സിനിമയാണോ അടുക്കളയാണോ ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാലും ഉത്തരം അടുക്കളയാകും, ഞാൻ പ്രതിഷേധിച്ചിട്ടില്ല; നടി ആനി!

ഒരു കാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു നടി ആനി. വര്‍ഷങ്ങൾക്ക് മുമ്പ് സിനിമയോട് വിടപറഞ്ഞ് സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങിയ ആനി മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നായികയായിരുന്നു. ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച ആനി 1993ൽ ബാലചന്ദ്ര മേനോന്‍റെ അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.

സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹ​ശേഷം ആനി കുടുംബ ജീവിതത്തിനാണ് ഏറെയും പ്രാധാന്യം കൊടുത്തത്. വിവാഹത്തോടെ ലൈം ലൈറ്റിൽ നിന്നും മാറി നിന്ന താരം വീണ്ടും കാമറയ്ക്ക് മുന്നിലേയ്ക്ക് മടങ്ങിയെത്തിയത് മിനി സ്‌ക്രീനിലൂടെയാണ്. പാചകം ഏറെ ഇഷ്ടപ്പെടുന്ന ആനി കുക്കറി ഷോയിലൂടെയാണ് തിരികെ എത്തിയത്. ഇപ്പോഴും മിനിസ്ക്രീനിൽ താരം സജീവമാണ്.

actress Annie

പാചക കലയോടുള്ള തന്റെ പ്രിയത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ആനീസ് കിച്ചണിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥിയായി എത്തിയത് ധ്യാൻ ശ്രീനിവാസനായിരുന്നു. വിഷു സ്പെഷ്യൽ എപ്പിസോഡായതുകൊണ്ട് തന്നെ വെജിറ്റേറിയൻ വിഭവങ്ങളായിരുന്നു ആനി ധ്യാനിന് വേണ്ടി ഉണ്ടാക്കിയത്. എന്നാൽ എല്ലാ കറികളും ഉണ്ടാക്കുന്നതിന്റെ തിരക്കിനിടയിൽ സദ്യയിലെ പ്രധാന വിഭവമായ കിച്ചടിയുണ്ടാക്കാൻ ആനി വിട്ടുപോയി.

ശേഷം ധ്യാൻ തന്നെയാണ് തന്റേതായ രീതിയിൽ കിച്ചടി തയ്യാറാക്കിയത്. പാചകം ധ്യാനിനും താൽപര്യമുള്ള ഒന്നാണ്. മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരങ്ങൾ എല്ലാം തന്നെ ധ്യാനിന്റെ ബിരിയാണിയുടെ ഫാൻസാണ്. മഞ്ജു വാര്യർക്ക് വേണ്ടി ധ്യാൻ ബിരിയാണി തയ്യാറാക്കിയതിന്റെ ഫോട്ടോയും വീഡിയോയും ഒരിടയ്ക്ക് വൈറലായിരുന്നു.

അച്ഛന് പാചകത്തോട് താൽപര്യമുണ്ടെന്നും ആ ഇഷ്ടമാണ് തനിക്കും കിട്ടിയതെന്നും ധ്യാൻ പറയുന്നു. കൊവിഡ്-ലോക്ക് ഡൗൺ കാലത്ത് പാചകം മുഴുവൻ തന്റെ ചുമതലയായിരുന്നുവെന്നും ധ്യാൻ പറയുന്നു. കൊറോണ സമയത്ത് ജോലിക്കാർ സഹായിക്കാൻ വരാറുണ്ടായിരുന്നില്ല. അച്ഛനും അമ്മയും ഞാനും മാത്രമെ ഉണ്ടായിരുന്നുള്ളു. അമ്മ അടുക്കളുടെ ഏരിയയിലേക്ക് വരില്ല. എന്റെ ഭാര്യ നന്നായിട്ട് കുക്ക് ചെയ്യും. പക്ഷെ സഹായത്തിന് ആളുണ്ട്.

അതുകൊണ്ട് തന്നെ ഇവരൊക്കെ വഷളായിപ്പോയി എന്നാണ് ധ്യാൻ പറഞ്ഞത്. അടുക്കളിൽ സഹായത്തിന് സ്ത്രീകൾ മറ്റൊരാളെ നിയമിക്കുന്നത് എങ്ങനെ വഷളാകൽ ആകുമെന്നാണ് ഉടൻ പ്രതിഷേധിച്ച് ആനി ചോദിച്ചത്. എന്നാൽ‌ ധ്യാനിന് മറുപടി ഉണ്ടായിരുന്നില്ല. ശേഷം ആനിക്ക് പാചകത്തോട് താൽപര്യം വരാനുള്ള കാരണമാണ് ധ്യാൻ ചോദിച്ചത്. ഭർത്താവിന്റെ അമ്മയാണ് പാചകം പഠിപ്പിച്ചതെന്നാണ് ആനി മറുപടി പറഞ്ഞത്.

actress Annie family

കല്യാണം കഴിഞ്ഞ് വരുന്ന സ്ത്രീകൾക്ക് വീട്ടിൽ കുക്കിങ് കോച്ചിങ് ക്ലാസുകൾ ഉണ്ടായിരുന്നുവോ? അന്നൊന്നും ഈ പ്രതിഷേധം അവിടെ കാണിച്ചില്ലേയെന്നുമാണ് ധ്യാൻ തിരിച്ച് ആനിയോട് ചോദിച്ചത്. എന്നാൽ തനിക്ക് പാചകം വളരെ ഇഷ്ടമുള്ള കാര്യമാണന്നായിരുന്നു ആനിയുടെ മറുപടി. സിനിമയാണോ അടുക്കളയാണോ ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാൽ പോലും തന്റെ ഉത്തരം അടുക്കളയായിരിക്കുമെന്നും ആനി പറയുന്നു.

പാചകം പഠിക്കുന്നതിനോട് ഒരു പ്രതിഷേധവും കുഞ്ഞുനാൾ മുതൽ ഇല്ലെന്നും ആനി പറയുന്നു. സിനിമ ചെയ്യാത്തത് ഭർത്താവ് കാരണമല്ലെന്നും വല്ലപ്പോഴും ഒരു സിനിമയെങ്കിലും ചെയ്യാനാണ് ഭർത്താവ് പറയാറുള്ളതെന്നും ആനി പറയുന്നു. ആനിയുടേയും ഷാജി കൈലാസിന്റെയും പ്രണയ വിവാ​ഹമായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ചിത്രം ആനിയുടെ അഭിനയമികവ് പ്രകടമായ ചിത്രമാണ്.

വിവാഹശേഷം ഭര്‍ത്താവ് സംവിധാനരംഗത്തായിരുന്നെങ്കില്‍ ആനി കാറ്ററിങ് ബിസിനസ് മുന്നോട്ടുപോകുന്നുണ്ടായിരുന്നു. ഷാജി കൈലാസ്-ആനി ദമ്പതികൾക്ക് മൂന്ന് പുത്രന്മാരാണുള്ളത്. ജഗന്നാഥൻ, ഷാരോൺ, റോഷൻ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.

More from Filmibeat

Read more about: annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X