ലൈവിനിടെ ലക്ഷ്മി നക്ഷത്ര ചെയ്ത കാര്യത്തിന് കൈയ്യടി, കാരണം പറഞ്ഞ് അവതാരക

By Midhun Raj

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി എല്ലാവര്‍ക്കും സുപരിചിതയായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മികച്ച അവതാരകമാരില്‍ ഒരാളായി ലക്ഷ്മി നക്ഷത്ര മാറിയിരുന്നു. ആര്‍ജെ ആയി തിളങ്ങിയ ശേഷമായിരുന്നു താരം അവതാരകയായും സജീവമായത്. ലക്ഷ്മി നക്ഷത്രയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധേയമാവാറുണ്ട്.

തിരക്കുകള്‍ക്കിടെയിലും തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. അതേസമയം ലക്ഷ്മി നക്ഷത്രയുടെതായി കഴിഞ്ഞ ദിവസം വന്ന ലൈവ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ലൈവില്‍ ആരാധകരോട് സംസാരിച്ചിരിക്കവെ നടി ചെയ്ത ഒരു പ്രവൃത്തിയാണ് ശ്രദ്ധേയമായിരിക്കുന്നത്.

ലക്ഷ്മിയുടെ ലൈവ് പോകുന്നതിനിടെയായിരുന്നു

ലക്ഷ്മിയുടെ ലൈവ് പോകുന്നതിനിടെയായിരുന്നു വീടിനടുത്തുളള പളളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നത്. ആ സമയത്ത് ബാങ്ക് വിളി കഴിയുന്നത് വരെ വീഡിയോയില്‍ ലക്ഷ്മി നക്ഷത്ര നിശബ്ദയായി ഇരുന്നു. ഇതിന്റെ കാരണം പിന്നാലെ അവതാരക തുറന്നുപറയുകയും ചെയ്തു. തന്റെ വീടിന്റെ തൊട്ടടുത്തുളള പളളിയില്‍ നിന്നുയരുന്ന ബാങ്ക് വിളിയാണെന്നും നമുക്കെല്ലാം ഒരുപോലെയാണല്ലോ എന്നുമാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.

അതുകൊണ്ടാണ്

അതുകൊണ്ടാണ് ബാങ്ക് വിളിച്ചപ്പോള്‍ കുറച്ചുസമയത്തേക്ക് ബ്രേക്ക് എടുത്തത് എന്നും ലക്ഷ്മി തന്റെ ഫോളോവേഴ്‌സിനോടായി പറഞ്ഞു. റെഡ് എഫ്എമ്മില്‍ ആര്‍ജെ ആയി കരിയര്‍ ആരംഭിച്ച താരമാണ് ലക്ഷ്മി. പിന്നീട് ടെലിവിഷന്‍ അവതാരകയായും തിളങ്ങുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ലക്ഷ്മി നക്ഷത്ര നല്ലൊരു ഗായിക കൂടിയാണ്.

സ്റ്റാര്‍ മാജിക്കിന് പുറമെ

സ്റ്റാര്‍ മാജിക്കിന് പുറമെ നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചും ലക്ഷ്മി നക്ഷത്ര കൈയ്യടി നേടിയിരുന്നു. സ്റ്റാര്‍ മാജിക്കിന് മുന്‍പ് ടമാര്‍ പഠാര്‍ എന്ന ഷോയിലും ലക്ഷ്മി അവതാരകയായി എത്തിയിരുന്നു. മുന്‍ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുന്‍ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മിയും എത്തിയത്.

അവതരണത്തിന് പുറമെ

അവതരണത്തിന് പുറമെ പാട്ടിലും കമ്പമുളള ആളാണ് ലക്ഷ്മി നക്ഷത്ര. ലോക് ഡൗണ്‍ കാലത്ത് പാട്ടുകള്‍ പാടിയും ലക്ഷ്മി എത്തിയിരുന്നു. പാട്ട് പാടുന്ന വീഡിയോകള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം മുന്‍പ് പങ്കുവെച്ചിരുന്നത്. മുന്‍പ് ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ നടി അഭിനയിച്ചിരുന്നു.

സ്റ്റാര്‍ മാജിക്കിന് പുറമെ

സ്റ്റാര്‍ മാജിക്കിന് പുറമെ ലക്ഷ്മി നക്ഷത്രയുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരുളള അവതാരക കൂടിയാണ് ലക്ഷ്മി നക്ഷത്ര. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവതാരക തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്.

Read more about: lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X