For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്!! വയലന്റ് ആകല്ലേ, ആദ്യ ദിവസം തന്നെ അഞ്ജലിയുടെ മുന്നറിയിപ്പ്

  |

  ബിഗ് ബോസിലെ ശേഷിക്കുന്ന എല്ലാ മത്സരാർഥികളും കളിയുടെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചമാണ്. ആർക്കും ഒന്നിനും വേണ്ടി കളി വിട്ട് കൊടുക്കാത്ത ഒരു അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ അൽപം വിട്ട് വീഴ്ച മനോഭാവം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതൊക്കെ മാറി. എല്ലാവരും ഇപ്പോൾ കളിയുടെ ചൂടിലാണ്.

  പേളിക്ക് ആദ്യമേ ദേഷ്യമായിരുന്നു!ശ്രീനിയുമായി സംസാരിച്ചപ്പോൾ ഇറങ്ങി പോയി, ശ്വേത പറയുന്നു

  ബിഗ് ബേസ് ഹൗസിലെ ശക്തയായ മത്സരാർഥിയായിരുന്നു ശ്വേത മേനോൻ. 100 ദിവസത്തിന്റെ പകുതി പോലും തികയ്ക്കാതെ 35 ദിവസമായപ്പോൾ തന്നെ ശ്വേത ബിഗ് ബോസിൽ നിന്ന് പുറത്തു പോകുകയായിരുന്നു. എന്നാൽ ശ്വേത പോയപ്പോൾ മറ്റൊരു അപ്രതീക്ഷിത അതിഥി ബിഗ് ബോസിലെത്തി. അത് മറ്റാരുമല്ല ട്രാൻസ് വുമൺ അഞ്ജലി അമീർ ആയിരുന്നു. അഞ്ജലി ചുമ്മാതെയല്ല ബിഗ് ബോസിൽ എത്തിയത്. അവർ അത് മത്സരാർഥികളുടെ മുന്നിൽ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അഞ്ജലിയുടെ സ്വരത്തിൽ ഒരു മുന്നറിയിപ്പുമുണ്ടായിരുന്നു.

  വീണ്ടും രാജ തിരിച്ചു വരുന്നു!! പഴയ ഗെറ്റപ്പിൽ പുതിയ കളികളുമായി, മമ്മൂട്ടി ചിത്രം രാജ 2...

  ചുമ്മാ വന്നതല്ല

  ചുമ്മാ വന്നതല്ല

  ബിഗ് ബോസ് മത്സരത്തിലേയ്ക്ക് ചുമ്മ വന്നതല്ലെന്ന് അഞ്ജലി പറഞ്ഞു. താൻ ഷോയിൽ വന്നതിനു ഒരു കാരണമുണ്ടെന്നും ഇവർ വ്യക്തമാക്കി. സമൂഹത്തിനു മുന്നിൽ ഞങ്ങളുടെ ദിനചര്യ എങ്ങനെയാണ്. എങ്ങനെ പെരുമാറണം , ഞങ്ങളെ കുറിച്ച് ഉയരുന്ന സംശങ്ങൾക്ക് മറുപടി നൽകാൻ കൂടിയാണ് താൻ ഈ ഷോയുടെ ഭാഗമായതെന്ന് അഞ്ജലി പറഞ്ഞു.

   എന്റെ വഴിക്ക് വിട്ടേക്കണം

  എന്റെ വഴിക്ക് വിട്ടേക്കണം

  അ‍ഞ്ജലി ആദ്യം ദിവസം തന്നെ തന്റെ നിലപാടുകളെ കുറിച്ചും രീതികളെ കുറിച്ചും മത്സരാർഥികളോട് പറഞ്ഞു. തന്റെ സ്വഭാവമനുസരിച്ച് അടുക്കും തോറും അകർച്ചയുണ്ടാകുന്ന ഒരു സ്വഭാവമാണെന്ന് അനൂപിനോട് അഞ്ജലി പറഞ്ഞു. കൂടാതെ തന്നെ തന്റെ വഴിക്കു വിടുന്നതാണ് നല്ലതെന്നും അല്ലാത്ത പക്ഷം വയലന്റ് ആകുമെന്നും അ‍ഞ്ജലി കൂട്ടിച്ചേർത്തു.

