»   » എം 80 ടെലിവിഷന്‍ പരമ്പരയിലെ നടി അഞ്ജുവിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരണം! പരാതിയുമായി നടി രംഗത്ത്!

എം 80 ടെലിവിഷന്‍ പരമ്പരയിലെ നടി അഞ്ജുവിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരണം! പരാതിയുമായി നടി രംഗത്ത്!

Posted By:
Subscribe to Filmibeat Malayalam

കേരളത്തില്‍ സിനിമാ ടെലിവിഷന്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ തുർന്ന് കൊണ്ടിരിക്കുകയാണ്. മീഡിയാവണ്‍ ചാനലിലെ എം 80 എന്ന ചാനല്‍ പരിപാടിയിലെ അതുല്‍ ശ്രീവയുടെ പേരില്‍ വിവാദങ്ങള്‍ വന്നതിന് പിന്നാലെ സീരിയലിലെ തന്നെ അഞ്ജു പാണ്ടിയത്ത് എന്ന നടിയുടെ പേരിലും മറ്റൊരു വ്യാജ വീഡിയോ പ്രചരിക്കുകയായിരുന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന വാ്ര്‍ത്തകള്‍ക്കെതിരെ അഞ്ജു തന്നെ രംഗത്തെത്തയിരിക്കുകയാണ്.

ദിലീഷ് പോത്തന്റെ സിനിമയിലെ ആ രണ്ട് ആയുധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

നവമാധ്യമങ്ങളില്‍ തനിക്കെതിരായി വ്യാജ പ്രചരണം നടക്കുന്നുവെന്ന് അഞ്ജു നേരിട്ട് തന്നെ പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ്. മീഡിയാവണ്‍ ചാനലിലെ പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടന്നിരുന്നത്. സംഭവത്തെക്കുറിച്ച് അഞ്ജു ഫേസ്ബുക്കിലുടെ പറയുന്നതിങ്ങനെയാണ്.

അഞ്ജു പറയുന്നതിങ്ങനെ


കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

യാതൊരു ബന്ധവുമില്ല

Mediaone ല്‍ ഞാന്‍ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിലെ വീഡിയോമായിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല.

ചാനലിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്യുന്നു

ചാനലിന്റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ Mediaone ന്റെ legal manager ( Shakkir Jameel) കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും , ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ (28 7 17) ന് ഞാന്‍ നേരിട്ട് ഡിസ്ട്രിക്ക് പോലീസ് ചീഫിന് പരാതി കൊടുത്തു.

പരാതി സൈബര്‍ സെല്ലിന് കൈമാറി


ഈ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടന്‍ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കി.

ഇത്തരം ഞരമ്പ് രോഗികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം


ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പോലീസ് പറയുന്നതിങ്ങനെ

അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിരിക്കുകയാണ്.

എം 80 മൂസ

മീഡിയാവണ്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന മികച്ച കോമഡി പരിപാടികളിലൊന്നാണ് എം 80 മൂസ. നടി സുരഭി ലക്ഷ്മിയാണ പരിപാടിയിലെ നായിക. കുറച്ച് ദിവസം മുമ്പ് പരമ്പരയിലെ അതുല്‍ ശ്രീവ എന്ന നടന്റെ പേരിലും വിവാദങ്ങള്‍ വന്നിരുന്നു.

English summary
Anju Pandiyath gave petition against fake news

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam