മമ്മൂട്ടി, മോഹൻലാൽ, പൃഥ്വി, പ്രേം നസീർ, ഷീലയുടെ മനസിലെ സുന്ദരൻ ഇവരാരുമല്ല; മറ്റൊരു നടനാണെന്ന് പറഞ്ഞ് നടി

വര്‍ഷങ്ങളായി മലയാള സിനിമയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷീല. പ്രേം നസീര്‍ അടക്കം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടി ഇപ്പോഴും സജീവമാണ്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാ ഇഷ്ടങ്ങളും ലാളിത്യവുമൊക്കെയാണ് ഷീലയെ വേറിട്ടതാക്കുന്നത്. മുന്‍പ് ഗായിക റിമി ടോമിയ്‌ക്കൊപ്പം ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഷീല എത്തിയിരുന്നു.

എന്തൊരു ക്യൂട്ട് ആണ്, പായൽ രജ്പുതിൻ്റെ മനോഹരമായ ഫോട്ടോസ്

റിമി ചോദിക്കുന്നതിന് മറുപടി പറയുന്നതിനിടയില്‍ രസകരമായൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ നടന്മാരുടെ പേരുകള്‍ പറഞ്ഞിട്ട് ഇതിലേറ്റവും സുന്ദരന്‍ ആരാണെന്ന് ആയിരുന്നു റിമി ചോദിച്ചത്. വളരെ വ്യക്തമായി മറ്റൊരു നടനാണെന്ന് ഷീല പറയുകയും ചെയ്തു. ഈ വീഡിയോ കണ്ടതിന് ശേഷം ആ നടന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

 ഏറ്റവും സുന്ദരന്‍ അനൂപ് മേനോനെന്ന് ഷീല

പേര് പറയുന്ന കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ ആരാണെന്നാണ് ഷീല ചേച്ചി പറയേണ്ടതെന്ന് റിമി പറഞ്ഞു. ശേഷം മോഹന്‍ലാല്‍, മമ്മൂട്ടി, പ്രേം നസീര്‍, പൃഥ്വിരാജ് എന്നിവരുടെ പേരുകള്‍ റിമി ഓപ്ഷനായി നല്‍കുകയും ചെയ്തു. തൊട്ട് പിന്നാലെ 'എന്താ വേറെ ആര്‍ട്ടിസ്റ്റുകള്‍ ആരും ലോകത്ത് ഇല്ലേ' എന്നായിരുന്നു ഷീലയുടെ മറു ചോദ്യം. എന്നാല്‍ ചേച്ചിയ്ക്ക് ഇഷ്ടമുള്ളത് പറഞ്ഞോളാന്‍ റിമി സൂചിപ്പിച്ചു.

 ഏറ്റവും സുന്ദരന്‍ അനൂപ് മേനോനെന്ന് ഷീല

എനിക്ക് ഇഷ്ടപ്പെട്ടത് അനൂപ് മേനോന്‍ ആണെന്ന് ഷീല വെളിപ്പെടുത്തി. ഇത് കേട്ടാല്‍ അനൂപേട്ടന് ഭയങ്കര സന്തോഷമായിരിക്കുമെന്ന് റിമി പറയുന്നു. ഷീലാമ്മ അനൂപിന്റെ ഭയങ്കര ഫാനാണ്. അനൂപ് മേനോന്റെ പടം കണ്ടാല്‍ അത് മുഴുവന്‍ കഴിഞ്ഞിട്ടേ അവിടെ നിന്നും എഴുന്നേല്‍ക്കുകയുള്ളു. എനിക്ക് ഇഷ്ടമാണെന്ന് ഷീല പറഞ്ഞതോടെ അത്രയും ഇഷ്ടപ്പെടാനുള്ള കാരണമെന്താണെന്ന് റിമി ചോദിച്ചു.

 ഏറ്റവും സുന്ദരന്‍ അനൂപ് മേനോനെന്ന് ഷീല

അനൂപിന്റെ അഭിനയവും സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതികളും എല്ലാം ഇഷ്ടമാണ് അതൊക്കെ ചേര്‍ന്നിട്ടുള്ളത് കൊണ്ടാവും. പിന്നെ എന്തിനാ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ പറയാനാവുമോ? എന്നും ഷീല ചോദിക്കുന്നു. ഒപ്പം അതിഥിയായിട്ടെത്തി ജോര്‍ജിനോടും ഇതോ ചോദ്യം റിമി ചോദിക്കുന്നുണ്ട്. അന്നും ഇന്നും എന്നും മമ്മൂക്കയാണെന്ന് മറുപടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരിപാടിയുടെ വീഡിയോ അനൂപ് മേനോന്‍ വളരെ വൈകിയാണ് കണ്ടത്. ഈ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് താരം പറയുന്നതിങ്ങനെയാണ്...

 ഏറ്റവും സുന്ദരന്‍ അനൂപ് മേനോനെന്ന് ഷീല

'ആ വാക്കുകള്‍ക്ക് നന്ദിയുണ്ട് ഷീലാമ്മാ. ഈ പറഞ്ഞതിന് ഞാന്‍ അര്‍ഹനല്ല എന്ന് എനിക്കറിയാം. പക്ഷെ ഇന്‍സ്ട്രിയിലെ ഏറ്റവും സുന്ദരിയും, അതിനെക്കാള്‍ ഉപരി ഏറ്റവും വലിയ താരവുമായ ഷീലാമ്മയെ പോലൊരു നടിയില്‍ നിന്ന് ലഭിച്ച ഈ ഒരു പ്രശംസ വലിയ അംഗീകാരമായി കാണുന്നു. വീഡിയോ കാണാന്‍ വൈകിപ്പോയതിന് ക്ഷമ ചോദിക്കുന്നു. നിറയെ സ്നേഹം' എന്നുമാണ് അനൂപ് മേനോന്‍ പറയുന്നത്.

Recommended Video

Sreesanth act as a CBI officer in a Bollywood movie | FilmiBeat Malayalam

അനൂപ് മേനോൻ്റെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X