വീട്ടിൽ വന്ന എന്നോട് പ്രണവ് മിണ്ടിയില്ല, പ്രണവ് മോഹൻലാലിനെ ആദ്യം കണ്ടതിനെ കുറിച്ച് അനി ഐവി ശശി

സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി സ്വന്തം പേരിലൂടെയാണ് പ്രണവ് മോഹൻലാൽ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടത്. വളരെ ലളിതമായ നടന്റെ വ്യക്തിത്വം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സിമ്പിളായി തന്റേതായ ലോകത്ത് സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തി എന്നാണ് പ്രണവിനെ അറിയപ്പെടുന്നത്. ബാലതാരമായി സിനിമയിൽ എത്തിയ പ്രണവ് മുതിർന്നിട്ടും സിനിമയിൽ സജീവമായിരുന്നില്ല. അച്ഛൻ മലയാള സിനിമയുടെ അവസാനവാക്കായി തുടരുമ്പോൾ മകൻ അഭിനയ വിട്ട് തന്റെ സന്തോഷത്തിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു. മോഹൻലാലിന് സിനിമയാണ് സന്തോഷമെങ്കിൽ പ്രണവിന് മറ്റൊരു മേഖലയാണ് സന്തോഷം നൽകുന്നത്. ഇത് മോഹൻലാൽ തന്നെ ഒരു അഭിമുഖത്തിൽ പ്രണവിന്റെ ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

വ്യത്യസ്ത ലുക്കിൽ ഗ്ലാമറസ് ഗെറ്റപ്പിൽ ദിഷ, ചിത്രം വൈറലാകുന്നു

കേവലം രണ്ട് ചിത്രങ്ങളിൽ മാത്രമാണ് പ്രണവിന്റേതായി ഇതുവരെ പുറത്ത് വന്നത്. 2018 ൽ പുറത്തിറങ്ങിയ ആദിയായിരുന്നു താരപുത്രൻ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം. ഈ ചിത്രം നൂറ് ദിവസം ഓടിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തലായിരുന്നു പ്രണവ് അഭിനയിച്ചത്. ഇതിന് ശേഷം പ്രണവ് അധികം സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സിനിമയിൽ സജീവമല്ലെങ്കിലും പ്രണവ് മോഹൻലാൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു.

പ്രണവ് സിനിമകൾ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രണ്ട് ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാർ അറബി കടലിന്റെ സിംഹം, ഹൃദയം എന്നീവയാണ്. മരയ്ക്കാറിൽ മോഹൻലാലിന്റെ ബാല്യകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദർശനാണ് ജോഡിയായി എത്തുന്നത്. ഹൃദയത്തിലും കല്യാണ തന്നെയാണ് നായിക. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഈ രണ്ട് ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്

പ്രണവിനെ  കുറിച്ച് അനി

‍ ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലാകുന്നത് പ്രണവിനെ കുറിച്ചുള്ള അനി ഐവി ശശിയുടെ വാക്കുകളാണ്. അടുത്ത സുഹൃത്തുക്കളാണ് ഇവർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രണവുമായുള്ള സൗഹൃദത്തിനെ കുറിച്ചും സിനിമകള കുറിച്ചും അനി പറഞ്ഞത്. ആദ്യമായി നേരിൽ കണ്ട രസകരമായ സംഭവവും സംവിധായകൻ അനി ഐവി ശശി പങ്കുവെച്ചിരുന്നു .

ആദ്യമായി കണ്ടത്

10 വയസ്സിലാണ് പ്രണവിനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു. ഞങ്ങൾ വീട്ടിൽ ചെന്നപ്പോൾ പ്രണവ് കമ്പ്യൂട്ടറിൽ എന്തോ ചെയ്യുകയായിരുന്നു. തന്നെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല . ഗസ്റ്റുകളോട് മിണ്ടാത്ത പ്രണവിന്റെ പെരുമാറ്റം ഞെട്ടിച്ചിരുന്നു. എന്നാൽ പിന്നീട് ഞാൻ പ്രണവിന്റെ അടുത്ത് പോയി ഇരുന്നു. മിണ്ടി തുടങ്ങുകയായിരുന്നു- അങ്ങനെ മിണ്ടി തുടങ്ങിയതാണ് പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ച് അനി പറഞ്ഞു

Recommended Video

Mohanlal against dowry system
പ്രണവിന്റെ പ്രകടനം

കൂടാതെ പ്രണവിന്റെ കുഞ്ഞാലി മരയ്ക്കാറെ കുറിച്ചും അനി അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഈ ചിത്രത്തിൽ അനിയും ഒരു ഭാഗമാണ്. കുഞ്ഞാലിയായി പ്രണവ് വരുമ്പോൾ നിങ്ങൾക്ക് ഒരു മികച്ച നടനെ കാണം എന്നായിരുന്നു സിനിമയിലെ പ്രണവിന്റെ പ്രകടനത്തെ ഉദ്ധരിച്ച് കൊണ്ട് പറഞ്ഞത്. കൂടാതെ വളരെ മനോഹരമായി പ്രണവ് അഭിനയിച്ച രംഗത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ എല്ലാവരും കയ്യടിച്ചെന്നും പ്രണവിന്റെ അഭിനയം കണ്ട മോഹൻലാലും സുചിത്രയും സന്തോഷിച്ചെന്നും താരപുത്രൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു

Read more about: pranav mohanlal mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X