കൃഷ്ണകുമാറിന് പകരം കൂടെവിടെയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം; ആദി സാറിന് ആശംസകളുമായി പ്രേക്ഷകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. അന്‍ഷിതയാണ് സൂര്യ കൈമല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബംഗാളി സീരിയല്‍ ആയ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണ് കൂടെവിടെ. അന്‍ഷിതയ്‌ക്കൊപ്പം ബിബിന്‍ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാന്‍വി, കെച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ നടന്‍ കൃഷ്ണ കുമാറും സീരിയലില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്‍ സീരിയലില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സീരിയലില്‍ സജീവമായി നില്‍ക്കുമ്പോഴാണ് നടന്‍ പെട്ടെന്ന് അപ്രത്യക്ഷമാവുന്നത്. ഇത് പ്രേക്ഷകരില്‍ ഏറെ നിരാശസൃഷ്ടിച്ചിരുന്നു ആദിത്യന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാര്‍ അഭിനയിച്ച പരമ്പരയായിരുന്നു കൂടെവിടെ.

തുടക്കത്തില്‍ നടനോ കൂടെവിടെ ടീമോ പിന്‍മാറ്റത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് താന്‍ സീരിയല്‍ വിട്ട കാര്യം കൃഷ്ണകുമാര്‍ അറിയിച്ച്. നടനെ തിരികെ കൊണ്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. കൃഷ്ണകുമാര്‍ സീരിയലില്‍ നിന്ന് മാറിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിത പുതിയ ആദിസാര്‍ പരമ്പരയില്‍ എത്തിയിരിക്കുകയാണ്. പുതിയ പ്രെമേ വീഡിയോയിലാണ് പുതിയ താരത്തിന്റെ എന്‍ട്രി. കാണിച്ചിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനില്‍ മോഹന്‍. കഴിഞ്ഞ കുറച്ച് നാളുകളായി സീരിയലില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം. ഒരു കാലാത്ത് മലയാള പരമ്പരകളിലെ സ്ഥിരം നായകസാന്നിധ്യമായിരുന്നു. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് താരം. പുതിയ ആദി സാറിനെ ഇര കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. കൂടാതെ എല്ലാവിധ ആശംസയും നേരുന്നുണ്ട്. പുതിയ പ്രെമോ വീഡിയോയിലാണ് നടന്റെ എന്‍ട്രി കാണിച്ചിരിക്കുന്നത്. വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

പഴയ കൂടെവിടെ തിരിച്ചു കിട്ടിയ ഫീല്‍. പുതിയ ആദി സാറിന് എല്ലാവിധ ആശംസകള്‍, കൂടെവിടെ ആ പഴയ ട്രാക്കില്‍ വന്നിരിക്കുന്നു എല്ലാം Ke
ഫാന്‍സും ഇത് ആഘോഷിക്കു But പഴയ ആദി സര്‍ മതിയായിരുന്നു Missing ????Anyway All the best KE Team & New Aadi Sir, കാണാന്‍ പോകുന്ന പൂരം പറഞ്ഞ് തരണോ കണ്ടറിയുന്നതല്ലെ നല്ലത് 'എന്റെ ഋഷി സാറെ നിങ്ങള് തകര്‍ക്ക് ഇനി ആദി - അദിതി - ഋഷി - സൂര്യ സൂപ്പര്‍ എപ്പിസോഡിനായി കട്ട വെയിറ്റിംഗ് എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. രണ്ടാഴ്ചകൊണ്ട് പഴയ കൂടെവിടെ സീരിയല്‍ ഇതില്‍ നിന്ന് പിരിഞ്ഞു പോയ SP സൂരജ് സാര്‍ പുതിയ ആദി സാര്‍ എന്ന് കഥാപാത്രങ്ങളെ കൊണ്ടുവന്ന പുതിയ മാമന് ഒരു സല്യൂട്ട്?????? പുതിയ ആദി സാറിന് നമസ്‌കാരം.ഈ ആദി സര്‍ ഉം സുന്ദരന്‍ ആണ് കേട്ടോ?? Congratulation Anil Mohon Sir, Do ur best ആദി സര്‍ എന്ന കഥാപാത്രത്തെ കുറിച്ച മനസിലാക്കാന്‍ ഏറ്റവും നല്ല വഴി ആ പഴയ എപ്പിസോഡ് കണ്ടു നോക്കാനും പറയുന്നുണ്ട്.

പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സീരിയലില്‍ നിന്ന് പിന്‍മാറാനുള്ള കാരണം വെളിപ്പെടുത്തി കൃഷ്ണകുമാര്‍ രംഗത്ത് ത്തെിയിരുന്നു. ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.''ആദിയും ഞാനും'.. നമസ്‌കാരം... എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു.. അടുത്തിടെ ആയി യാത്രകള്‍ ആയിരുന്നു.. യാത്രയിലുടനീളം ലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവര്‍ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആണ്.. ചിലര്‍ ഭാര്യയെ പറ്റി, മറ്റു ചിലര്‍ മക്കളെ പറ്റി. ചുരുക്കം ചിലര്‍ സീരിയല്‍ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയല്‍ അല്ലെങ്കില്‍ സിനിമ ആ സമയത്തു ടീവിയില്‍ പോകുമ്പോള്‍ അതില്‍ എന്നെ ഇഷ്ടപെട്ടാല്‍, ആ കഥാപാത്രത്തെ സ്നേഹിച്ചാല്‍, അതിനെ പറ്റിയാവും ചോദ്യങ്ങള്‍''.

ഇപ്പോള്‍ 'കൂടെവിടെ' എന്ന സീരിയലിലെ 'ആദി' എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാവാം 'ആദി സാറിന്റെ ' വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. നാല് മാസമായി 'കൂടെവിടെ'യില്‍ അഭിനയിച്ചിട്ടു. അതിനാല്‍ ഇപ്പോള്‍ ഉള്ള എപ്പിസോഡുകളില്‍ 'ആദി സാര്‍' ഇല്ല. ഓര്‍മ ശെരിയാണെങ്കില്‍ ഇലക്ഷന്‍ റിസള്‍ട്ടിനു ശോേഷം ഏപ്രിലില്‍ ആണ് അവസാനമായി ഇതില്‍ അഭിനയിച്ചത്. അന്ന് എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് 'ആദി സാറി'നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. കോവിഡ് കാലമാണ്, അവിടെ എങ്ങാനും വെച്ച് കോവിഡ് പിടിച്ചു മരിച്ചിരിക്കാനും സാധ്യതയുണ്ട്. പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം അവിടെ നടന്നും കാണാം. അടുത്തിടെ അറിയാന്‍ കഴിഞ്ഞു ഇതിന്റെ എഴുത്തുകാരനും മാറിയതായി.
Recommended Video

''32 കൊല്ലമായി ക്യാമറക്ക് മുന്നില്‍ വന്നിട്ട്. കലാരംഗത്തേക്കാള്‍ ഇന്നു മറ്റൊരു മേഖലയില്‍ താല്പര്യവും ചുമതലയും വന്നതിനാല്‍ 'ആദിസാറിന്റെ' തിരോധാനത്തെപറ്റി അധികം ചിന്തിക്കാറില്ല. പക്ഷെ പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്ത് പറയണമെന്നറിയാതെ ചിലപ്പോള്‍ വിഷമിക്കാറുണ്ട്. സീരിയല്‍ വ്യവസായം നല്ലതാണ്. നല്ല നിര്‍മാണ കമ്പനികള്‍ ഉണ്ട്. സംവിധായകര്‍ ഉണ്ട്. ധാരാളം പേര്‍ക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാല്‍ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകള്‍ സ്വഭാവികമായും ഉണ്ടാവാമല്ലോ''.''ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുന്‍പ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും. 'Trust the timing of god' എന്ന് ചിലര്‍ പറയും. ഞാന്‍ വിശ്വസിക്കുന്നത് 'GPS'സ്സിലാണ്. Gods Positioning System.. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാല്‍ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവര്‍ത്തിക്കു... നിങ്ങളെ തേടി നന്മ തന്നെ വരും.. സുനിശ്ചിതം' എന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


Click it and Unblock the Notifications











