'ആർജെയായിരുന്ന കാലത്ത് വിവാഹം'; വ്യക്തി ജീവിതത്തിന് നൽകുന്ന സ്വകാര്യത, ഇനി വിവാഹമില്ലേ?; ലക്ഷ്മി പറയുന്നു!
ടെലിവിഷൻ അവതാരക എന്നതിലുപരി ഒരു കുടുംബാഗത്തെ പോലെയാണ് വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകർ ലക്ഷ്മി നക്ഷത്രയെ സ്നേഹിക്കുന്നത്. സ്റ്റാർ മാജിക്ക് ഷോയാണ് അതിന് കാരണം. ഏഴ് വർഷത്തെ സ്റ്റാർ മാജിക്ക് ജീവിതമാണ് ലക്ഷ്മിയുടെ കരിയറിൽ തന്നെ മാറ്റം കൊണ്ടുവന്നതും ജനപ്രീതി നേടി കൊടുത്തതും. അതിന് മുമ്പ് റേഡിയോയിൽ ആർജെയായി പ്രവർത്തിക്കുകയും ചെറിയ പ്രോഗ്രാമുകൾ ചെയ്യുകയും ചെയ്തിട്ടുണ്ട് ലക്ഷ്മി.
പക്ഷെ അവയ്ക്കൊന്നും സ്റ്റാർ മാജിക്ക് നൽകിയ പേരും പ്രശസ്തിയും നൽകാനായില്ല. ഇന്ന് മലയാളത്തിലുള്ള ലേഡി ആങ്കർമാരിൽ ഏറ്റവും തിരക്കുള്ള അവതാരകയും ലക്ഷ്മിയാണ്. സ്റ്റാർ മാജിക്ക് അവസാനിച്ചശേഷം സീ കേരളത്തിൽ ഒരു ഷോ ലക്ഷ്മി അവതരിപ്പിച്ചിരുന്നു. പിന്നീട് വിദേശത്ത് സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലായിരുന്നു.

അടുത്തിടെയാണ് നാട്ടിൽ തിരികെ എത്തിയത്. തിരിച്ചെത്തിയശേഷം ലക്ഷ്മി ആദ്യം ചെയ്തത് സ്വന്തം യുട്യൂബ് ചാനൽ വീണ്ടും പൊടിതട്ടിയെടുത്ത് ആക്ടീവാക്കുക എന്നതായിരുന്നു. തുടക്കം ഒരു ക്യു ആന്റ് എയിലൂടെയായിരുന്നു. പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് ലക്ഷ്മി മറുപടി നൽകി. ആദ്യ ഭാഗത്തിൽ കൊല്ലം സുധിയുടെ ഭാര്യ രേണു, കൊല്ലം സുധി പെർഫ്യൂം, നടൻ ധ്യാൻ ശ്രീനിവാസനുമായി ബന്ധപ്പെട്ട് ചർച്ചയായ വൈറൽ വീഡിയോ എന്നീ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്കാണ് ലക്ഷ്മി മറുപടി നൽകിയത്.
രണ്ടാം ഭാഗത്തിൽ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് ലക്ഷ്മി മറുപടി നൽകിയത്. മാരേജ് പ്ലാനിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അടക്കം ലക്ഷ്മി മറുപടി നൽകി. ആദ്യ ചോദ്യം എന്തുകൊണ്ട് ഇന്നേവരെ ഒരു മീഡിയയ്ക്കും അഭിമുഖം നൽകിയില്ലെന്നതായിരുന്നു.
എട്ട് വർഷത്തിന് മുകളിലായി മിനിസ്ക്രീനിൽ സജീവമാണെങ്കിലും ലക്ഷ്മിയുടെ ഒരു അഭിമുഖവും എവിടേയും കാണാൻ കഴിയില്ല. എന്നെ ഇന്റർവ്യു ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് കോളുകൾ വരാറുണ്ട്. പക്ഷെ എനിക്ക് പേടിയാണ്. ആങ്കറായി ഇരുന്ന് ഗസ്റ്റിനെ ഇന്റർവ്യു ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ക്യാമറയ്ക്ക് മുന്നിൽ വന്ന് ആളുകളെ എന്റർടെയ്ൻ ചെയ്യിക്കാനും ഇഷ്ടമാണ്.
