസ് കരീം ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ജനപ്രിയനാവുന്നത്. ബിഗ് ബോസിന് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിച്ച താരം ഇപ്പോള്‍ സ്റ്റാര്‍ മാജിക് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. പരിപാടിയിലെ അവതാരകയായ ലക്ഷ്മി നക്ഷത്ര ഷിയാസിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്.
വീട്ടിലെത്തിയ ഉടനെ ബിഗ് ബോസ് ആണോ സ്റ്റാര്‍ മാജിക് ആണോ കൂടുതല്‍ ഇഷ്ടമെന്ന് ഷിയാസിന്റെ വീട്ടുകാരോട് ചോദിച്ച് കൊണ്ടാണ് ലക്ഷ്മി തുടങ്ങിയത്. എല്ലാവരും ഒറ്റ സ്വരത്തില്‍ സ്റ്റാര്‍ മാജിക് എന്നാണ് പറഞ്ഞത്. ബിഗ് ബോസ് കുറച്ച് കൂടി ലൈവാണ്. സ്റ്റാര്‍ മാജിക് എന്ന് പറയുമ്പോള്‍ കുറച്ച് കൂടി രസമാണ്. ഗെയിമുകളും മറ്റുമൊക്കെ ഒരു വേദിയില്‍ നടക്കുന്നതാണല്ലോന്ന് ഷിയാസും പറയുന്നു.

വീട്ടില്‍ ഒരു പണിയും എടുപ്പിക്കാതിരുന്ന ഷിയാസ് ബിഗ് ബോസില്‍ പോയി അടിക്കുന്നതും വാരുന്നതുമൊക്കെ കണ്ടപ്പോള്‍ തന്റെ നെഞ്ച് തകര്‍ന്ന് പോയെന്നാണ് ഉമ്മ പറയുന്നത്. സ്റ്റാര്‍ മാജിക്കില്‍ പോയിക്കോളാന്‍ എപ്പോഴും ഞാന്‍ അവനോട് പറയുമെന്നും ഷിയാസിന്റെ ഉമ്മ പറയുന്നു. അടുത്തതായി ലക്ഷ്മി ഷിയാസിന്റെ ബെഡ് റൂം പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.
വിവാഹിതനാണോ എന്ന അവതാരകയുടെ ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്ന് ഷിയാസ് പറയുന്നു. ഉമ്മ കല്യാണം നോക്കുന്നുണ്ട്. ആരെയും ഇതുവരെ കിട്ടിയില്ല. ഉമ്മാനെ നോക്കുന്ന നല്ലൊരു കുട്ടിയെ വേണമെന്നാണ് ഷിയാസ് പറയുന്നത്. ഞങ്ങള്‍ എപ്പോഴും ഇങ്ങനെയായിരിക്കും. ഞങ്ങളുടെ കുടുംബത്തിനൊപ്പം ഒന്നിച്ച് പോവാന്‍ പറ്റുന്ന പാവപ്പെട്ട വീട്ടിലെ ഒരു കൊച്ചിനെയാണ് മകന് വേണ്ടി നോക്കുന്നതെന്ന് ഉമ്മയും പറയുന്നു. ലവ് മ്യാരേജ് വേണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം.

Recommended Video
കുഞ്ഞാലി മരക്കാര്‍ ഇറങ്ങി കഴിയുമ്പോള്‍ ഷിയാസിന്റെ റേഞ്ച് മനസിലാവും. സിനിമ വന്നിട്ട് വേണം നല്ലൊരു മെഞ്ചത്തിയെ കൊണ്ട് അവനെ കെട്ടിക്കാന്‍. രണ്ട് വര്‍ഷം കഴിഞ്ഞിട്ടേ നോക്കുന്നുള്ളുവെന്ന് കൂടി ഉമ്മ വ്യക്തമാക്കുന്നു. അതേ സമയം എന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ യൂട്യൂബ് ചാനലുകളില്‍ വീഡിയോ വന്നിരുന്നു. കല്യാണ പെണ്ണ് ആരാണെന്ന് പോലും എനിക്ക് അറിയില്ലെന്ന് ഷിയാസ് സൂചിപ്പിച്ചു.
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്