ആനിയാണ് ഷാജി കൈലാസിനോട് പ്രണയം പറഞ്ഞത്, ഒരു വര്‍ഷം കഴിഞ്ഞായിരുന്നു വിവാഹമെന്ന് നടി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ അഭിനേത്രിയാണ് ആനി. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ഷാജി കൈലാസിനെയായിരുന്നു ആനി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും മിനിസ്ക്രീനില്‍ സജീവമാണ് ആനി.

വിവാഹം തീരുമാനിച്ചതിന് ശേഷം തങ്ങള്‍ ഇരുവരും ഒരുമിച്ച് സിനിമ ചെയ്തിരുന്നില്ലെന്ന് ആനി പറയുന്നു. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ആനി പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും മക്കളുടെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചത്. സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാര്‍പ്പറ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു ആനി കുടുംബ ജീവിതത്തെക്കുറിച്ച് വാചാലയായത്.

പ്രണയകാലത്തെക്കുറിച്ച്

പ്രണയകാലത്തെക്കുറിച്ച്

ഇത്രയും കാലം കഴിഞ്ഞിട്ടും ആ ചോദ്യം വിട്ടില്ലേയെന്നായിരുന്നു സ്വാസികയോട് ആനി ചോദിച്ചത്. നിങ്ങളുടെ പ്രണയകാലത്തെക്കുറിച്ച് പറയാമോയെന്നായിരുന്നു സ്വാസിക ചോദിച്ചത്. ആരാണ് ആദ്യം പറഞ്ഞതെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഞാന്‍ പറഞ്ഞുയെന്നേ പറയാനാവൂ. അദ്ദേഹം സമ്മതിക്കില്ലല്ലോ, ആക്ച്വലി ഞങ്ങള്‍ രണ്ടാളും പരസ്പരം പറഞ്ഞിരുന്നില്ല. രഞ്ജിയേട്ടനായിരുന്നു മീഡിയേറ്റര്‍. ഏട്ടനിങ്ങനെ ഒരാഗ്രഹമുണ്ടെന്ന് പറഞ്ഞ് എന്റടുത്ത് വന്നത് അദ്ദേഹമായിരുന്നു. അതില്‍ എന്റെ മറുപടി ചോദിച്ചു. അത് അവിടെ തീര്‍ന്നുവെന്നും ആനി പറയുന്നു.

ഒരുവര്‍ഷം കഴിഞ്ഞ്

ഒരുവര്‍ഷം കഴിഞ്ഞ്

ഇനിയുള്ള ജീവിതം ഒരുമിച്ചാവാമെന്ന് ഞങ്ങള്‍ ഫിക്‌സ് ചെയ്തിരുന്നു. പിന്നെ അതില്‍ മാറ്റമൊന്നുമില്ലല്ലോ, അടുത്തത് കല്യാണം. അങ്ങനെയായിരുന്നു. പ്രണയം പറഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു വിവാഹം. അതിനിടയില്‍ കറങ്ങി നടക്കുകയൊന്നും ചെയ്തിരുന്നില്ലെന്നും താരം പറയുന്നു. രണ്ടാളും രണ്ടാളുടേയും ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് സിനിമയ്ക്കായും ഒരുമിച്ചിരുന്നില്ല.

മക്കളുടെ സിനിമാതാല്‍പര്യം

മക്കളുടെ സിനിമാതാല്‍പര്യം

വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും ആനി സംസാരിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ശേഷമായി വീട്ടിലാരെങ്കിലും സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നോയെന്നായിരുന്നു അവതാരക ചോദിച്ചത്. മൂത്തയാള്‍ ഇടയ്ക്ക് ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്തിരുന്നു. അവന്‍ സിനിമയിലെത്തുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. അവന്‍ ബിബിഎ കഴിഞ്ഞ് ബിസിനസ് ചെയ്യണമെന്ന് പറഞ്ഞു. സ്വന്തമായി ബിസിനസ് ചെയ്യാനായിരുന്നു ആഗ്രഹം, ആരുടേയും കീഴില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഏട്ടന്‍ ബിസിനസ് തുടങ്ങാന്‍ സഹായിച്ചത്.

Recommended Video

ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? | FilmiBeat Malayalam
കൂളാണ്

കൂളാണ്

രണ്ടാമത്തെയാള്‍ക്ക് എപ്പോഴും പഠിക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ. അവന് ചിക്കന്‍ ഇഷ്ടമാണ്. പഠിക്കുക, ചിക്കന്‍ കഴിക്കുക. ഇത്രേയുള്ളൂ അദ്ദേഹത്തിന്. മൂന്നാമത്തെയാള്‍ നല്ല കൂളാണ്. നാളെ പരീക്ഷയാണോ, ഞാനറിഞ്ഞില്ലല്ലോ, നാളെ പഠിക്കാം. എല്ലാം കൂള്‍ കൂളാണ്. അവന്‍ ഇപ്പോ ഒരു സിനിമയില്‍ അഭിനയിച്ചു. താക്കോലില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാല വേഷം അവതരിപ്പിച്ചത് അവനായിരുന്നു. അവന്‍ ഇനി സിനിമയിലേക്ക് വരുമോയെന്ന് അറിയില്ലെന്നും ആനി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X