ആനിയുടെ അടുക്കളയിലേക്കെത്തിയ അമ്മയും മകളും, വീഡിയോ വൈറലാവുന്നു, കാണൂ!
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. മുന്‍നിര നായകര്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം സംവിധായകനെ ജീവിത പങ്കാളിയാക്കിയതോടെ സിനിമയോട് ബൈ പറഞ്ഞു. സിനിമയില്‍ സജീവമല്ലെങ്കിലും താരം ഇന്നും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. അമൃത ടിവിയിലെ ആനീസ് കിച്ചണ്‍ പരിപാടിയിലൂടെയാണ് താരം എത്താറുള്ളത്. അഭിനേത്രി മാത്രമല്ല നല്ലൊരു പാചക്കാരി കൂടിയാണ് താനെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.
ആനിയുടെ പാചക പരീക്ഷണങ്ങള്‍ അറിയാനായും വിശേഷങ്ങള്‍ പങ്കുവെക്കാനായും താരങ്ങള്‍ എത്താറുണ്ട്. താരാ കല്യാണും മകള്‍ സൗഭാഗ്യയും പങ്കെടുക്കുന്ന ആനീസ് കിച്ചണ്‍ എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമൃത ടിവി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് ഇതിനോടകം തന്നെ താരാ കല്യാണ്‍ തെളിയിച്ചതാണ്. ഡബ്‌സ്മാഷിലൂടെ പ്രേക്ഷകമനം കവര്‍ന്നെടുത്ത താരപുത്രിയാണ് സൗഭാഗ്യ. അമ്മയും മകളും നല്ല നര്‍ത്തകരാണ്. നൃത്തത്തിലൂടെയാണ് പലപ്പോഴും തങ്ങള്‍ ആശയവിനിമയം നടത്താറുള്ളതെന്ന് ഇവര്‍ പറയുന്നു. പരിപാടിക്കിടയില്‍ ഇരുവരും പെര്‍ഫോം ചെയ്യുന്നുണ്ട്. ഒരേ കളറിലുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്.


Click it and Unblock the Notifications











