ഇനി പറ്റില്ലെന്ന് വന്നപ്പോള്‍ ഡിവോഴ്‌സായി! രണ്ടാം വിവാഹവും ശരിയായില്ല! എല്ലാം എന്റെ വിധിയെന്ന് ആന്‍ മരിയ
ചെറിയ കഥാപാത്രങ്ങളിലൂടെയായിരുന്നു അഭിനയിച്ച് തുടങ്ങിയത്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആഗ്രഹിച്ചത് പോലെയൊരു കഥാപാത്രം തന്നെ തേടിയെത്തിയതെന്ന് ആന്‍ മരിയ പറയുന്നു. ഇഷ്ടം മാത്രം പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രമാണ്. ഇതുവരെ വന്നതെല്ലാം കുറച്ച് ബോള്‍ഡായ കഥാപാത്രങ്ങളായിരുന്നു. ആദ്യമായാണ് നെഗറ്റീവ് ചെയ്യുന്നത്. അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. ലൊക്കേഷനിലാണെങ്കിലും എല്ലാവരും നല്ല കൂട്ടാണ്. ഒന്നര വര്‍ഷമായി പരമ്പര തുടങ്ങിയിട്ട്. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ഇന്‍ഡസ്ട്രിയിലേക്ക് വരുന്നത്. നവീന്‍ അറക്കല്‍ എന്റെ അയല്‍വാസിയാണ്. അദ്ദേഹമാണ് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. 'ദത്തുപുത്രി'യെന്ന സീരിയലിലായിരുന്നു ആദ്യം അഭിനയിച്ചത്. ഒന്നും അറിയാതെയാണ് ഈ മേഖലയിലേക്ക് വന്നത്. അത് സംവിധായകനോടും പറഞ്ഞിരുന്നു. അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുമായിരുന്നു. ഇപ്പോഴും അഭിനയം പഠിക്കുകയാണെന്നും ആന്‍ പറയുന്നു. സിനിമ കമ്പനിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്.
മടുപ്പൊക്കെ തോന്നിയിട്ടുണ്ട്. സെക്കന്‍ഡ് മാര്യേജും സെപ്പറേറ്റഡായപ്പോള്‍ വല്ലാതെ തളര്‍ന്നുപോയിരുന്നു. പെട്ടെന്ന് മിംഗിളാവുന്ന ആളാണ്. ഓവര്‍ സിന്‍സിയറാവുന്നത് കൊണ്ടാണോ ഇങ്ങനെ വരുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. മെന്റലി ഡിപ്രസ്ഡായിട്ടുണ്ട്്. പാനിക് അറ്റാക്ക് വന്നിട്ടുണ്ട്. ലൊക്കേഷനില്‍ തല കറങ്ങി വീണിട്ടുണ്ട്. സീരിയലിലുള്ളവരും ഫാമിലിയും, ഫ്‌ളാറ്റിലുള്ളവരുമെല്ലാം എന്നെ ശരിക്കും മനസിലാക്കി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തിനാണ് ലൈഫ് ഇങ്ങനെ എന്നൊക്കെ ചിന്തിച്ചുപോയിട്ടുണ്ട്. ആളുകളെ പെട്ടെന്ന് വിശ്വസിക്കാറുണ്ട് ഞാന്‍. അപ്പോള്‍ ഓപ്പണായി ഇടപെടും. എല്ലാ കാര്യങ്ങളും സംസാരിക്കും, പുറകില്‍ നിന്നും കുത്തി കുറേ പണി കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ആരോടും അങ്ങനെ ഒന്നും ഷെയര്‍ ചെയ്യാറില്ല. എന്തെങ്കിലും വിഷമം വന്നാല്‍ സ്വയം മാനേജ് ചെയ്യും. തെറാപ്പിയും, മെഡിസിന്‍സുമൊക്കെ എടുക്കുന്നുണ്ട്.

റിലേഷന്‍ഷിപ്പാണെങ്കിലും, സൗഹൃദമാണെങ്കിലും അത് വിട്ട് കളയാതിരിക്കാന്‍ ഞാന്‍ എഫേര്‍ട്ട് എടുക്കും. ഞാന്‍ എഫേര്‍ട്ട് എടുത്തിട്ടും എന്താണ് കാര്യം എന്ന് ചിന്തിച്ച് തുടങ്ങുമ്പോള്‍ പെട്ടെന്ന് ഞാന്‍ ബാക്ക് അടിക്കും. പിന്നെ അവരുമായിട്ട് ഇടപെടാന്‍ പോവത്തില്ല. അങ്ങേയറ്റം സഹിക്കുകയും, ക്ഷമിക്കുകയുമൊക്കെ ചെയ്യും. പക്ഷേ, എനിക്കൊരു പ്രശ്‌നം വന്നാല്‍ പിന്നെ ആ ഭാഗത്തേക്ക് പോവില്ല. രണ്ട് സെപ്പറേഷന്‍ കഴിഞ്ഞു ജീവിതത്തില്‍. ഇതെന്താണ്, എന്റെ ഭാഗത്തെ മിസ്റ്റേക്കാണോ എന്നൊക്കെ ചിന്തിച്ചിരുന്നു. എന്നോട് ചേര്‍ന്ന് നില്‍ക്കുന്നവരൊന്നും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. സോഷ്യല്‍മീഡിയയില്‍ നിന്നും അങ്ങനെ കുറ്റപ്പെടുത്തല്‍ വന്നിട്ടില്ല. സെക്കന്‍ഡ് മാര്യേജ് കഴിഞ്ഞ സമയത്ത് ഞങ്ങളുടെ ഇടയില്‍ കുറച്ച് കോമണ്‍ ഫ്രണ്ട്‌സുണ്ടായിരുന്നു. നമ്മള്‍ നന്നായി പോവുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ട്. ഇനി അവരാണോ മോശം പറയുന്നതെന്നൊക്കെ തോന്നിയിട്ടുണ്ട്. പിന്നെ ഒന്ന് രണ്ടെണ്ണം കണ്ടുപിടിച്ചിട്ടുണ്ട്. അവരോട് ചോദിക്കാനൊന്നും പോയിട്ടില്ല.
എല്ലാം ഞാന്‍ അറിയുന്നുണ്ട്. സൈലന്റായിരിക്കുകയാണ്. അതാണ് ഇഷ്ടം. രണ്ടാമത്തെ കല്യാണം പുള്ളി ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞതാണ്. ഞാന്‍ സ്റ്റേഡിയത്തിലൊക്കെ നടക്കാന്‍ പോവുമായിരുന്നു. അങ്ങനെ കണ്ടതാണ്. ഫേസ്ബുക്കില്‍ മെസേജൊക്കെ അയച്ചിട്ടുണ്ടായിരുന്നു. അതൊന്നും ഞാന്‍ കണ്ടിരുന്നില്ല. വീട്ടുകാരുമായി ആലോചിച്ചായിരുന്നു വിവാഹം. പപ്പയുടെ ഫാമിലിയും, പുള്ളിക്കാരന്റെ അമ്മയുടെ ഫാമിലിയും അറിയാവുന്നവരായിരുന്നു.
ഫസ്റ്റ് മാര്യേജ് അറേഞ്ച്ഡായിരുന്നു. പുള്ളി വിദേശത്തായിരുന്നു. കല്യാണം ഉറപ്പിച്ച സമയത്തായിരുന്നു പുള്ളിയുടെ ഫാദര്‍ മരിക്കുന്നത്. അതോടെ കല്യാണം നീട്ടിവെച്ചിരുന്നു. ഞാനും എന്റെ ഭര്‍ത്താവും തമ്മിലുണ്ടായ പ്രശ്‌നം വീട്ടിലെ കുറച്ച് കാര്യങ്ങളിലൂടെയായിരുന്നു. ഞാന്‍ പുള്ളിയുടെ വീട്ടിലായിരുന്നു നിന്നിരുന്നത്. അകന്ന് നില്‍ക്കുന്നതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ അങ്ങനെ വലിയ വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു പോയിന്റില്‍ ഇതിനി പറ്റത്തില്ല എന്ന് തോന്നി, അങ്ങനെ പിരിഞ്ഞു. പുള്ളിയുടെ വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സിറ്റുവേഷന്‍ വന്നപ്പോള്‍ ഞാനത് പറഞ്ഞു, അങ്ങനെ ഡിവോഴ്‌സിലേക്ക് നീങ്ങുകയായിരുന്നു. സെക്കന്‍ഡ് മാര്യേജില്‍ നാലഞ്ച് മാസമെടുത്ത് മനസിലാക്കിയൊക്കെയാണ് കല്യാണം കഴിച്ചത്. ഒരുപാട് ബുദ്ധിമുട്ടി നില്‍ക്കുന്നതിനെക്കാളും നല്ലത് സെപ്പറേറ്റഡാവുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് പിരിഞ്ഞത്.


Click it and Unblock the Notifications











