ആനി ഇനി സിനിമയിലേക്ക് ഇല്ലേ? ഏട്ടനോടും അത് പറഞ്ഞിട്ടുണ്ടെന്ന് താരം! മറുപടി വൈറലാവുന്നു!
ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന അഭിനേത്രികളിലൊരാളായിരുന്നു ആനി. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ഷാജി കൈലാസുമായി ആനി പ്രണയത്തിലായത്. അധികം വൈകാതെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹത്തോടെ സിനിമയോട് ബൈ പറയുന്ന പതിവ് രീതി തന്നെയായിരുന്നു ആനിയും പിന്തുടര്‍ന്നത്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരം പിന്നീട്. സിനിമയിലേക്ക് എന്നാണ് തിരിച്ചെത്തുന്നതെന്ന തരത്തിലുള്ള ചോദ്യം ആ സമയത്തും ഉയര്‍ന്നിരുന്നു.
ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെയായിരുന്നു ആനി തിരിച്ചെത്തിയത്. ബിഗ് സ്‌ക്രീനില്‍ ഇല്ലെങ്കിലും മിനിസ്‌ക്രീനിലൂടെയുള്ള ഈ വരവില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. സിനിമ-സീരിയില്‍ മേഖലകളിലെ താരങ്ങളും കുടുംബവുമൊക്കെ ഈ പരിപാടിയിലേക്ക് അതിഥിയായി എത്താറുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായ സ്റ്റെഫിയും ഭര്‍ത്താവും സംവിധായകനുമായ ലിയോണ്‍ കെ തോമസുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അതിഥിയായി എത്തിയത്. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലായിരുന്നു സ്റ്റെഫി ആനിയോട് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചത്.

ഇല്ലെന്നായിരുന്നു ആനിയുടെ മറുപടി. അമൃതാനന്ദമയി അമ്മ പറഞ്ഞത് കൊണ്ടാണ് ഈ ഷോ ചെയ്യുന്നത്. അല്ലെങ്കില്‍ അതും ചെയ്യില്ലായിരുന്നു. ഷാജി കൈലാസിന്റെ ഭാര്യയായിരിക്കാനാണ് തനിക്ക് താല്‍പര്യം. മക്കളുടെ വിശേഷം ചോദിച്ച് അവര്‍ക്കൊപ്പമിരിക്കുക, ഭക്ഷണം നല്‍കുക, ഷൂട്ട് കഴിഞ്ഞ് ഏട്ടന്‍ വരുമ്പോള്‍ നന്നായി സെര്‍വ് ചെയ്യുക. വീട്ടില്‍ ഏട്ടന്റേയും മക്കളുടേയും ഏട്ടന്റെ അച്ഛനുമമ്മയുടേയും കാര്യം നോക്കുക, ഇതൊക്കെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെയാണ് ഇനി എന്നെ അങ്ങോട്ടേക്ക് നിര്‍ബന്ധിക്കല്ലേയെന്ന് ഏട്ടനോട് പറഞ്ഞത്. ആരെങ്കിലും ഷാജി കൈലാസിനെ അന്വേഷിച്ച് വന്നാല്‍ ഉത്തരം പറയേണ്ട ഭാര്യയായി അവിടെയുണ്ടാവണമെന്നും ആനി പറഞ്ഞിരുന്നു.


Click it and Unblock the Notifications