പക്ഷെ പേഴ്സണൽ ലൈഫിൽ അത്രത്തോളം നല്ലൊരു എന്റർടെയ്നറാണോയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. അതുപോലെ ഒരുപാട് പേഴ്സണൽ കാര്യങ്ങൾ പലരും ചോദിക്കുമ്പോൾ അതെല്ലാം ഇങ്ങനെ പറയേണ്ടി വരില്ലേ? എന്തൊക്കെ ചോദ്യങ്ങളായിരിക്കും അവർ ചോദിക്കുക തുടങ്ങി കുറേ ടെൻഷൻസുണ്ട്. അതുകൊണ്ട് ഞാൻ കരുതി എന്റെ യുട്യൂബ് ചാനലിലൂടെ സബ്സ്ക്രൈബേഴ്സ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാമെന്ന്.

സത്യം പറഞ്ഞാൽ ഇന്നുവരെ ഞാൻ ഒരാൾക്കും ഇന്റർവ്യു കൊടുത്തിട്ടില്ല. ഞാൻ ഒരു എന്റർടെയ്നറായിരിക്കുമോ?, എന്റെ സംസാരം രസമുണ്ടാകുമോ?, ആളുകൾക്ക് ഇഷ്ടപ്പെടുമോ തുടങ്ങി ഒരുപാട് കൺസേൺസ് ഉള്ളതുകൊണ്ടാണ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാത്തതെന്ന് ലക്ഷ്മി പറഞ്ഞു. മറ്റൊരു ചോദ്യം മാരേജ് പ്ലാനിനെ കുറിച്ചായിരുന്നു. അതിന് ലക്ഷ്മി നൽകിയ മറുപടി ഇങ്ങനെയാണ്... എൺപത്തിയഞ്ച് ശതമാനത്തോളം ആളുകൾ എന്നോട് ചോദിച്ച മറ്റൊരു ചോദ്യം മാരേജ് പ്ലാനിനെ കുറിച്ചായിരുന്നു.
അതിനുള്ള മറുപടിയാൻ ക്ലീഷെയായ ഒരു ഡയലോഗ് പറയേണ്ടി വരും... എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ. നിലവിൽ ഒരു പ്ലാനും ഇക്കാര്യത്തിൽ എനിക്കില്ല. പക്ഷെ നാളെ എന്ത് സംഭവിക്കുമെന്നത് പ്രഡിക്ട് ചെയ്യാൻ പറ്റില്ല. റിയൽ ലൈഫിലെ അനുഭവങ്ങൾ നോക്കിയാൽ ഇന്ന് കാണുന്നവരെ നാളെ കാണാനും പറ്റില്ലല്ലോ.
അതുപോലെ പ്രണയമുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി എയറിൽ കേറാൻ ഞാൻ താൽപര്യപ്പെടുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. 2017ൽ ലക്ഷ്മിയുടെ വിവാഹം റിൻഷാദ് എന്ന വ്യക്തിയുമായി കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ അന്ന് വിവാഹ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
അന്ന് ആർജെ ലക്ഷ്മി എന്നാണ് താരം അറിയപ്പെട്ടിരുന്നത്. പക്ഷെ ഇങ്ങനൊരു വിവാഹം യഥാർത്ഥത്തിൽ നടന്നുവോ ഇല്ലയോ, അതോ ഫോട്ടോഷൂട്ട് ആയിരുന്നോ എന്നതൊന്നും വ്യക്തമല്ല. ലക്ഷ്മിയും എവിടേയും ഈ വിഷയം സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications











