ഇന്ദ്രജയ്ക്ക് നല്ലത് കൊടുത്ത് സുമിത്ര, ഒപ്പം മുന്നറിയിപ്പും, ശക്തമായ തിരിച്ച് വരവുമായി കുടുംബവിളക്ക്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020ൽ ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നടി മീരവാസുദേവ് ആണ് സീരിയലിൽ പ്രധാനവേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു.

സുമിത്ര ബോൾഡ് ആയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. ഇത് റേറ്റിംഗിലും പ്രതിഫലിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് സീരിയൽ കാലിടറുകയായിരുന്നു. സുമിത്രയിലും വേദികയിലും മാത്രമായി കഥ ചുരുങ്ങിയതോടെയാണ് കുടുംബവിളക്ക് താഴേയ്ക്ക് പോകുന്നത്. കഥയിലെ ആവർത്തന വിരസതയാണ് സീരിയലിന് വില്ലനായത്. എന്നാൽ ഇപ്പോൾ ഗംഭീരമായ തിരിച്ചു വരവിന്റെ പാതയിലാണ് സീരിയൽ.

കുടുംബവിളക്ക്

സുമിത്രയുടെ പിറന്നാൾ ആഘോഷമാണ് ഇപ്പോൾ ശ്രീനിലയത്തിൽ നടക്കുന്നത്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. സംഭവബഹുലമായിരുന്നു സുമിത്രയുടെ പിറന്നാൾ. ഇതോടെ പല മാറ്റങ്ങളും ശ്രീനിലയത്തിൽ ഉണ്ടായിട്ടുണ്ട് . മൂത്ത മകൻ ഡോക്ടർ അനിരുദ്ധ് അമ്മയെ ശത്രുപക്ഷത്തായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ തെറ്റിധാരണമാറി അമ്മയെ അംഗീകരിച്ചിരിക്കുകയാണ്. ചെയ്തു പോയ തെറ്റിനെല്ലാം മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

   അനിയെ തിരികെ ലഭിക്കുന്നു

പിറന്നാൾ ആഘോഷത്തിന് അനിയെ കാണാതായതോടെ എല്ലാവരും ഏറെ ടെൻഷൻ അടിക്കുകയായിരുന്നു. പുന്നീട് നടത്തിയ അന്വേഷണത്തിൽ കടൽതീരത്ത് നിന്ന് അനുരുദ്ധിനെ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കാൻ തയ്യാറെടുത്ത് നിൽക്കുമ്പോഴാണ് പ്രതീഷും അനന്യയും അവിടെ എത്തുന്നത്. ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് തിരികെ വീട്ടിലേയ്ക്ക് കൊണ്ട് വന്നിട്ടുണ്ട്. ചെയ്തു പോയ തെറ്റിന് അമ്മയോട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട്. ശേഷം അമ്മയും മക്കളും ചേർന്ന് സന്തോഷത്തോടെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു.

പുതിയ എപ്പിസോഡ്

പിറന്നാൾ ആഘോഷത്തിന് ശേഷം സുമിത്ര ഡോക്ടർ ഇന്ദ്രജയെ കാണാൻ എത്തുകയാണ്. ഇനി മകന്റെ ജീവിതത്തിലേയ്ക്ക് വരരുതെന്ന് ശക്തമായ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ചെകിടത്ത് ഒന്ന് പൊട്ടിച്ച് കൊണ്ടാണ് ഇന്ദ്രജയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുമത്രയുടെ വാക്കുകൾ ഇന്ദ്രയെ ഒന്ന് ഭയപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്രയുടെ പ്രകടനവും അനിരുദ്ധിന്റെയും മാറ്റവും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ‌

വലിച്ച് നീട്ടരുത്

കഴിഞ്ഞ ദിവസം ഇനിയും ഇതിനെ വലിച്ച് നീട്ടകുതെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ എത്തിയിരുന്നു. ഈ ട്രാക്കിന് ഇന്നെങ്കിലും തീരുമാനം ഉണ്ടാക്കണമെന്നും സുമിത്രയുടെ ബർത്ത് ഡേ പാർട്ടി ഇങ്ങനെ ശോകം ആക്കരുതെന്നും എന്നും ആരാധകർ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രേക്ഷകർ കേട്ടിരിക്കുകയാണ്. സിദ്ധുവിനെ പോലെ അനിരുദ്ധിന്റെ മാറ്റവും സീരിയലിന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്. ഇനിയുള്ള എപ്പിപ്പോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കുടുംബ വിളക്കിന്റെ ആ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു വന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ കെവി ടീമിന് നല്ല സന്ദേശം പ്രേക്ഷകരിലേയ്ക്ക് നൽകുന്നതിൽ അഭിനന്ദനവും അറിയിക്കുന്നുണ്ട്.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
പ്രേക്ഷകരുടെ കമന്റ്

ഇനി അങ്ങോട്ട് കൂടുതൽ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു, കുറച്ച് മാസങ്ങൾക്ക് ശേഷം സുമിത്രയുടെ പഴയ ബോൾഡ്നസ് തിരിച്ചു വന്നു. ഇപ്പോഴാണ് വീണ്ടും തീയിൽ കുരുത്ത വീട്ടമ്മ ആയത് .മീര വാസുദേവ് തകർത്ത് അഭിനയിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ എത്ര വലിയ വിഷമങ്ങൾ ആയാലും നമ്മുടെ അച്ഛനോടും അമ്മയോടും പറഞ്ഞാൽ കിട്ടുന്ന സമാധാനവും സുരക്ഷിതത്വവും ഒന്ന് വേറെ തന്നെയാണ്. നല്ലൊരു മെസ്സേജ് കൂടി തരാൻ നിങ്ങൾക്ക് സാധിച്ചു , തുവരെ കണ്ടതിൽ ഏറ്റവും അടിപൊളി പ്രോമോ, കുടുംബവിളക്ക് ജീവിത യാഥാർഥ്യങ്ങളുടെ നേര്കാഴ്ച ,നല്ലൊരു സാമൂഹിക പ്രസക്തിയുള്ള കഥയാണ് കുടുംബ വിളക്ക് .ഏഷ്യാനെറ്റിൽ ആകെ ഇഷ്ടമുള്ളത് ഇതും ദയയും ആണ്.അവിഹിതം എന്ന് പറഞ്ഞു പലരും പുച്ഛിക്കുന്നത് ഇതിന്റെ മനസിലാവാത്തത് കൊണ്ടാവാം എന്നിങ്ങനെയാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X