For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയുടെ തീരുമാനം കടുത്തുപോയി, കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ട്, പക്ഷേ അവരത് ചെയ്യില്ല!

  |

  വിവാഹം നടത്തുന്നതിനായി ഒരു റിയാലിറ്റി ഷോ നടത്തുന്നുവെന്ന് ആര്യ അറിയിച്ചപ്പോള്‍ തന്നെ നിരവധി പേരായിരുന്നു എതിര്‍പ്പുമായി രംഗത്തെത്തിയത്. എന്നാല്‍ എല്ലാവിധ എതിര്‍പ്പുകളെയും മറികടന്ന് പരിപാടിയുമായി മുന്നോട്ട് പോവാനായിരുന്നു താരത്തിന്റെ തീരുമാനം. ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് ആര്യ നല്‍കിയ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചത്. 16 പേരെ തിരഞ്ഞെടുത്തതിന് ശേഷമാണ് എങ്ക വീട്ടു മാപ്പിളൈ തുടങ്ങിയത്. മലയാളികളുള്‍പ്പടെയുള്ള മത്സരാര്‍ത്ഥികള്‍ പരിപാടിയിലുണ്ടായിരുന്നു.

  ജാമീ ഞാന്‍ നിന്നെ വിവാഹം ചെയ്യാം, ആര്യയോട് വരലക്ഷ്മി, പൊതുവേദിയിലെ തുറന്നുപറച്ചില്‍ വൈറലാവുന്നു!

  കളേഴ്‌സ് ചാനലിലാണ് ഈ പരിപാടി പ്രേക്ഷേപണം ചെയ്തിരുന്നത്. ആര്യയുടെ പരിണയം എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ചാനലിലും ഈ പരിപാടി പ്രേക്ഷപണം ചെയ്തിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗ്രാന്റ് ഫിനാലെയിലൂടെയാണ് ആര്യ തന്റെ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. അതോടെ പരിപാടിക്ക് പരിസമാപ്തിയുമായി. എന്നാല്‍ അവസാന ഘട്ടത്തിലെ താരത്തിന്റെ നിലപാടുമായി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോഴും അതേ പോലെ തുടരുകയാണ്. ഇക്കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി അവതാരക സംഗീത രംഗത്തെത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

  Arya: ആര്യയെ ഇനി കാണാനാഗ്രഹമില്ല, വിവാഹം കഴിക്കാനും താല്‍പര്യമില്ല, തുറന്നടിച്ച് സൂസന്ന, കാണൂ!

  അമ്പരപ്പെടുത്തിയ തീരുമാനം

  അമ്പരപ്പെടുത്തിയ തീരുമാനം

  പരിപാടി ആരംഭിക്കുന്നതിന് മുന്‍പ് ആര്യ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നിരുന്നു. മത്സരത്തിലെ വിജയിയെയായിരിക്കും വധുവായി തിരഞ്ഞെടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ താരത്തിന്റെ തീരുമാനം തന്നെയും അമ്പരപ്പിച്ചുവെന്ന് സംഗീത പറയുന്നു. സര്‍പ്രൈസുകള്‍ നല്‍കി അത്ഭുതപ്പെടുത്തുന്ന കാര്യത്തില്‍ ആര്യ ഏറെ മുന്നിലാണ്. എന്നാല്‍ ഇത്തരമൊരു ട്വിസ്റ്റിനെക്കുറിച്ച് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംഗീത പറയുന്നു.

  എഗ്രിമെന്റ് ഒപ്പിട്ടിരുന്നു

  എഗ്രിമെന്റ് ഒപ്പിട്ടിരുന്നു

  ആര്യയുടെ ഉദ്ദേശ ശുദ്ധി ഒന്നുകൂടി പരിശോധിച്ചതിന് ശേഷമാണ് പരിപാടിയുമായി മുന്നോട്ട് പോവാന്‍ ചാനല്‍ അധികൃതര്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ കാര്യത്തില്‍ ആര്യ സീരിയസായിരുന്നു. പരിപാടി തുടങ്ങുന്നതിന് മുന്‍പ് ചാനല്‍ അധികൃതരും ഇക്കാര്യം ഉറപ്പിച്ചിരുന്നു. ചാനലിന്‍രെ കരാറിലും ആര്യ ഒപ്പിട്ടിരുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംഗീത ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

  ആരെയും തിരഞ്ഞെടുക്കാതെ ആര്യ

  ആരെയും തിരഞ്ഞെടുക്കാതെ ആര്യ

  ആരെയായിരിക്കും ആര്യ ജീവിതസഖിയാക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. അഗത, സൂസന്ന, സീതാലക്ഷ്മി എന്നിവരായിരുന്നു ഗ്രാന്റ് ഫിനാലെ വരെയെത്തിയത്. ഇവരിലാവും മത്സരത്തിലെ വിജയി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ആരെയും വിവാഹം ചെയ്യുന്നില്ല, രണ്ട് പേരെ വിഷമിപ്പിച്ച് ഒരാളെ തിരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നും താരം തുറന്നുപറഞ്ഞിരുന്നു.

  ആര്യയുടെ സ്ഥാനത്ത് നിന്നു ചിന്തിക്കുമ്പോള്‍

  ആര്യയുടെ സ്ഥാനത്ത് നിന്നു ചിന്തിക്കുമ്പോള്‍

  ഗ്രാന്‍റ് ഫിനാലെയ്ക്ക് ശേഷം ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. പെണ്‍കുട്ടികളുടെ ഭാവി വെച്ചുള്ള പരിപാടി ഇനിയെങ്കിലും നിര്‍ത്തണമെന്ന തരത്തിലായിരുന്നു വിമര്‍ശനം. സിനിമാപ്രവര്‍ത്തകരും താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാഖി സാവന്ത് നടത്തിയ രാഖി കാ സ്വയംവര്‍ പോലെയായിരിക്കും പരിപാടിയുടെ ക്ലൈമാക്‌സ് എന്ന് നേരത്തെ ചിലര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ആര്യയുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ തെറ്റുപറയാനാവില്ലെന്നും സംഗീത പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ആര്യ കടന്നുപോയത്.

  മത്സരാര്‍ത്ഥികളെ ബാധിച്ചോ?

  മത്സരാര്‍ത്ഥികളെ ബാധിച്ചോ?

  പരിപാടി ആരംഭിച്ചിരുന്ന സമയത്തുണ്ടായിരുന്നവരില്‍ ഒരാളുടെ വിവാഹം നടക്കാനിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ എലിമിനേറ്റായി പോയവരെ സംബന്ധിച്ച് അത്ര ബാധിച്ചിട്ടില്ല കാര്യങ്ങള്‍. എന്നാല്‍ പിന്നീട് എല്ലാവരും ഒരു കുടുംബമെന്ന പോലെയായി മാറിയപ്പോഴുള്ള വേര്‍പിരിയല്‍ എല്ലാവരെയും ഒരുപോലെ വേദനിപ്പിച്ചിരുന്നു. അബര്‍നദിയും ശ്വേതയുമൊക്കെ പോയപ്പോള്‍ അവര്‍ മാത്രമല്ല എല്ലാവരും ഒരുപോലെ വിഷമിച്ചിരുന്നു. വളരെ ഇമോഷണലായാണ് എല്ലാവരും അവരെ യാത്രയാക്കിയത്.

  ആര്യയുടെ മനസ്സിനേയും

  ആര്യയുടെ മനസ്സിനേയും

  അവസാന ഘട്ടത്തിലെ വേര്‍പിരിയലുകളുടെ വേദന ആര്യയേയും ബാധിച്ചിട്ടുണ്ടാവും. അതായിരിക്കും അദ്ദേഹം കടുത്ത തീരുമാനമെടുത്തത്. അദ്ദേഹത്തെ വിമര്‍ശിക്കുന്നവരൊന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ഷോയില്‍ നിന്നാരെയും തിരഞ്ഞെടുക്കാത്തുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പലരും നടത്തിയത്. അടുത്ത് തന്നെ തന്റെ വധു ആരാണെന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു ആര്യ അറിയിച്ചത്.

   ചാനലിന്റെ നിലപാട്

  ചാനലിന്റെ നിലപാട്

  ആര്യയുടെ തീരുമാനവുമായി ബന്ധപ്പെട്ട് ചാനല്‍ നിശബദ്ത പാലിക്കുകയാണ്. നിമയ നടപടികളുമായി മുന്നോട്ട് പോവാനുള്ള പ്രൊവിഷന്‍ ഉണ്ടായിട്ടും അവരതിന് നീങ്ങാത്തത് ആര്യയുടെ മാനസികാവസ്ഥ പരിഗണിച്ചാണ്. നേരത്തെ നല്‍കിയ തിരക്കഥ അനുസരിച്ചാണ് പരിപാടി നടത്തുന്നതെന്ന് മത്സരാരര്‍ത്ഥികള്‍ അടുത്തിടെ തുറന്നുസമ്മതിച്ചിരുന്നു. പരിപാടി കഴിഞ്ഞെങ്കിലും ആര്യയ്‌ക്കെതിരെയുള്ള ആരോപണം ഇപ്പോഴും തുടരുകയാണ്.

  English summary
  Sangeetha about Arya's final decision
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X