സമ്മാനം കിട്ടിയ കമ്മൽ കാണിക്കാൻ വേണ്ടി കഷ്ടപ്പെട്ട് അഞ്ജു, ഒന്നു മനസ്സിലാവാതെ ശിവൻ, സാന്ത്വനം എപ്പിസോഡ്
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് സാന്ത്വനം കഥ പറയുന്നത്. 2020 സെപ്റ്റംബറിലാണ് സാന്ത്വനം ആരംഭിച്ചത്. സൂപ്പർ ഹിറ്റ് പരമ്പരയായ വമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നത്. വാനമ്പാടിയുടെ സംവിധായകൻ ആദിത്യൻ തന്നെയാണ് സാന്ത്വനവും ഒരുക്കുന്നത്.
തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിലെ പോലെ തമിഴിലേയും സൂപ്പർ ഹിറ്റ് പരമ്പരയാണിത്. തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി ഭാാഷകളിലും വിവിധ പേരുകളിലായി സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ല ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതായണ് പരമ്പരകൾക്ക് ലഭിക്കുന്നത്. മലയളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സാന്ത്വനം ഇപ്പോൾ. കഴിഞ്ഞ ആഴ്ച ആദ്യസ്ഥാനത്തായിരുന്നു പരമ്പര. എന്നാൽ ഈ ആഴ്ച നേരിയ വ്യത്യാസത്തിൽ കുടുംബവിളക്ക് ആദ്യ സ്ഥാനം സ്വന്തമാക്കുകയായിരുന്നു.

സാധാരണ കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്. അവിഹിതമോ അമ്മായിയമ്മ നാത്തൂർ പോരോ സീരിയലിൽ ഇല്. സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരിയലിൽ കാണിക്കുന്നത്. പ്രേക്ഷകരെ മടിപ്പിക്കാതെ കഥ പറയുന്ന സീരിയൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയൽ നിർമ്മിക്കുന്നതിനോടൊപ്പം ഒരു പ്രധാന കഥാപാത്രത്തേയും നടി അവതരിപ്പിക്കുന്നുണ്ട്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായത് കൊണ്ട് തന്നെ തുല്യപ്രധാന്യം നൽകിയാണ് സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്.

ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറുമാണ് ദേവിയായും ബാലനായും എത്തുന്നത്. സഹോദരന്മാർക്ക് വേണ്ടിയാണ് ദേവയും ബാലനും ജീവിക്കുന്നത്. അനിയന്മാരെ നല്ലത് പോലെ വളർത്താൻ വേണ്ടി കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഇവർ. ശിവൻ, ഹരി, കണ്ണൻ എന്നിവരാണ് ഇവരുടെ സഹോദരന്മാർ. ഇവർക്കും മാതാപിതാക്കളെ പോലെയാണ് ഏട്ടനും ഏട്ടത്തിയും. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും ജീവിത്തിലൂടെയാണ് സാന്ത്വനം കഥ പറയുന്നത്.

ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് സഹോദരന്മാരായ ഹരി, ശിവൻ, കണ്ണൻ എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിയുടേയും ശിവന്റേയും കല്യാണം കഴിയുന്നതോടെയാണ് കഥ മാറുന്നത്. അപർണ്ണയും അഞ്ജലിയുമാണ് ഇവരുടെ ഭാര്യമാർ. ഗോപിക അനിലും രക്ഷയുമാണ് അഞ്ജലി, അപർണ്ണ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലന്റെ അമ്മാവന്റെ മകളാണ് അഞ്ജലി ശത്രുവിന്റെ മകളാണ് അപർണ, ഹരിയ്ക്ക് വേണ്ടി കല്യാണം ഉറപ്പിക്കുന്ന അഞ്ജവിനെ ഒടുവിൽ ശിവന് കല്യാണം കഴിക്കേണ്ടി വരുന്നു. ഹരിയുടെ പ്രണയിനി അപർണ്ണ വിവാഹദിവസ ഹരിയെ തേടി എത്തുന്നതോടെയാണ് കഥ മാറുന്നത്. തുടക്കത്തിൽ വലിയ പ്രശ്നങ്ങളായിരുന്നുവെങ്കിലും എട്ടനും ഏട്ടത്തിയും മുൻ കൈ എടുത്ത് അനിയന്മാരുടെ ദാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.

വീട്ടുകാരുടെ ഇഷ്ടത്തിന് വഴക്കിയാണ് ശിവനും അഞ്ജലിയും വിവാഹ കഴിക്കുന്നത്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവർ തുടക്കത്തിൽ കീരിയും പാമ്പുമായിരുന്നു. എന്നാൽ ശിവനെ അടുത്ത് അറിഞ്ഞതോടെ അഞ്ജലിയുടെ ദേഷ്യം മാറുകയായിരുന്നു. പിന്നീട് ഇരുവരും പരസ്പരം ഇഷ്ടത്തിലാവുകയായിരുന്നു. ഇപ്പോൾ പിരിയാൻ വയ്യാതെ അടുത്തിരിക്കുകയാണ്. തെറ്റിദ്ധാരണയുടെ പേരിൽ പിരിഞ്ഞു താമിസിച്ചിരുന്ന ഇവർ പിണക്കം മാറി അടുത്തിരിക്കുകയാണ്. സാന്ത്വനത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഈ ജോഡികൾക്കാണ്. ശിവഞ്ജലി റൊമാൻസ് കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സ്വന്തനത്തിന്റ പുതിയ എപ്പിസോഡ് ആണ്.

