»   » 'അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല, ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു'

'അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല, ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു'

Posted By:
Subscribe to Filmibeat Malayalam

മറ്റൊരു പ്രണയ വിവാഹം കൂടെ തമിഴകത്ത് പൂവണിഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പ്രമുഖ അവതാരക മണിമേഘല വിവാഹിതയായി. വിവാഹക്കാര്യം ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്.

ഗോസിപ്പുകാര്‍ക്ക് തിരിച്ചടി, താരപുത്രി കാമുകനൊപ്പം വിവാഹവേദിയിലെത്തി! പിന്തുണയുമായി താരപിതാവ് ഒപ്പം?

'ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. പെട്ടന്നുള്ള തീരുമാനമായിരുന്നു. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസ്സിലാക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു'- എന്ന് പറഞ്ഞുകൊണ്ടാണ് മണിമേഘല വിവാഹ ഫോട്ടോ ട്വിറ്ററിലിട്ടത്.

manimekhala

പ്രണയത്തിന് മതമില്ലെന്നും മണിമേഘല എഴുതി. മണിമേഖലയെ പിന്തുണച്ച് ആരാധകരും ട്വിറ്ററിലെത്തി. മറ്റൊരു മതത്തില്‍പ്പെട്ട ആളായതിനാലാണത്രെ അച്ഛന്‍ വിവാഹത്തിന് എതിരു നിന്നത്.

സണ്‍ മ്യൂസിക്കലെ അവതാരകയാണ് മണിമേഘല. വര്‍ഷങ്ങളായി സണ്‍ മ്യൂസിക്കില്‍ അവതാരകയായ മണിമേഘല വിവധ ഷോകളിലും ഹോസ്റ്റായി എത്തിയിട്ടുണ്ട്. തമിഴകത്ത് ഏറെ ശ്രദ്ധേയയാണ്.

English summary
VJ Manimegalai, who works as anchor in Sun music. Now, Manimagalai has posted a photo with her boyfriend Hussain. She told, 'I'm secretly got married today with hussain'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X