വല്ല വാര്‍ക്ക പണിക്കും പോയി ജീവിച്ചൂടേ? സീതാകല്യാണം നായകനോട് വിമര്‍ശകന്‍! താരത്തിന്‍റെ മറുപടി? കാണൂ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരങ്ങളിലൊരാളാണ് അനൂപ് കൃഷ്ണന്‍. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും സീതാകല്യാണം പരമ്പരയിലെ നായകനാണെന്ന് ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവും. സംഗീത മോഹനാണ് ഈ പരമ്പരയ്ക്ക് കഥയൊരുക്കുന്നത്. മഴവില്‍ മനോരമയിലെ ആത്മസഖിക്ക് ശേഷം താരം തിരക്കഥയൊരുക്കിയ പരമ്പര വിജയകരമായി മുന്നേറുകയാണ്. ഒരുകാലത്ത് മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്ന താരം കൂടിയായിരുന്നു സംഗീത. ഇപ്പോഴിതാ എഴുത്തിലൂടെയാണ് താരം ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സഹോദരിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന സീതയുടെ കഥയുമായാണ് ഇത്തവണ താരമെത്തിയത്. ആത്മസഖിയിലെ അപ്രതീക്ഷിത ട്വിസ്റ്റിന് കടുത്ത വിമര്‍ശനമായിരുന്നു നേരിടേണ്ടി വന്നത്.

അഭിനയത്തോടല്ല എഴുത്തിനോടാണ് തന്റെ ഇപ്പോഴത്തെ താല്‍പര്യമെന്ന് സംഗീത മോഹന്‍ വ്യക്തമാക്കിയിരുന്നു. ധന്യ മേരി വര്‍ഗീസ്, അനൂപ് കൃഷ്ണന്‍, ജിത്തു വേണുഗോപാല്‍, റെനീഷ റഹ്മാന്‍, രൂപശ്രീ, സോന നായര്‍, ആനന്ദ് തുടങ്ങിയവരാണ് സീതാകല്യാണത്തിലെ പ്രധാന താരങ്ങള്‍. റേറ്റിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് കരസ്ഥമാക്കിയാണ് ഈ പരമ്പര മുന്നേറുന്നത്. സുനില്‍ കാര്യാട്ടുകരയാണ് പരമ്പരയുടെ സംവിധായകന്‍. സീരിയലിലെ നായകനായ കല്യാണിനെ അവതരിപ്പിക്കുന്ന അനൂപ് കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അശ്ലീലമായ കമന്‍റുമായി തന്നെ വിമര്‍ശിക്കാനെത്തിയ ആളിന്റെ വിവരങ്ങളും താരം പങ്കുവെച്ചിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: അനൂപ് കൃഷ്ണന്‍ ഫേസ്ബുക്ക് പേജ്

വാര്‍ക്കപണിക്ക് പൊക്കൂടേ?

വാര്‍ക്കപണിക്ക് പൊക്കൂടേ?

സിനിമയിലും സീരിയലിലുമൊക്കെയായി പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വിമര്‍ശനം അത്ര പുതുമയുള്ള കാര്യമല്ല. സോഷ്യല്‍ മീഡിയയിലൂടെ പല താരങ്ങളും വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. പുതിയ എപ്പിസോഡിന്റെ പ്രമോ വീഡിയോയൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിക്കൊണ്ടിരിക്കുകയാണ് അനൂപ് കൃഷ്ണന്‍. വീട്ടമ്മമാരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീതകല്യാണം. സിനിമയിലും നൃത്തവേദികളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ധന്യ മേരി വര്‍ഗീസ് നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ചതും ഈ പരമ്പരയിലൂടെയാണ്. അനൂപും ധന്യയും ഭാര്യഭര്‍ത്താക്കന്‍മാരായാണ് അഭിനയിക്കുന്നത്.

