For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രാഷ്ട്രീയക്കാരും മതനേതാക്കന്മാരും ബി​ഗ് ബോസ് മത്സരാർഥികളായി വന്നാൽ നന്നായിരുന്നു'; അനൂപ് കൃഷ്ണൻ

  |

  എല്ലാ ബി​ഗ് ബോസ് ആരാധകരേയും പോലെ മുൻ മത്സരാർഥി അനൂപ് കൃഷ്ണനും ബി​ഗ് ബോസ് നാലാം സീസൺ കാണാനുള്ള കാത്തിരിപ്പിലാണ്. ഇടൈംസിന് നൽകിയ അഭിമുഖത്തിൽ നാലാം സീസണിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും മത്സരാർഥിയായിരുന്നപ്പോഴുള്ള അനുഭവങ്ങളും അനൂപ് കൃഷ്ണൻ പങ്കുവെച്ചു. ബിഗ് ബോസ് എന്ന ബ്രാൻഡ് നെയിം ആണ് എന്നെ ഷോയിൽ മത്സരിക്കാൻ പ്രേരിപ്പിച്ച ആദ്യത്തെ ഘടകം. കിട്ടിയ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

  Anoop Krishnan, Anoop Krishnan bigg boss, Anoop Krishnan news, Anoop Krishnan video, അനൂപ് കൃഷ്ണൻ, അനൂപ് കൃഷ്ണൻ ബി​ഗ് ബോസ്, അനൂപ് കൃഷ്ണൻ വീഡിയോ, അനൂപ് കൃഷ്ണൻ സിനിമകൾ, അനൂപ് കൃഷ്ണൻ ഭാര്യ

  ഷോയിൽ നിന്ന് ഇറങ്ങിയപ്പോൾ‌ തന്റേതായൊരു കൈ ഒപ്പ് ചാർത്താനും 'ഗെയിമർ ഓഫ് ദി സീസൺ' എന്ന ടാ​ഗ് ലൈൻ സ്വന്തമാക്കാനും സാധിച്ചുവെന്നും ഷോയിലെ ഓരോ നിമിഷത്തിലും സംഭവിച്ച എല്ലാ നല്ല കാര്യങ്ങളിലും സന്തോഷമുണ്ടെന്നും അനൂപ് കൃഷ്ണൻ പറഞ്ഞു. നാലാം സീസൺ കാണാൻ താൻ കാത്തിരിക്കുകയാണെന്നും ആദ്യത്തെ രണ്ട് സീസണുകളും താൻ കണ്ടിട്ടില്ലെന്നും മൂന്നാം സീസൺ കാണാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും അനൂപ് കൃഷ്ണൻ വ്യക്തമാക്കി.

  'അനന്തഭദ്രത്തിനന് ശേഷം മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല, പതിനാറ് വർഷമായി, മകളാണ് കാരണം'; മനോജ് കെ ജയൻ

  'എനിക്ക് ഒന്നും രണ്ടും സീസൺ കാണാൻ കഴിഞ്ഞില്ല. മാത്രമല്ല ഞാൻ ഇതുവരെ മൂന്നാം സീസൺ കണ്ടിട്ടില്ല. പക്ഷേ ഇത്തവണ ഷോയുടെ ഓരോ എപ്പിസോഡും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഓരോ ജോലിയെയും സാഹചര്യത്തെയും ആളുകൾ എങ്ങനെ സമീപിക്കുമെന്ന് എനിക്കറിയണം. ഷോയിൽ ഒരാളുടെ സ്വഭാവം എങ്ങനെ വികസിക്കുന്നു എന്ന് കാണുന്നത് രസകരമായിരിക്കും. പിന്നിലെ സീറ്റിൽ ഇരുന്ന് ഡ്രൈവിംഗ് ആസ്വദിക്കുന്നത് വളരെ എളുപ്പമാണ്. ഷോയെയും മത്സരാർത്ഥികളെയും നിഷ്കരുണം വിമർശിച്ച വ്ലോഗർമാരും ഓൺലൈൻ പോർട്ടലുകളും ഇത്തവണ ബി​ഗ് ബോസിൽ മത്സരാർഥികളായി എത്തിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നു.'

  'പെരുമാറ്റം ഇഷ്ടപ്പെട്ടില്ല, സുശാന്ത് സിങ് എന്നെ പിൻസീറ്റിലിരുത്തി അമിത വേ​ഗ​ത്തിൽ കാറോടിച്ചു'; അങ്കിത ലോഖണ്ഡെ

  'അവർ കാഴ്ചക്കാരാകുമ്പോൾ മാന്യതയില്ലാത്ത അടിസ്ഥാനമില്ലാത്ത അഭിപ്രായങ്ങൾ പ്രചരിപ്പിച്ചു. പക്ഷേ ഞങ്ങൾ മത്സരാർഥികൾ എന്തിലൂടെയാണ് കടന്നുപോയതെന്ന് അവർക്ക് അറിയുമായിരുന്നില്ല. ചില രാഷ്ട്രീയക്കാരേയും മതനേതാക്കളെയും ബിബി ഹൗസിനുള്ളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഷോയിലും അവർ അങ്ങനെ തന്നെയായിരിക്കുമോ എന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്. ബി​ഗ് ബോസ് ഒരു ഗെയിം ഷോ ആണ്. ആരുടെയും വൈകാരിക നാടകങ്ങൾ കണ്ടിട്ടോ കപട രാഷ്ട്രീയ നിലപാടുകളിലോ വീഴരുത്. കഴിവിനും സ്‌പോർട്‌സ് മാൻ സ്പിരിറ്റിനും വോട്ട് ചെയ്യാൻ ഇത്തവണ എല്ലാവരും ശ്രമിക്കണം' അനൂപ് കൃഷ്ണൻ പറയുന്നു.

  'കന്നട സിനിമകൾ പകുതി വെന്ത ഭക്ഷണം പോലെ, മാറ്റം കൊണ്ടുവരേണ്ട സമയമായി'; ജയറാമിന്റെ നായിക സുധാ റാണി

  Read more about: bigg boss
  English summary
  Anoop Krishnan said that it would have been better if politicians and religious leaders had become Bigg Boss contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X