സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിൽ വിവരമറിയും! ജനങ്ങൾ കൈവിടും, ഷിയാസിനെ കുറിച്ച് അംഗങ്ങൾ..
ആരെയാകും നോമിനേറ്റ് ചെയ്യുക അവർ രക്ഷപ്പെടുമോ അവരെ എങ്ങനെ മറിച്ചടിക്കാം എന്നിങ്ങനെയുള്ള സംസാരങ്ങളാണ് വീട്ടിലെ പല ഭാഗങ്ങളിൽ നിന്ന് കേൾക്കാൻ കഴിയുന്നത്
പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേയ്ക്കാണ് ബിഗ്ബോസ് കുടുംബാംഗങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച സംഭവ ബഹുലമായ രംഗങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്. ഇപ്പോൾ എല്ലാവരുടേയും ചർച്ച വിഷയം ബിഗ് ബോസിലെ എലിമിനേഷനെ കുറിച്ചാണ്.ഞായറാഴ്ച ലാലേട്ടൻ മത്സരാർഥികളുമായി യാത്ര പറഞ്ഞു പോയാൽ പിന്നെ ബിഗ് ബോസ് ഹൗസിലെ ചർച്ച എലിമിനേഷനെ കുറിച്ചായിരിക്കും.

ആരെയാകും നോമിനേറ്റ് ചെയ്യുക അവർ രക്ഷപ്പെടുമോ അവരെ എങ്ങനെ മറിച്ചടിക്കാം എന്നിങ്ങനെയുള്ള സംസാരങ്ങളാണ് വീട്ടിലെ പല ഭാഗങ്ങളിൽ നിന്ന് കേൾക്കാൻ കഴിയുന്നത്. ബിഗ് ബോസ് ഹൗസിൽ അത്തരത്തിലുളള ചർച്ച തുടങ്ങിയിട്ടുണ്ട്. ശ്രീനീഷ്, അനൂപ്, ബഷീർ എന്നിവരാണ് എലിമിനേഷനെ കുറിച്ച് സംസാരിക്കുന്നത്. ഷിയാസാണ് ഇവരുടെ ഇര. ഷിയാസിന്റെ മുന്നും പിന്നും നോക്കാതെയുള്ള സംസാരവും എടുത്തു ചാട്ടവും അപകടത്തിലേയ്ക്കാണെന്നായിരുന്നു പൊതു അഭിപ്രായം. ഇങ്ങനെ പെരുമാറിയാൽ പ്രേക്ഷകരുടെ വോട്ട് ലഭിക്കില്ലെന്നും അനൂപ് പറഞ്ഞു. കാരണമില്ലാത്ത കരണത്തിനാണ് ഷിയാസ് ഇപ്പോൾ സംസാരിക്കുന്നതെന്നാണ് ബഷീറിന്റെ അഭിപ്രായം. വയസിനു മുതിർന്നവർ തെറ്റ് കാണിച്ചാൽ അവൻ റിയാക്ട് ചെയ്യുന്ന രീതി ശരിയല്ലെന്നും ശ്രീനീഷ് അഭിപ്രായപ്പെട്ടു
ബിഗ് ബോസിൽ നല്ല രീതിയിൽ കളിച്ചാൽ അവന്റെ പ്രശ്നങ്ങളൊക്കെ തീരുമെന്ന് അനൂപ് പറഞ്ഞു. സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിൽ ഒരുപാട് സമ്പത്തിക ബാധ്യത അവനുണ്ടെന്നും ഇതിൽ ഭംഗിയായി കളിച്ചാൽ അവന് രക്ഷപ്പെടാമെന്നും അനൂപ് ചന്ദ്രൻ പറയുന്നുണ്ട്. എന്തായാലും ബിഗ് ബോസിലെ ഈ ആഴ്ചത്തെ എലിമിനേഷൻ പ്രക്രീയ വൻ അടിയാണ് വീട്ടിൽ സൃഷ്ടിച്ചിരിക്കുന്നത്.


Click it and Unblock the Notifications