 അശ്ലീലമായ പദപ്രയോഗങ്ങള്‍

അശ്ലീലമായ പദപ്രയോഗങ്ങള്‍

വല്ല വാര്‍ക്കപണിക്കും പോയ്ക്കൂടേയെന്നായിരുന്നു വിമര്‍ശകന്റെ ചോദ്യം. അശ്ലീലമായ പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു. വിമര്‍ശകന്‍രെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലു ചോദ്യമെന്ന കാര്യത്തെക്കുറിച്ച് വിമര്‍ശകന്‍ വ്യക്തമാക്കിയിരുന്നില്ല. ഇത്തരത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

എന്താണ് നിങ്ങളുടെ പ്രശ്‌നം?

എന്താണ് നിങ്ങളുടെ പ്രശ്‌നം?

എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് ചോദിച്ചാണ് താരമെത്തിയത്. പേജിലും പ്രൊഫൈലിലും കയറി ഇങ്ങനെയൊക്കെ പറയുന്ന ഇവനൊക്കെ എന്ത് മറുപടിയാണ് കൊടുക്കേണ്ടതെന്നും താരം ചോദിച്ചിരുന്നു. സ്വന്തം റിമോട്ട് കൈയ്യിലുണ്ടെങ്കില്‍ ചാനല്‍ മാറ്റിക്കൂടേ എന്നും എന്തോ അസുഖമുള്ളയാളാണ് എന്ന് തോന്നുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. അയാളുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും താരം പങ്കുവെച്ചിരുന്നു. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു.

 ഇതൊന്നും കാര്യമാക്കേണ്ട

ഇതൊന്നും കാര്യമാക്കേണ്ട

ഇത്തരത്തിലുള്ളവര്‍ പറയുന്നതൊന്നും കേള്‍ക്കേണ്ടെന്നാണ് ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിട്ടുള്ളത്. ഇത്തരക്കാരെ അവഗണിക്കാനും അവര്‍ പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നുമാണ് ഒരാളുടെ കമന്റ്. ഇത്തരക്കാര്‍ എല്ലായിടത്തും കാണുമെന്നും അവരെ മൈന്‍ഡ് ചെയ്യാതെ മുന്നോട്ട് പോവാനുമാണ് മറ്റൊരാള്‍ പറഞ്ഞത്. റിപ്പോര്‍ട്ട് ചെയ്ത് അയാളുടെ പേജ് പൂട്ടിക്കാനാണ് മറ്റ് ചിലര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കഥാഗതിയിലെ മാറ്റം

കഥാഗതിയിലെ മാറ്റം

അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ പരമ്പരകളില്‍ സ്വഭാവികമാണ്. അത്തരത്തില്‍ വല്ല സംഭവങ്ങളും അടുത്തെങ്ങും അരങ്ങേറിയോ എന്ന ചോദ്യവുമായാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. കുടുംബകഥയുമായാണ് ഇത്തവണയും സംഗീത മോഹനും സംഘവും എത്തിയത്. താരത്തിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ആത്മസഖിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നായികയെ മാറ്റിയപ്പോള്‍ അതുള്‍ക്കൊള്ളാന്‍ ആരാധകര്‍ തയ്യാറായിരുന്നില്ല.

ബഡായി ബംഗ്ലാവിലും എത്തി

ബഡായി ബംഗ്ലാവിലും എത്തി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവ് സീസണ്‍ 2 ആരംഭിച്ചത് അടുത്തിടെയായിരുന്നു. അമ്മായിയേയും വില്‍ഫ്രഡിനേയും ആശംസിക്കാനായി സീരിയല്‍ ലോകത്തെ പ്രമുഖരെല്ലാം എത്തിയിരുന്നു. ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ പരമ്പരകളിലെ താരജോഡികളായിരുന്നു സമ്മാനവുമായി എത്തിയത്. അനൂപ് കൃഷ്ണനും ധന്യ മേരി വര്‍ഗീസുമൊക്കെ ബഡായി ബംഗ്ലാവിലേക്ക്എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X