അമ്മ തീരുമാനിച്ചോളൂ! അവള്‍ക്കെല്ലാം അറിയാം! ഡിവോഴ്‌സിനെക്കുറിച്ച് മകള്‍ പ്രതികരിച്ചതിനെക്കുറിച്ച് ആന്‍ മരിയ
ടെലിവിഷന്‍ പരമ്പരകളുമായി സജീവമാണ് ആന്‍ മരിയ. കരിയറിലെ മാത്രമല്ല വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകള്‍ വൈറലായിരുന്നു. വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അവര്‍ അഭിമുഖങ്ങളില്‍ സംസാരിച്ചിരുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് മാക്‌സിന് നല്‍കിയ അഭിമുഖത്തിലും കരിയറിലെയും, ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ചായിരുന്നു ആന്‍ സംസാരിച്ചത്. ഒരു പോസ്‌റ്റോ, സ്‌റ്റോറിയോ ഇടുമ്പോള്‍ ഒത്തിരി ചോദ്യങ്ങള്‍ വരാറുണ്ട്. എവിടെ പോവുന്നു, മോളെന്ത് ചെയ്യുന്നു, അമ്മയെന്ത് ചെയ്യുന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. നമ്മളെന്ത് ചെയ്യുന്നു എന്നറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. നമ്മളെക്കുറിച്ച് അറിയാനാണല്ലോ അവര്‍ ചോദിക്കുന്നത്. എനിക്ക് അത് പോസിറ്റീവായി മാത്രമേ വന്നിട്ടുള്ളൂ. ഫേക്കല്ല എന്ന് തോന്നുന്നവര്‍ക്കാണ് റിപ്ലേ കൊടുക്കാറുള്ളത്. പ്രൊഫൈലൊക്കെ ചെക്ക് ചെയ്തതിന് ശേഷമാണ് റിപ്ലേ കൊടുക്കാറുള്ളത്.
മകള്‍ പുറത്തേക്ക് പോവുകയാണെങ്കില്‍ ഞാന്‍ പിടിച്ച് വെക്കത്തില്ല. അവളുടെ ഇഷ്ടം അനുസരിച്ച് പഠിക്കാന്‍ വിടും. ഒരിടയ്ക്ക് എനിക്ക് ഭയങ്കര പ്രശ്‌നമായിരുന്നു. അവളെപ്പോഴും എന്റെ കൂടെ തന്നെ വേണം എന്നായിരുന്നു. കൊച്ചിന്റെ കാര്യത്തിലാണെങ്കിലും ഓവറായിട്ട് പ്രതീക്ഷ വെക്കരുതെന്ന് ഡിപ്രഷന്‍ ട്രീറ്റ്‌മെന്റിന് പോയപ്പോള്‍ പറഞ്ഞ് തന്നിരുന്നു. നമ്മള്‍ സ്വയം പരിശീലിക്കണം. പിന്നെ അവര് നമ്മളെ വിട്ട് പോവുന്നതൊന്നുമല്ലല്ലോ. നമ്മള്‍ സ്‌നേഹം കൊടുത്തിട്ടുണ്ടെങ്കില്‍ അകലെ നിന്നാണെങ്കിലും നമുക്ക് കിട്ടും. നമ്മള്‍ നമ്മുടെ പേരന്‍സിനെ നോക്കുന്നതൊക്കെ മക്കളും കണ്ടുവളരുന്നുണ്ട്. അപ്പോള്‍ ഉറപ്പായും അവര്‍ നമ്മളെ നോക്കും. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നൊരാളാണ്. കാരണം എന്റെ മമ്മി അമ്മയെ നോക്കാനായി എന്റെ ഒരു വര്‍ഷത്തെ പഠിത്തം കളഞ്ഞ് പോയി നിന്നിട്ടുണ്ട്. അമ്മ എന്റെ ഗ്രാന്റ് മദറിനെ നോക്കുന്നത് ഞാന്‍ കണ്ടതാണ്. എന്റെ അമ്മയുമായി വഴക്കിടാറൊക്കെയുണ്ട്. എന്നാലും അമ്മ കഴിഞ്ഞിട്ടേയുള്ളൂ എനിക്കെന്തും. അമ്മയെ നോക്കുകയും ചെയ്യും എന്നും ആന്‍ പറയുന്നു.

ഷൂട്ട് കഴിഞ്ഞ് നേരെ വീട്ടിലേക്കാണ് വരുന്നത്. വീട്, റൂം അതാണെന്റെ ലോകം. വീട്ടുകാര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്ന് മനസിലാക്കിയാണെന്ന് തോന്നുന്നു മോള്‍ മമ്മിക്ക് സെല്‍ഫ് ലവ് ഇല്ല, സെല്‍ഫ് കെയര്‍ ഇല്ല, മമ്മി ഇനി വേണം മമ്മിക്ക് ഇഷ്ടമുള്ളത് പോലെ പോവാന്‍. എന്നെ നോക്കരുത് എന്നായിരുന്നു മോള്‍ എന്നോട് പറഞ്ഞത്. മമ്മി ഇനിയെങ്കിലും മമ്മിക്ക് വേണ്ടി ജീവിക്കണം. മറ്റുള്ളവരെന്ത് പറയും എന്നതൊന്നും ആലോചിക്കരുത്. കൂടെയുള്ളവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ് എന്റേത്. അങ്ങനെയൊന്നും വേണ്ട, മമ്മിക്ക് വേണ്ടിയും ജീവിക്കണം എന്നാണ് അവള്‍ പറഞ്ഞത്. എല്ലാം മനസിലാക്കി കൂടെ നില്‍ക്കുന്ന മോളാണ് എന്റേത്.
സെപ്പറേറ്റഡായതിന് ശേഷം ഞാനൊരുപാട് കാര്യങ്ങള്‍ പഠിച്ചു. മോള്‍ പറഞ്ഞത് പോലെ ഒരുപാട് ബോണ്ടിംഗ് കാണിക്കുമ്പോള്‍ ഞാന്‍ തന്നെ തകര്‍ന്നുപോയിട്ടുണ്ട്. ബന്ധങ്ങള്‍ വേണം, പക്ഷേ, ചത്ത് കിടന്നുള്ളത് വേണ്ട. ഒരു കൈ അകലത്തില്‍ മതി എന്ന് സ്വയം തിരിച്ചറിഞ്ഞു. മോള്‍ക്ക് എല്ലാം തിരിച്ചറിയാന്‍ പറ്റുന്ന പ്രായമായിരുന്നല്ലോ, എല്ലാം മനസിലാക്കിയാണ് അവള്‍ മമ്മി, മമ്മിയുടെ തീരുമാനം എടുത്തോളൂ എന്ന് പറഞ്ഞത്. വിഷമങ്ങളെല്ലാം അറിയിച്ച് തന്നെയാണ് മോളെ വളര്‍ത്തിയത്. പറയുന്നതെല്ലാം സാധിച്ച് കൊടുക്കാറില്ല. ഇല്ലായ്മയൊക്കെ അറിയിച്ച് തന്നെയാണ് വളര്‍ത്തുന്നത്. മമ്മി എല്ലാം അറിയിച്ചാണ് എന്നെ വളര്‍ത്തിയത്.
ഡിവോഴ്‌സിന് ശേഷം ഫ്‌ളാറ്റിലുള്ളവര്‍ എങ്ങനെ എന്നെ കാണും എന്നൊക്കെയുള്ള ചിന്തയുണ്ടായിരുന്നു. ഇവിടെ തന്നെ പല അഭിപ്രായങ്ങളുള്ളവരുണ്ടാവും, അതൊന്നും നോക്കണ്ട എന്ന് പറഞ്ഞ് എന്നെ ചേര്‍ത്ത് പിടിച്ചവര്‍ കുറച്ചുണ്ട്. കുത്തി പറയുന്നവരൊക്കെയുണ്ട്. ഇവള്‍ എന്നും ഒരുങ്ങി പോവുന്നു എന്നൊക്കെ പറയുന്നവര്‍ ഇപ്പോഴുണ്ട്. അവരെ നമുക്ക് ഒരിക്കലും തിരുത്താന്‍ പറ്റില്ല. നീ വീട്ടിലിരിക്കരുത്, എന്‍ഗേജ്ഡായിരിക്കണമെന്ന് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പറയാറുള്ളത്.


Click it and Unblock the Notifications

