പേളി ശ്രീനീ ബന്ധം 'തീയും വെള്ളവും പോലെ'!! പറയാൻ ചില കാരണമുണ്ട്, വെളിപ്പെടുത്തലുമായി അനൂപ്
ബിഗ്ബോസ് ഹൗസിൽ നിന്ന് ഏറ്റവും അവസാനം പുറത്തു പോയ മത്സരാർഥിയായിരുന്നു അനൂപ് ചന്ദ്രൻ. 70 ദിവസം ബിഗ് ബോസ് ഹൗസിൽ ജീവിച്ചതിനു ശേഷമാണ് ഹൗസിൽ നിന്ന് അനൂപ് പടിയറിങ്ങിയത്. ഒരു തവണയാണ് ബിഗ് ബോസ് ഹൗസിൽ കാരണവരായതെങ്കിലും ശരിയ്ക്കും കുടുംബാംഗങ്ങൾ ഒരു കാരണവർ സ്ഥാനമായിരുന്നു അനൂപിന് നൽകിയത്.
70 ദിവസം ഒരുപാട് സംഭവബഹുലമായ സംഭവങ്ങൾക്ക് ബിഗ് ബോസ് ഹൗസ് വേദിയായിരുന്നു , കലഹങ്ങൾക്കും പിണക്കങ്ങൾക്കും ഇണക്കങ്ങളും ബിഗ്ബോസ് ഹൗസിൽ നടന്നിരുന്നു. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും മഹത്തായ 70 ദിവസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനൂപ്.

ബിഗ് ബോസ് ഹൗസ് ജീവിതം തന്നെ
ബിഗ് ബോസ് ഹൗസ് ഒരു ജീവിതം തന്നെയായിരുന്നു. 70 ദിവസം 70 വർഷം പോലെയായിരുന്നു തനിയ്ക്ക് തോന്നിയത്. ഇണക്കവും പിണക്കും തന്ത്രങ്ങളും കുതന്ത്രങ്ങളും എങ്ങനെയുണ്ടാകുന്നു അത് എങ്ങനെയില്ലാതകുന്നു എന്നുള്ളത് മനസ്സിലാക്കാൻ കിട്ടിയ ഒരു പാഠശാലയായിട്ടാണ് ബിഗ് ബോസിനെ തോന്നിയത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിനോട് തനിയ്ക്ക് സ്നേഹവും ആരാധനയും ബഹുമാനവുമുണ്ടെന്നും അനൂപ് പറഞ്ഞു. ഞാൻ ഞാനായി തന്നെ 70 ദിവസം ബിഗ്ബോസ് ഹൗസിൽ നിൽക്കാൻ ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.

സൗഹൃദങ്ങൾ
ഒരു പാട് മികച്ച സൗഹൃദങ്ങൾ ബിഗ് ബോസ് ഹൗസിൽ തനിയ്ക്കുണ്ടായിരുന്നു. അവിടെ നിന്ന് പുറത്തു വന്നതേടെ അതൊക്കെ മിസ്സാകും. ബിഗ് ബോസ് എന്നത് ഒരു മത്സരമാണ്. അവിടെ കളിക്കാൻ വന്നവരാണ് കുടുതൽ പേരും. എന്നാൽ താനൊരു കളിക്കാരനല്ല. കളിയ്ക്കുന്നവർക്കായി ഗെയിം വിട്ട് കൊടുത്തതിനു ശേഷം താൻ അവിടെ നിന്ന് പേരുകയായിരുന്നെന്നും അനൂപ് പറഞ്ഞു. ഇനി ഒരുമാസം കൂടിയാണ് ബിഗ് ബോസ് ഹൗസുള്ളത്. ഇവരെ 30 ദിവസം പുറത്തിരുന്ന് കാണാം. കൂടാതെ എല്ലാവരും പുറത്തു വരുമ്പോൾ സന്തോഷം വീണ്ടും പങ്കിടും. ഞങ്ങളെ പാട്ട് പോലെ തന്നെയാണ്. ഞങ്ങൾ എല്ലാവരും ഒന്നാണെന്നും അനൂപ് പറഞ്ഞു.

പേളി സുരേഷേട്ടൻ വിഷയം
പേളിയും സുരേഷേട്ടനുമായിട്ടുളള വിഷയം എനിയ്ക്കും സാബുവിനും ആദ്യ തോന്നിയ ചില സംശയങ്ങളായിരുന്നു. എന്നാൽ ഇത് ഞങ്ങൾ സ്ഥിരം വാച്ച് ചെയ്യുകയും ചെയ്തു. ഇതിനു ശേഷം ഇതു തന്നെ ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെല്ലാം പ്രകടിപ്പിച്ചു. പിന്നീട് അത് എല്ലാവരും കണ്ടതാണെന്നും അനൂപ് പറഞ്ഞു.

പേളി ശ്രീനീഷ് വിവാഹം
പേളി ശ്രീനീഷ് വിവാഹത്തിനെ കുറിച്ച് തനിയ്ക്ക് നല്ല ആശങ്കയുണ്ടെന്നും അനൂപ് പറഞ്ഞു. കാരണവും അദ്ദേഹം വ്യക്തമക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത സ്വഭാവത്തിലുളള രണ്ടു പേരാണ് ഒന്നിക്കാൻ പോകുന്നത്. തീയും വെള്ളവും ചേരുന്നതു പോലെ. മോസ്റ്റ് മോഡേണായ പെൺകുട്ടിയും അതിന്റെ വിപരീതമായ ഒരു ചെറുപ്പക്കാനുമാണ്. അവരുടെ ജീവിതത്തെ കുറിച്ച് അവർ തന്നെ ചിന്തിച്ച് ഒരു തീരുമാനത്തിലെത്തട്ടെ എന്നും അനൂപ് പറയുന്നു. പേളി ശ്രീനീഷ് ബന്ധം ഒരു നല്ല ബന്ധമായി തീരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അനൂപ് പറഞ്ഞു.

ബിഗ്ബോസിൽ തുടരാൻ പറ്റാതെയായി
ബിഗ് ബോസിൽ തുടരാൻ പറ്റാത്ത ഒരു സഹചര്യം തനിയ്ക്കുണ്ടായി. തന്റെ അസുഖമായ ഫോബിയ പ്രത്യക്ഷപ്പെട്ടു. അതിനെ തുടർന്ന് തനിയ്ക്ക് ബിഗ് ബോസ് ഹൗസിൽ മുന്നോട്ട് പോകാൻ പറ്റാതെയായി. അതു കൊണ്ട് തന്നെ രക്ഷിക്കരുതെന്ന് സാബുവിനേട് ഞാൻ നേരത്തെ പറഞ്ഞുവെന്നും അനൂപ് പറഞ്ഞു. ഞാനും സാബുവും തമ്മിൽ യാതെരു പ്രശ്നമില്ലെന്നും അനൂപ് പറഞ്ഞു.


Click it and Unblock the Notifications