സാന്ത്വനത്തിൽ എത്തുന്ന തമ്പിയ്ക്ക് ഹരിയുടെ വക ഉഗ്രൻ സർപ്രൈസ്, ശിവനെ പൊളിച്ചടുക്കി അഞ്ജലി

മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബറിൽ ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കഥയാണിത്. കൂടാതെ സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് കഥ പറയുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സന്തോഷങ്ങളും പ്രശ്നങ്ങളുമാണ് സാന്ത്വനത്തിലും കാണിക്കുന്നത്. ഇത് തന്നെയാണ് സീരിയലിനെ പ്രേക്ഷകർ നെഞ്ചിലേറ്റാനുള്ള കാരണം.

സീരിയലിന്റെ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാൻ കഴിഞ്ഞിരുന്നു. വളരെ ചെറിയ സമയം കൊണ്ട് റേറ്റിംഗിൽ ഇടം പിടിച്ച സീരിയൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. കുടുംബവിളക്കിനെ പിന്തള്ളിക്കൊണ്ടാണ് സാന്ത്വനം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സംഭവ ബഹുലമായി പരമ്പര മുന്നോട്ട് പോവുകയാണ്.

സാന്ത്വനം

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. തിമിഴ് സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സീരിയൽ. തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളത്തിൽ വാനമ്പാടി പരമ്പര അവസാനിച്ചതിന് തൊട്ട് പിന്നാലെയാണ് സാന്ത്വനം തുടങ്ങുന്നത്. വാനമ്പാടി സംവിധായകൻ ആദിത്യൻ തന്നെയാണ് ഈ സീരിയലും സംവിധാനം ചെയ്യുന്നത്. നടി ചിപ്പിയാണ് നിർമ്മിക്കുന്നത്.

Recommended Video

കോളേജ് ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണിമുകുന്ദന്റെ മറുപടി | FilmiBeat Malayalam
കഥാപാത്രങ്ങൾ

രാജീവ് പരമേശ്വറും ചിപ്പി രഞ്ജിത്തുമാണ് ബലനും ദേവിയുമാവുന്നത്. ഇവരുടെ സഹോദരന്മാരായി എത്തുന്നത് ഗിരീഷ് നമ്പ്യാർ, അച്ചു സുഗന്ധ്, സജിൻ എന്നവരാണ്. ഗോപിക അനിലും രക്ഷരാജുമാണ് സഹോദരന്മാരുടെ ഭാര്യാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തിലുണ്ടാവുന്ന സന്തോഷങ്ങളിലൂടേയും പ്രതിസന്ധികളിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്. എല്ലാവർക്കും തുല്യപ്രാധാന്യം നൽകി കൊണ്ടാണ് സീരിയൽ മുന്നോട്ട് പോവുന്നത്.

സീരിയൽ

സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും കല്യാണം കഴിയുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. നാട്ടിലെ മുതലാളിയായ തമ്പിയുടെ മകളെയാണ് ഹരി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇത് തമ്പിയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ബാലനേയും കുടുംബത്തേയും ശത്രു പക്ഷത്ത് ആക്കുകയായിരുന്നു. ഇവരെ തകർക്കാൻ വേണ്ടി പഠിച്ച പണി നോക്കി. എന്നാൽ ഇതെല്ലാം ഈ സഹോദരന്മാർ ഒന്നിച്ച് നേരിടുകയായിരുന്നു.

തമ്പിയുടെ വരവ്

ഇപ്പോൾ പുതിയ കഥാഗതിയിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അപർണ്ണ അമ്മയാവാൻ പോവുകയാണ്. മകൾ അമ്മയാവാൻ പോകുന്നതോടെ പിണക്കം മറന്ന് തമ്പി എത്തിയിരിക്കുകയാണ്. കൂടാതെ മകളേയും മരുമകളേയും അംഗീകരിച്ചിട്ടുമുണ്ട്. തമ്പിയുടെ വരവ് വെറുതെയല്ല. സാന്ത്വനം കുടുംബത്തിൽ നിന്ന് ഹരിയെ അടർത്തി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്. തമ്പിയുടെ സ്നേഹം സാന്ത്വനം കുടുംബാംഗങ്ങൾക്ക് തലവേദന ആയിട്ടുണ്ട്.

പുതിയ പ്രെമോ

ഇപ്പോഴിതാ സാന്ത്വനത്തിന്റെ പുതിയ പ്രെമോ വീഡിയോ സേഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അച്ഛൻ വാങ്ങി തന്നെ വണ്ടി വെയിലത്ത് വയ്ക്കാതെ ഒരു കവർ വാങ്ങി സൂക്ഷിക്കാൻ പറയുകയാണ് അപ്പു. ഇത് കേട്ട ഹരി ശിവന്റെ ലുങ്കി എടുത്ത് വണ്ടി മൂടുന്നു. ഈ സമയം സാന്ത്വനത്തിൽ എത്തുന്ന തമ്പി ലുങ്കി കൊണ്ട് വണ്ടി മൂടിയിട്ടിരിക്കുന്നത് കാണുകയാണ്. ഇത് വലിയ അപമാനമായിട്ടുണ്ട്.

ശിവനും അഞ്ജലിയും

ഇതൊന്നും അറിയാതെ തങ്ങളുടെ ലോകത്ത് ജീവിക്കുകയാണ് ശിവനും അഞ്ജലിയും. ശിവന്റെ ഹൽവ കള്ളക്കഥ കയ്യോടെ പൊളിച്ച് കൊടുക്കുകയാണ് അഞ്ജലി. വാങ്ങി കൊണ്ട് വന്ന പൂവ് അഞ്ജലി തലയിൽ ചൂടിയതിന്റെ സന്തോഷത്തിലാണ് ശിവൻ. ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയാണ്. പരിസരം മറന്ന് ഇരുവരും കണ്ണും കണ്ണും നോക്കി നിൽക്കുകയാണ്. ഇത് ബാലൻ കാണുന്നതോടെ ഇരുവരും ചമ്മി പോവുകയാണ്. ഈ സന്തോഷത്തിനിടയിലാണ് തമ്പി മകളെ കാണാൻ സാന്ത്വനത്തിൽ എത്തുന്നത്. ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X