»   »  ബിഗ് ബോസിലെ കഥാപ്രസംഗം പൊളിച്ചു!! അനൂപിന്റെ കഥയിൽ താരമായത് അർച്ചന, ട്വിസ്റ്റ് പേളിയും ശ്രീനിയും

ബിഗ് ബോസിലെ കഥാപ്രസംഗം പൊളിച്ചു!! അനൂപിന്റെ കഥയിൽ താരമായത് അർച്ചന, ട്വിസ്റ്റ് പേളിയും ശ്രീനിയും

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ബിഗ് ബോസിലെ കഥാപ്രസംഗം പൊളിച്ചു | filmibeat Malayalam

  വ്യാജ പ്രചരണങ്ങൾ ബിഗ് ബോസിന്റെ ശോഭ കെടുത്തിയെങ്കിലും എപ്പിസോഡുകൾ പിന്നിടുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ റിയാലിറ്റി ഷോ കൂടുതൽ ശ്രദ്ധനേടി കൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ചകളിൽ ലഭിക്കുന്ന പ്രതികരണമല്ല 38 ദിവസം പിന്നിടുമ്പോൾ ലഭിക്കുന്നത്. ഷോ എന്താണെന്നു ബിഗ് ബോസ് ഹൗസിൽ നടക്കുന്നത് എന്താണെന്നും പ്രേക്ഷകർക്ക് മനസിലായി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ് ഇത്.

  രാത്രി രണ്ട് മണിയ്ക്ക് ശ്രീനീഷ് പേളിയോട് അത് ചോദിച്ചു!! ആകെ വിരണ്ട് പേളി, ഒടുവിൽ അത് സമ്മതിച്ചു

  തമ്മിൽ തമ്മിലുള്ള വഴക്കും പരസ്പരം ചളി വാരി എറിയലും മാത്രമല്ല ബിഗ് ബോസ്. ബിഗ് ബോസ് ഹൗസിൽ നർമം തുളമ്പുന്ന പല നിമിഷങ്ങളും അരങ്ങേറുന്നുണ്ട്. 38ാം ദിവസമായിരുന്നു ബിഗ് ബോസ് ഹൗസിൽ ചിരി പടർത്തുന്ന ആ സംഭവം ഉണ്ടായത്. ഒരു കഥാപ്രസംഗത്തിന് ഇത്രയധികം ചിരിപ്പിക്കാൻ ആകുമെന്ന് തെളിച്ചിരിക്കുരയാണ്. ബിഗ് ബോസിൽ വൈകാരികമായ പല സംഭവങ്ങൾക്കും വേദിയായിട്ടുണ്ട്. കൂടുതലും പെട്ടിത്തെറിയും കരച്ചിലുമാണ്. എന്നാൽ ഇതിനെ കുറിച്ച് പിന്നീട് ചിന്തിക്കുമ്പോൾ ചിരിയായിരിക്കും. ഇവിടേയും അധാണ് സംഭവിച്ചത്. അനൂപിന്റേയും സുരേഷിന്റേയും ബിഗ്ബോസ് ഹൗസ് കഥാപ്രസംഗം ഇങ്ങനെ.

  ഡബ്സ്മാഷ് കഴിഞ്ഞു!! പുതിയ ഐറ്റവുമായി സൗഭാഗ്യ!! അത്ര പോരെന്ന് പ്രേക്ഷകർ, വീഡിയോ കാണാം

  എലിമിനേഷനിൽ നിന്ന് തുടക്കം

  അനൂപും സുരേഷും അവതരിപ്പിച്ച കഥാപ്രസംഗത്തിന്റ പേര് ബിഗ് ബോസ് തറവാട് എന്നാണ്. കഥികനായി അനൂപ് ചന്ദ്രൻ എത്തുമ്പോൾ പാട്ടുപാടനും മറ്റു സഹായിയായി കൂടെ എത്തിയത് അരിസ്റ്റോ സുരേഷായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന എലിമിനേഷനെ അടിസ്ഥാനമാക്കിയായിരുന്നു കഥാപ്രസംഗം. അ‍ഞ്ജലിയുടെ കടന്നു വരും രഞ്ജനിയുടെ തിരിച്ച് വരവും പരാമർശിക്കപ്പെട്ടിരുന്നു.

  നിബന്ധനങ്ങൾ

  എന്നാൽ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു കഥാപ്രസംഗം ബിഗ്ബോസുൽ നടന്ന ഒരു വലിയ വിഷയം ഹാസ്യവൽകരിച്ച് വലിച്ച് നീട്ടി തയ്യാറാക്കുക എന്നതായിരുന്നു നിബന്ധന. അരിസ്റ്റോ സുരേഷിന്റെ ആമുഖത്തോടു കൂടിയാണ് കഥാപ്രസംഗം ആരംഭിച്ചത്.

  കഥികനായി തിളങ്ങി അനൂപ്

  കഥികനായി ശരിക്കും അനൂപ് തിളങ്ങിയിരുന്നു. രഞ്ജനിയുടേയുടേയും ശ്വേതയുടേയും പുറതത്തു പോക്കലോടു കൂടിയാണ് കഥാപ്രസംഗം ആരംഭിച്ചത്. എനനാൽ ട്വിസ്റ്റോഠു കൂടി അഞ്ജലിയുടെ വരവും കഥാപ്രസംഗവേദിയിൽ കൈയടി വാങ്ങി. പിന്നീട് രഞ്ജിനിയെ യക്ഷിയായിട്ടാണ് അവതരിപ്പിച്ചത്. ഇത് തികച്ചും പുതുമയായിരുന്നു.

  ഉണ്ണിയാർച്ചയായി അർച്ചന

  അർച്ചനയെ ഉണ്ണിയർച്ചനയായിട്ടാണ് അവതരിപ്പിച്ചത്. ദീപന്റെ പുറത്താക്കലും കഥാപ്രസംഗത്തിന്റെ വിഷയമായിരുന്നു. തുടർന്ന് ദിയസനയു ഷിയാസുമൊക്കെ കഥാപ്രസംഗത്തിലെ ഒരേ കഥകളായി മാറുകയായിരുന്നു. ഷിയാസിനെ മൂന്നു വയസുകാരന്റെ ബുദ്ധിയുള്ള ഒരു യുവാവായിട്ടാണ് അവതരിപ്പിച്ചത്. കാഥികൻ അനൂപ് ചന്ദ്രനും കഥാപ്രസംഗത്തിലെ ഒരു വിഷയമായിരുന്നു.

  പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയം

  കഥാപ്രസംഗത്തിന്റെ പ്രധാന ഹൈലