സുധി ചേട്ടനെ പച്ചയ്ക്ക് ചീത്ത വിളിച്ചവരുണ്ട്, ഫ്ലോറിൽ കോമഡിക്ക് ചിരിക്കാതായപ്പോൾ; തുറന്ന് പറഞ്ഞ് അനൂപ് ജോൺ
അന്തരിച്ച നടൻ കൊല്ലം സുധി കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ഭാര്യ രേണു സുധി അഭിനയ രംഗത്തേക്ക് വന്നതോടെയാണ് പലരും കൊല്ലം സുധിയെ വീണ്ടും ചർച്ചയാക്കിയത്. സുധിയുടെ മരണമുണ്ടാക്കിയ ആഘാതം മറികടന്ന് അഭിനയ രംഗത്ത് തന്റെ കരിയർ കെട്ടിപ്പടുക്കുകയാണ് രേണു സുധി. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് കൊല്ലം സുധി ജനപ്രീതി നേടുന്നത്. സുധിയെക്കുറിച്ച് സംസാരിക്കുകയാണ് ഷോയുടെ ഡയരക്‌ടറായിരുന്ന അനൂപ് ജോൺ. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനൂപ് ജോൺ.
സുധി ചേട്ടൻ ഷോയിൽ തുടക്കം മുതൽ ഉണ്ടായിരുന്നു. ടമാർ പഠാറിൽ ആദ്യം കാല് കുത്തിയത് സുധി ചേട്ടനാണ്. സുധി ചേട്ടനിലെ കുട്ടിത്തം ഇഷ്ടമായിരുന്നു. അല്ലാതെ സുധി ചേട്ടൻ ഭയങ്കരമായി കോമഡി പറയുന്നു എന്ന രീതിയിലല്ല അവിടെ ഇരുന്നത്. കോമഡി പറയുന്ന സുധിയേക്കാൾ വലിയ ആർട്ടിസ്റ്റുകളുണ്ട്. എന്റെ ഒരു കൂട്ടം വർക്കുകളിൽ സുധി ചേട്ടൻ വന്ന് കൊണ്ടിരുന്നു. സുധി ചേട്ടനുമായി ഒരു ആത്മബന്ധമുണ്ടായിരുന്നു. ചേട്ടൻ ഫീലൊക്കെ ആ സമയത്തുണ്ടായിരുന്നു.

വ്യക്തമായി ഗെെഡ് ചെയ്യുമായിരുന്നു. സുധി ചേട്ടൻ ഷോയിൽ ഒരു അലങ്കാരമായിരുന്നു. ഇപ്പോൾ ആളുകൾ പറയുന്നത് സുധി ചേട്ടൻ പോയ ശേഷം ആ ഷോ കണ്ടിട്ടില്ലെന്നാണ്. പക്ഷെ മുമ്പുള്ള എപ്പിസോഡുകൾ എടുത്താൽ സുധി ചേട്ടനെ പച്ചയ്ക്ക് ചീത്ത വിളിച്ച ഇഷ്ടം പോലെ ആൾക്കാരുണ്ട്. ഇയാളെ എന്തിനാണ് കൊണ്ടിരിത്തുന്നത്, ഇയാളൊന്നും മിണ്ടുന്നില്ലല്ലോ പഴയ മുകേഷേട്ടനെ കാണിച്ച് കൊണ്ടിരിക്കുന്നു എന്ന് ഇഷ്ടം പോലെ കമന്റുകളുണ്ട്.
സുധി ചേട്ടൻ ചില സമയത്ത് ഫ്ലോറിൽ മിണ്ടാതായിട്ടുണ്ട്. കാരണം സുധി ചേട്ടൻ കാണിക്കുന്ന കോമഡി ആർക്കും ഇഷ്ടപ്പെടുന്നില്ല. കോമഡി പറയാനല്ല സുധി ചേട്ടനെ ഇവിടെ കൊണ്ടിരുത്തുന്നത്, സിറ്റുവേഷന് റിയാക്ട് ചെയ്താൽ മതിയെന്ന് പറയും. അത് പോലെ ഒരു കൊമേഡിയൻ ഇതുവരെ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത്രയും ബോഡി ലാംഗ്വേജുള്ള കൊമേഡിയൻ. ഏത് വേഷവും പുള്ളിയുടെ കയ്യിൽ നിൽക്കും. ഫ്ലക്സിബിലിറ്റിയുള്ള നടനായിരുന്നു.

സുധി ചേട്ടൻ മരിച്ചപ്പോഴാണ് ഇത്രയും ആരാധകർ അദ്ദേഹത്തിനുണ്ടായിരുന്നെന്ന് അറിയുന്നത്. ഇതുപോലുള്ള കലാകാരനായിരുന്നോ ഞങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് തോന്നി. സ്റ്റാർ മാജിക്ക് നിർത്തിയിട്ട് ആറ് മാസമായി. എപ്പോഴാണ് ഷോ തിരികെ വരുന്നതെന്ന് ഇപ്പോൾ ചോദിക്കാറുണ്ടെന്നും അനൂപ് ജോൺ പറയുന്നു. പറ്റാവുന്നത് പോലെ രേണുവിനെയും മക്കളെയും സഹായിച്ചിട്ടുണ്ടെന്നും അനൂപ് അഭിമുഖത്തിൽ പറയുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്തിരുന്നു.. എന്നാൽ രേണു വേണ്ടെന്ന് പറഞ്ഞതാണ്.
അധികം താൽപര്യം കാണിക്കാതായതോടെ വിട്ടു. ആ സമയത്ത് സഹായിക്കുന്നുണ്ട്. എങ്ങനെ മുന്നോട്ട് പോകും. എല്ലാ കാലത്തും സഹായിക്കാനാകുന്ന സാഹചര്യമായിരിക്കില്ലെന്ന് പറഞ്ഞു. എന്തെങ്കിലുമുണ്ടാകും എന്നാണ് എന്നോട് പറഞ്ഞിരുന്നത്. വേറെന്തെങ്കിലും ജോലി കണ്ട് കാണും എന്ന് കരുതിയെന്നും അനൂപ് ജോൺ പറയുന്നു. ഇന്ന് അഭിനയ രംഗത്ത് അവസരം കിട്ടിയപ്പോൾ ചെയ്യുന്നു. അതിൽ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അനൂപ് ജോൺ ചൂണ്ടിക്കാട്ടി.
സെെബർ ബുള്ളിയിംഗ് കൊണ്ട് അവർക്ക് ഉയർച്ചയേ ഉണ്ടായിട്ടുള്ളൂയെന്നും അനൂപ് ജോൺ പറയുന്നു. 2023 ലാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരിക്കുന്നത്. സ്റ്റാർ മാജിക്ക് എന്ന ഷോയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മരണം. സുധിയുടെ മരണം കഴിഞ്ഞുള്ള സ്റ്റാർ മാജിക്കിന്റെ എപ്പിസോഡിന് മരണം വിറ്റ് കാശാക്കുന്നു എന്ന വിമർശനം നേരിട്ടെന്നും അനൂപ് ജോൺ പറയുന്നുണ്ട്. ഷോ ചെയ്യാതിരിക്കാൻ പറ്റില്ലായിരുന്നു. എങ്ങനെയൊക്കെയോ ഷൂട്ട് ചെയ്തു. വളരെ വിഷമത്തോടെയാണ് ഷോ അന്ന് ചെയ്തതെന്നും അനൂപ് ജോൺ വ്യക്തമാക്കി.


Click it and Unblock the Notifications