  ശ്വേതയെക്കാൾ ശക്തയായ എതിരാളി

  ശ്വേതയെക്കാൾ ശക്തയായ എതിരാളി

  രഞ്ജിനിയും ശ്വേത മേനോനുമാണ് ബിഗ് ബോസ് ഹൗസിലെ രണ്ടു ശക്തരായ മത്സരാർഥികൾ. ശ്വേത പോയതിനു പിന്നാലെ ബിഗ് ബോസിൽ എത്തിയത് അതിൽ നിന്നും മികച്ച ഒരു മത്സരാർഥിയായിരുന്നു. അഞ്ജലി ബിഗ് ബോസിൽ നല്ല പ്രകടനാമായിരിക്കും എന്നതിൽ സംശമൊന്നും തന്നെയില്ല. അത് തുടക്കത്തിൽ നിന്ന് തന്നെ ബേധ്യപ്പെട്ടിട്ടുണ്ട്.

  രഞ്ജനിയെ പോലെ

  രഞ്ജനിയെ പോലെ

  അഞ്ജലിയെ ബിഗ് ബോസ് മത്സരാർഥികളിൽ ഭൂരിഭഗം പേർക്കും പരിചയമില്ല. എന്താണെന്നോ എങ്ങനെയാണെന്നു പോലും ആർക്കും അറിയില്ല. അതിനാൽ തന്നെ രഞ്ജിനിക്കൊപ്പം നില്‍ക്കുന്ന പൊട്ടിച്ചെറിച്ച പെണ്ണാണോ എന്ന് ആണുങ്ങള്‍ക്ക് കാര്യമായ സംശയം ഉണ്ട്. ഇവർ അത് ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായം പ്രകടിപ്പിച്ചിട്ടുമുണ്ട്.

   മികച്ച തുടക്കം

  മികച്ച തുടക്കം

  ട്രാൻസ് വുമണായ അ‍ഞ്ജലിയെ ബിഗ് ബോസ് ഹൗസിൽ മത്സരാർഥിയാക്കിയത് ഒരു മികച്ച കാര്യമാണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന കമന്റ്. ഏഷ്യനെറ്റ് ബിഗ് ബോസിലൂടെ ഒരു മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതൊരു നല്ലൊരു തീരുമാനണെന്നാണ് പുറത്ത് നിന്ന് ഉയരുന്ന കമന്റുകൾ.

  അഞ്ജലിയ്ക്ക് നൽകിയ സ്വീകരണം

  അഞ്ജലിയ്ക്ക് നൽകിയ സ്വീകരണം

  പുതിയ അംഗത്തെ സന്തോഷത്തോടെയാണ് ബിഗ് ബോസിലെ ബാക്കി അംഗങ്ങൾ സ്വീകരിച്ചത്. രഞ്ജിനിയെ മുൻപേ അറിയാമെന്നു തന്റെ നല്ല സുഹൃത്താണ് രഞ്ജിനിയെന്നും അ‍ഞ്ജലി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസിൽ മികച്ച സ്വീകരണമായിരുന്നു അ‍ഞ്ജലിയ്ക്ക് ലഭിച്ചത്

  മമ്മൂട്ടിയുടെ നായിക

  മമ്മൂട്ടിയുടെ നായിക

  കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് അ‍ഞ്ജലി അമീർ. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയമായി മാറിയ അഞ്ജലി മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പേരന്‍പില്‍ നായികയായി അഭിനയിച്ചിരുന്നു. സൂചിയും നൂലും, സുവര്‍ണപുരുഷന്‍ എന്നിവയാണ് അഞ്ജലി അഭിനയിച്ചിട്ടുള്ള മറ്റു ചിത്രങ്ങൾ. അഭിനേത്രി എന്നതിലുപരി മോഡൽ കൂടിയാണ് ഇവർ..

  English summary
  anjali ameer wan biggboss members
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X