മമ്മൂട്ടിയുടെ നായിക ഇനി ബിഗ് ബോസില്‍! പുതിയ ട്വിസ്റ്റ് ഇതായിരിക്കുമോ? അഞ്ജലി എത്തുമോ?
Recommended Video

സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്ന 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളും പ്രേക്ഷകരുടെ വോട്ടിങ്ങുമാണ് അതാത് മത്സരാര്‍ത്ഥികള്‍ക്ക് ഗുണമായി വരുന്നത്. ഓരോ ആഴ്ച പിന്നിടുമ്പോഴും മത്സരത്തിന്റെ സ്വഭാവം മാറി വരികയാണ്. അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കുന്ന കാര്യത്തില്‍ ബിഗ് ബോസും മോഹന്‍ലാലും ഏറെ മുന്നിലാണ്. അത്തരത്തില്‍ വീണ്ടുമൊരു എലിമിനേഷന് വേദിയൊരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാലും ബിഗ് ബോസും അതാത് ആഴ്ചയില്‍ പുറത്ത് പോവുന്നവരെക്കുറിച്ച് പ്രഖ്യാപിക്കാറുള്ളത്. എലിമിനേഷന്‍ റൗണ്ടിലേക്കെത്തുമ്പോള്‍ തന്നെ മത്സരാര്‍ത്ഥികളോട് പെട്ടി റെഡിയാക്കാന്‍ മോഹന്‍ലാല്‍ പറയാറുണ്ട്. ബിഗ് ബോസിന്റെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കാറുള്ളത്. ഇത്തവണത്തെ എലിമിനേഷന്‍ എപ്പിസോഡില്‍ പുതിയൊരാള്‍ കൂടി ബിഗ് ഹൗസില്‍ എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മമ്മൂട്ടി ചിത്രമായ പേരന്‍പില്‍ നായികയായി അഭിനയിച്ച അഞ്ജലി അമീര്‍ പരിപാടിയിലേക്കെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ചയാളാണ് അഞ്ജലി അമീര്‍. ഇതാദ്യമായിട്ടായിരുന്നു ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നായിക പ്രധാന കഥാപാത്രമായി എത്തിയത്. മമ്മൂട്ടിയായിരുന്നു പേരന്‍പിലേക്ക് താരത്തെ നിര്‍ദേശിച്ചത്. നേരത്തെ തന്നെ താരത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ താരം ആ ഓഫര്‍ നിരസിക്കുകയായിരുന്നു. വരാനിരിക്കുന്ന എപ്പിസോഡില്‍ താരം എത്തുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications











