For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് ലക്ഷ്മി! അന്നത്തെ കരച്ചിലാണ് ബ്രേക്കായി മാറിയത്! ആറാമതായി വന്നതാണ്

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകരിലൊരാളാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഈ താരം സുപരിചിതയായി മാറിയത്. ലക്ഷ്മിയുടെ അവതരണത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് താരങ്ങളും എത്താറുണ്ട്. ലക്ഷ്മി എന്നാണ് പേരെങ്കിലും പലരും ചിന്നൂയെന്നും വിളിക്കാറുണ്ട്. മുന്‍പൊരിക്കല്‍ അമ്മ ഈ പേര് വിളിക്കുന്നത് കേട്ട് നോബിച്ചേട്ടനും അത് വിളിക്കുകയായിരുന്നു. അത് കണ്ടതോടെയാണ് ആരാധകരും ലക്ഷ്മിയെ ചിന്നുവാക്കിയത്. ചിന്നുവല്ലേയെന്ന് പറഞ്ഞ് പലരും ഇപ്പോള്‍ തന്നെ തിരിച്ചറിയാറുണ്ടെന്ന് ലക്ഷ്മി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പാട്ടിനോട് ചെറുപ്പം മുതലേ താല്‍പര്യമുണ്ടായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. അമ്മ നൃത്തം ചെയ്യാറുണ്ടെങ്കിലും പാട്ടിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. യൂത്ത് ഫെസ്റ്റിവലില്‍ ലൈറ്റ് മ്യൂസിക് മത്സരത്തില്‍ വെണ്ണിലാ ചന്ദനക്കിണ്ണമാണ് പഠിപ്പിച്ച് വിട്ടത്. ഇവള്‍ നന്നായി പാടുന്നുണ്ട്, എന്നാല്‍ ഈ പാട്ടായിരുന്നില്ല പാടേണ്ടിയിരുന്നതെന്നായിരുന്നു ടീച്ചര്‍മാര്‍ പറഞ്ഞത്. ലക്ഷ്മി നക്ഷത്ര പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഡാന്‍സ് പഠിക്കാന്‍ പോയത്

  ഡാന്‍സ് പഠിക്കാന്‍ പോയത്

  കുട്ടിക്കാലം മുതലേ തന്നെ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. പാട്ട് മാത്രമല്ല മൈമിലും മോണോആക്ടിലുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. ഡാന്‍സ് പഠിക്കാനായി പോയിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് നിര്‍ത്തുകയായിരുന്നു. അരമണ്ഡലത്തില്‍ നിന്നും മുഴുമണ്ഡലത്തില്‍ ഇരിക്കാന്‍ ടീച്ചര്‍ പറഞ്ഞ് തുടങ്ങിയതോടെ ഡാന്‍സ് പഠനത്തോട് ബൈ പറയുകയായിരുന്നു. അന്ന് ആ തീരുമാനമെടുത്തതില്‍ ഇന്ന് നിരാശയുണ്ട്. ഓര്‍ക്കൂട്ട് അക്കൗണ്ട് എടുത്തപ്പോഴാണ് പേരിനൊപ്പം നക്ഷത്രയെന്ന് കൂടി ചേര്‍ത്തത്.

  Nithya Mammen exclusive interview | FilmiBeat Malayalam
  ടമാര്‍ പഠാറിന് ശേഷം

  ടമാര്‍ പഠാറിന് ശേഷം

  മുന്‍പേ തന്നെ ടെലിവിഷനും സിനിമയുമെല്ലാം ഇഷ്ടമായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ടായിരുന്നു. ലോക്കല്‍ ചാനലില്‍ പരിപാടി അവതരിപ്പിച്ചായിരുന്നു തുടങ്ങിയത്. പിന്നീടാണ് മെയിന്‍ സ്ട്രീം ചാനലിലേക്ക് എത്തിയത്. ടമാര്‍ പഠാര്‍ അവതരിപ്പിച്ചതിന് ശേഷമായാണ് കൗണ്ടറുകളും തമാശയുമൊക്കെ പറഞ്ഞ് ആള്‍ക്കാരെ ചിരിപ്പിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയത്. തുടക്കം മുതലേ തന്നെ തന്റെ ചിരി ചര്‍ച്ചയായി മാറിയിരുന്നുവെന്നും ലക്ഷ്മി ഓര്‍ത്തെടുക്കുന്നു.

  സ്റ്റാര്‍ മാജികായി മാറി

  സ്റ്റാര്‍ മാജികായി മാറി

  ടമാര്‍ പഠാറെന്ന പരിപാടിയാണ് പിന്നീട് പേര് മാറി സ്റ്റാര്‍ മാജിക്കായത്. മുന്‍പ് മ്യൂസിക് പരിപാടികളായിരുന്നു അവതരിപ്പിച്ചത്. കോമഡി പരിപാടി അവതരിപ്പിക്കുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു. ആദ്യ എപ്പിസോഡില്‍ അഭിനന്ദനങ്ങള്‍ ലഭിച്ചതോടെ ആത്മവിശ്വാസം ലഭിക്കുകയായിരുന്നു. ഒരു പ്രാവശ്യം എല്ലാവരും കൂടി പ്രാങ്ക് ചെയ്തിരുന്നു. അന്ന് അവിടെ നിന്ന് കരഞ്ഞിരുന്നു. അത് ശരിക്കും ബ്രേക്കായി മാറുകയായിരുന്നു. 5 അവതാരകര്‍ മാറിയതിന് ശേഷമായാണ് ലക്ഷ്മി ഈ പരിപാടിയിലേക്ക് എത്തുന്നത്.

  അഭിനയത്തിലേക്ക്

  അഭിനയത്തിലേക്ക്

  ബിഗ് സ്‌ക്രീനില്‍ നിന്നുള്ള അവസരങ്ങളും ലക്ഷ്മിയെ തേടിയെത്തിയിരുന്നു. മാര്‍ക്കോണി മത്തായിയില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തല്‍ക്കാലം സിനിമ വേണ്ടെന്നന നിലപാടിലായിരുന്നു. കഥകള്‍ കേള്‍ക്കുന്നുണ്ട്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും ലക്ഷ്മി പറയുന്നു. അവതാരകയായി തുടങ്ങി പിന്നീട് ബിഗ് സ്‌ക്രീനിലെ താരങ്ങളായി മാറിയവരേറെയാണ്. ആര്‍ജെയായാണ് ലക്ഷ്മിയുടെ കരിയര്‍ തുടങ്ങിയത്.

  യൂട്യൂബ് ചാനല്‍

  യൂട്യൂബ് ചാനല്‍

  ആര്‍ജെയും വിജെയും മാത്രമല്ല സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട് ലക്ഷ്മിക്ക്. ഈ തുടക്കത്തെക്കുറിച്ച് നേരത്തെ താരം പറഞ്ഞിരുന്നു. പുതിയ യാത്ര ഇവിടെ തുടങ്ങുകയാണെന്ന് പറഞ്ഞായിരുന്നു ലക്ഷ്മി ചാനലിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് ലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിട്ടുള്ളത്. അധികം വൈകാതെ തന്നെ കണ്ടന്റ് ഉള്‍പ്പെടുത്തുമെന്നും താരം പറഞ്ഞിരുന്നു. ചാനലിലൂടെ പുറത്തുവരുന്ന വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Anchor Lakshmi Nakshthra reveals about her entry into Star Magic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X