അച്ഛൻ ശങ്കര മകളോട് ശിവൻ പിറന്നാൾ ദിവസം അഞ്ജുവിനെ കാണാൻ സമ്മാനവുമായി വീട്ടിലെത്തിയ വിവരം പറയുന്നു. എന്നാൽ ശിവൻ കൊണ്ടു വന്ന സമ്മാനം റൂമിൽ മുഴുവൻ നോക്കിയിട്ടും അഞ്ജലിയ്ക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ശിവനോട് തന്നെ സമ്മാനത്തെ കുറിച്ച് അഞ്ജലി ചോദിക്കുകയാണ്. നേരിട്ട് സമ്മാനം കൊടുക്കാൻ ചമ്മലായ ശിവൻ നേരിട്ട് ആ സമ്മാനം അഞ്ജുവിന് കൊടുക്കിവല്ല. കമ്മലുകളായിരുന്നു ശിവന്റെ പിറന്നാൾ സമ്മാനം. ഇതും അണിഞ്ഞ് കൊണ്ട് അടുത്ത ദിവസം അഞ്ജു ശിവന്റെ അടുത്ത് എത്തുകയാണ്. ഒപ്പം കണ്ണനുമുണ്ട്. തന്റെ മുഖത്ത് എന്തെങ്കിലും മാറ്റമുണ്ടോ എന്ന് അഞ്ജു കണ്ണോട് ചോദിക്കുന്നു. എന്നാൽ ശിവൻ കേൾക്കാൻ വേണ്ടിയായിരുന്നു പറഞ്ഞത്. ഇത് മനസ്സിലാവാതെ നിൽക്കുകയാണ് ശിവൻ. അഞ്ജുവിനും അപ്പുവിനും ഒരുമിച്ച് പണി കൊടുക്കാൻ പോവുകയാണ് ജയന്തി. ഇനിയുളള എപ്പിസോഡുകൾ സംഭവ ബഹുലമായിരിക്കും

കമ്മൽ കാണിക്കാനുള്ള അഞ്ജലിയുടെ ആ കഷ്ടപ്പാട് ആഘോഷമാക്കുകയാണ് പ്രേക്ഷകർ. ശിവൻ അഞ്ജലിക്ക് ഗിഫ്റ്റ് കൊടുക്കുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശിവേട്ടന് കൊടുത്ത കമ്മൽ അണിഞ്ഞപ്പോൾ അഞ്ചു കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ശിവാഞ്ജലി ഫാൻസ് പറയുന്നത്. അഞ്ജുന് ആ കമ്മൽ നന്നായി ചേരുന്നുണ്ടെന്നു ആരാധകർ പറയുന്നു. അഞ്ജുവിന്റെ എക്സപ്രഷനെെ കുറിച്ചും ആരാധകർ പറയുന്നുണ്ട്. ശിവേട്ടനെ കമൽ കാണിക്കാൻ അഞ്ചുന്റെ എക്സ്പ്രഷൻ അടിപൊളിയായിരുന്നെന്നാണ് കമന്റുകൾ വരുന്നത്. അഞ്ജു ചേച്ചിക്ക് ആ ജിമിക്കി കമ്മൽ നന്നായി ചേരുന്നുണ്ട്. ശിവേട്ടന്റെ സെലക്ഷൻ പൊളിച്ചുവെന്നും പറയുന്നുണ്ട്.
Recommended Video

കൂടാതെ ശിവൻ സ്ത്രീധനത്തെ കുറിച്ച് പറഞ്ഞത് പൊളിച്ചുവെന്നും ആരാധകർ പറയുന്നുണ്ട്. ശിവേട്ടൻ ഇന്നലെ ശ്രീധനത്തെ പറ്റി പറഞ്ഞന്ത് ഒത്തിരി ഇഷ്ടമായി ശിവേട്ടന്റെ ഈ വലിയ മനസാണ് പ്രേക്ഷക ഹൃദയം നെഞ്ചിലേറ്റിയതെന്നാണ് ആരാധകർ പറയുന്നത്. ശിവനും അഞ്ജലിയും കണ്ണും കണ്ണും നോക്കിയുള്ള പ്രണയം പൊളിയാണെന്നും കമന്റുകൾ വരുന്നുണ്ട്. എപ്പിസോഡ് ഒരു രക്ഷയും ഇല്ലെന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ ശിവന്റേയും അഞ്ജലിയുടേയും തെറ്റിദ്ധാരണ മാറിയതും പ്രേക്ഷകർക്ക് സന്തോഷമായിട്ടുണ്ട്. അഞ്ജലിക്ക് ശിവൻ പിറന്നാൾ സമ്മനം കൊടുക്കുന്നത് കാണാൻ കാത്തിരിക്കുന്നു,അങ്ങനെ ശിവാഞ്ജലിയുടെ എല്ലാ തെറ്റിദ്ധാരണ പൂർണ്ണമായി മാറിയാൽ മതിയായിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്.


Click it and Unblock the Notifications