»   » ആര്യയോടുള്ള മത്സരാര്‍ത്ഥിയുടെ പെരുമാറ്റം ശരിയല്ലെന്ന് അവതാരകയുടെ വെളിപ്പെടുത്തല്‍!

ആര്യയോടുള്ള മത്സരാര്‍ത്ഥിയുടെ പെരുമാറ്റം ശരിയല്ലെന്ന് അവതാരകയുടെ വെളിപ്പെടുത്തല്‍!

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം ആര്യ നടത്തുന്ന എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റി ഷോ തുടക്കം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. മലയാളത്തിലും തമിഴിലുമായി നടന്നുകൊണ്ടിരിക്കുന്ന പരിപാടി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നികവധിപേര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സെന്‍സര്‍ ബോര്‍ഡിനും വാര്‍ത്താവിതരണ പ്രേക്ഷപണ മന്ത്രാലയത്തിനും കത്ത് നല്‍കിയിരുന്നു.

കൊന്നപ്പൂവിനുള്ളിലൊരു സര്‍പ്രൈസ്, പുരസ്‌കാര വേദിയില്‍ മഞ്ജു വാര്യരെ ഞെട്ടിച്ച് ജയറാം, വീഡിയോ വൈറല്‍!

തുടക്കം മുതല്‍ ഏറെ ശ്രദ്ധ നേടിയ പരിപാടിയുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആര്യയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയല്ല പ്രശസ്തയാവാന്‍ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് മത്സാര്‍ത്ഥികളിലൊരാള്‍ വെളിപ്പെടുത്തിരുന്നു. അതിന് പിന്നാലെയാണ് പരിപാടിക്ക് പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി അവതാരകയായ സംഗീത രംഗത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!

ആര്യയുമായി ചേര്‍ത്ത് പറയുന്നു

ആര്യയുടെ പേരുമായി തുടക്കം മുതല്‍ത്തന്നെ പറഞ്ഞു കേള്‍ക്കുന്ന പേരാണ് അബര്‍നദിയുടേത്. ആര്യയ്ക്ക് പറ്റിയ പങ്കാളിയെന്ന തരത്തിലാണ് വിശേഷിപ്പിക്കാറുള്ളത്. തമിഴ്‌നാട്ടിലെ കുംഭകോണം സ്വദേശിയായ 20 കാരിയാണ് അബര്‍നദി. എല്ലാവരും എന്തിനാണ് ആര്യയുടെ പേരിനൊപ്പം ഈ പേര് ചേര്‍ത്ത് പറയുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും എങ്ക വീട്ടു മാപ്പിളൈയുടെ അവതാരകയായ സംഗീത പറയുന്നു. ഇത്തരമൊരു വിശേഷണത്തോട് തനിക്ക് താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

ആര്യയ്ക്ക് ഇഷ്ടമാണെങ്കില്‍ എതിരഭിപ്രായമില്ല

ഇത്തരത്തിലുള്ള വിശേഷണത്തെക്കുറിച്ച് ആര്യയ്ക്കും അറിയാം. അബര്‍നദി ആര്യയെ സംബോധന ചെയ്യുന്ന രീതിയോട് തനിക്ക് താല്‍പര്യമില്ലെന്ന് സംഗീത പറയുന്നു. ആര്യയ്ക്ക് ആ രീതിയോടാണ് താല്‍പര്യമില്ലെങ്കില്‍ തനിക്കൊന്നും പറയാനില്ലെന്നും അവര്‍ പറയുന്നു. റിയാലിറ്റി ഷോയിലെ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അവതാരകയുടെ തുറന്നുപറച്ചില്‍. പരിപാടിയിലെ ഏറെ ശ്രദ്ധ നേടി മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയാണ് അബര്‍നദി.

സ്വാധീനിക്കേണ്ട ആവശ്യമില്ല

പരിപാടിയിലെ മത്സരാര്‍ത്ഥിയെന്ന നിലയില്‍ ആര്യയെ സ്വാധീനിക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. തന്നെ സ്വാധീനിക്കേണ്ട കാര്യം അബര്‍നദിക്കില്ലെന്നും സംഗീത പറയുന്നു. തന്റെ സുഹൃത്തുക്കളാണ് ഇത്തരത്തിലുള്ള വിശേഷണം നടത്തുന്നതെങ്കില്‍ താന്‍ ഒരിക്കലും അത് പോത്സാഹിപ്പിക്കില്ലെന്നും സംഗീത പറയുന്നു. എന്നാല്‍ ആര്യ എങ്ങനെയാണ് അബര്‍നദിയോട് പെരുമാറുന്നതെന്നതും പ്രസക്തമാണെന്നും അവതാരക പറയുന്നു.

ആര്യയോടുള്ള പെരുമാറ്റം

അടുത്ത സുഹൃത്തിനോടെന്ന പോലെ ഡാ എന്നും ഡേയ് എന്നൊക്കെ വിളിച്ചാണ് അബര്‍നദി ആര്യയെ സംബോധന ചെയ്യുന്നത്. ഇത് ശരിയല്ലെന്നാണ് പരിപാടി കാണുന്നവരും സൂചിപ്പിക്കുന്നത്. മറ്റ് മത്സരാര്‍ത്ഥികളിലാരും ഇത്തരത്തിലല്ല പെരുമാറുന്നത്. പരിപാടിയുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള സംശയവും പ്രേക്ഷകര്‍ ഉയര്‍ത്തിയിരുന്നു. അതിനിടയിലാണ് മത്സരാര്‍ത്ഥിയുടെ പെരുമാറ്റത്തെക്കുറിച്ച് അവതാരകയും തുറന്നുപറഞ്ഞിട്ടുള്ളത്.

ആര്യ വിവാഹം ചെയ്യുമോ?

പരിപാടിയില്‍ വിജയി ആകുന്നയാളെ ആര്യ വിവാഹം കഴിക്കുമോയെന്ന തരത്തിലുള്ള സംശയവും നിരവധിപേര്‍ ഉന്നയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് മത്സാര്‍ത്ഥികളുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യയ്ക്ക് അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. വനിതാ സംഘടനകളുടെ പ്രതിഷേധം കാരണം താരം ആ നീക്കം തന്നെ ഉപേക്ഷിച്ചിരുന്നു.

പ്രശസ്തിക്ക് വേണ്ടിയാണ് പങ്കെടുത്തത്

സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുത്തതെന്ന് ശ്രിയ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിവാഹത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ട് പോലുമില്ല. പ്രശസ്തി നേടുന്നതിന് വേണ്ടിയാണ് താനെത്തിയതെന്നുമായിരുന്നു ശ്രിയ വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് അവതാരക സ്വന്തം അനുഭവം തുറന്നുപറഞ്ഞത്.

English summary
Anchor Sangeetha about Enga Veetu Mapillai experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X