For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയത്തിയെപ്പോലെ കണ്ടു! അവളാണ് അസുഖത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കിയത്.. പൊട്ടിക്കരഞ്ഞ് അനൂപ്!

  |
  പേർളിയെക്കുറിച്ച് ഇങ്ങനെയൊന്നും കരുതിയില്ലെന്ന് അനൂപ്

  ടെലിവിഷന്‍ പ്രേക്ഷകരെല്ലാം ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. മോഹന്‍ലാലാണ് ഈ പരിപാടിയുടെ അവതാരകന്‍. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായവരാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്. അതാത് ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തലുകള്‍. പ്രേക്ഷകരുടെ വോട്ടിങ്ങും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇവ രണ്ടും കൂടി കണക്കിലെടുത്താണ് പുറത്തേക്ക് പോവേണ്ടവരെ തീരുമാനിക്കുന്നത്.

  കോടികള്‍ പ്രതിഫലമായി വാങ്ങുന്ന യുവനടന്‍മാരെ കാണാനില്ല! ധനസഹായവുമില്ല! ആഞ്ഞടിച്ച് ഗണേഷ്!

  സക്രീനില്‍ കാണുന്ന പോലെയല്ല തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വമെന്ന് പലരും ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഫോണും സോഷ്യല്‍ മീഡിയയിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമില്ലാതെ 100 ദിനം ബിഗ് ഹൗസില്‍ ബിഗ് ബോസിന്റെ നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്ത് കഴിയുകയെന്ന വലിയ വെല്ലുവിളിയാണ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലുള്ളത്. ഇടയ്ക്ക് കാലിടറി ചിലരൊക്കെ തിരിച്ചുപോവുന്നുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുറത്തുപോയവരില്‍ ചിലര്‍ തിരിച്ചെത്തിയിട്ടുമുണ്ട്. പേളി മാണിയുടെ വഴക്കുകളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ സുപ്രധാന സംഭവങ്ങളിലൊന്ന്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പേളിയെ വിവാഹം ചെയ്താല്‍ ശ്രീനിയുടെ കാര്യം കട്ടപ്പൊക?പ്രണയത്തില്‍ സംശയം?മൗനം പാലിച്ച് ഇണക്കുരുവികള്‍

  യോഗം വിളിച്ചു

  യോഗം വിളിച്ചു

  ബഷീറാണ് പുതിയ ക്യാപ്റ്റനായി നിയമിതനായത്. എന്നാല്‍ ബഷീറിന്റെ നിയന്ത്രണത്തിലല്ല പല കാര്യങ്ങളും നടക്കുന്നതെന്ന് പേളി ആരോപിച്ചിരുന്നു. അദ്ദേഹത്തിനോട് നേരിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. ഇതോടെയാണ് ബഷീര്‍ എല്ലാവരെയും വിളിച്ച് ചേര്‍ത്തത്. ഇപ്പോള്‍ യോഗം ചേര്‍ന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പേലഇയുടെ ആവശ്യപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞത്. ഇത് മനസ്സിലാക്കിയ സാബുവും അനൂപും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഇവര്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

  പേളിയെ ചോദ്യം ചെയ്തു

  പേളിയെ ചോദ്യം ചെയ്തു

  പേളിയുടെ ആവശ്യപ്രകാരം യോഗം വിളിക്കാനാവില്ലെന്ന് പറഞ്ഞാണ് അനൂപ് രംഗത്തെത്തിയത്. അത്തരമൊരു കീഴ് വഴക്കം ഇവിടെയില്ലെന്നും താരം തുറന്നടിച്ചിരുന്നു. ഇതോടെയാണ് താങ്കള്‍ ആരാണെന്ന് ചോദിച്ച് പേളിയും വഴക്കിട്ടത്. തുടക്കത്തിലെ ചോദ്യം ചെയ്യല്‍ പിന്നീട് മുട്ടന്‍ വഴക്കിലേക്ക് നീങ്ങുകയായിരുന്നു. വിട്ടുകൊടുക്കാതെ ഇരുവരും വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ഇടയ്ക്ക് കയറിയ ബഷീറിനായിരുന്നു പിന്നത്തെ ഊഴം. പിന്നീടുള്ള വഴക്ക് ഇവര്‍ തമ്മിലായിരുന്നു.

  ശ്രീനിയെ ഇടപെടാന്‍ സമ്മതിച്ചില്ല

  ശ്രീനിയെ ഇടപെടാന്‍ സമ്മതിച്ചില്ല

  ബഷീറുമായുള്ള വഴക്കിനിടയില്‍ ഇടയ്ക്ക് കയരാനെത്തിയ ശ്രീനിയെ പേളി വിലക്കുകയായിരുന്നു. നാണമില്ലാത്തവനാണ് ബഷീറെന്നായിരുന്നു പ്രധാന ആരോപണം. തന്നെക്കുറിച്ച് പറഞ്ഞ പേളിക്ക് കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്. ഇടയ്ക്ക് ശ്രീനി പിടിച്ചുമാറ്റിയെങ്കിലും പിടിച്ചുമാറ്റാതെ അവന്‍ തന്നെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാണട്ടെയെന്ന് പേളി വെല്ലുവിളിക്കുകയായിരുന്നു.

   അനൂപിന്റെ സാന്ത്വനിപ്പിക്കല്‍

  അനൂപിന്റെ സാന്ത്വനിപ്പിക്കല്‍

  തന്റെ വീട്ടുകാരെയാണ് പേളി പറഞ്ഞതെന്നും അതിനുള്ള യോഗ്യത പോലും അവള്‍ക്കില്ലെന്നും ബഷീര്‍ പറഞ്ഞു. വീട്ടില്‍ പോയി കാണിക്കെടാ എന്നായിരുന്നു താരത്തിന്റെ കമന്റ്. ഇതുപറഞ്ഞായിരുന്നു ഇരുവരും വഴക്കടിച്ചത്. പേളിയുമായുള്ള വഴക്ക് അവസാനിപ്പിച്ചതിനിടയിലാണ് തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും തിരിച്ചുപോവണമെന്നുമാവശ്യപ്പെട്ട് ബഷീറെത്തിയത്. തന്‍രെ പേര് മോശമാക്കാനാണ് അവര്‍ ശ്രമിച്ചതെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ ബഷീറിനെ സാബുവും അനൂപും ചേര്‍ന്നാണ് സാന്ത്വനിപ്പിച്ചത്.

  അസുഖത്തെപ്പോലും കളിയാക്കി

  അസുഖത്തെപ്പോലും കളിയാക്കി

  ഇതുപോലെ മുന്നോട്ട് പോവാന്‍ തനിക്കാവില്ലെന്ന് പറഞ്ഞായിരുന്നു അനൂപ് സങ്കടപ്പെട്ടത്. തന്റെ അസുഖത്തെപ്പോലും പേളി വെറുതെ വിട്ടില്ലെന്നും അതേക്കുറിച്ച് പറഞ്ഞും കളിയാക്കിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹം കരഞ്ഞത്. അനിയത്തിയുടെ സ്ഥാനത്താണ് അവളെ കണ്ടത്. തന്നെ പുച്ഛിക്കാനുള്ള എന്ത് യോഗ്യതയാണ് അവള്‍ക്കുള്ളതെന്നും താരം ചോദിച്ചിരുന്നു. പുറമേ കാണുമ്പോള്‍ മാലാഖയെ പോലെ തോന്നുമെങ്കിലും അവളുടെ ഉള്ളിലൊരു ഡ്രാക്കുളയുണ്ടെന്നും അദ്ദേഹം പറയുന്നു.

  ശ്രീനിയെ ഓര്‍ക്കുമ്പോള്‍ സങ്കടം

  ശ്രീനിയെ ഓര്‍ക്കുമ്പോള്‍ സങ്കടം

  പേളിയെ വിവാഹം ചെയ്യാനിരിക്കുന്ന ശ്രീനിയുടെ അവസ്ഥയെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നുവെന്നാണ് സാബുവും അനൂപും പറയുന്നത്. ഇടയ്ക്ക് വെച്ച് അരിസ്റ്റോ സുരേഷുമായും താരം വഴക്കിട്ടിരുന്നു. പേളിക്ക് നല്‍കാനുള്ള അടി അദ്ദേഹം തന്റെ മുഖത്ത് നല്‍കിയായിരുന്നു പ്രതിഷേധിച്ചത്. തുടക്കത്തില്‍ അടുത്ത സൗഹൃദത്തിലായിരുന്ന പലരും മത്സരം മുറുകുന്നതിനിടയില്‍ മാറുകയാണ്. പേളിയുടെ ഭാവമാറ്റത്തില്‍ ശ്രീനി പോലും പകച്ച് നില്‍ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.

  English summary
  Anoop gets emotonal, Bighouse latest incidents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X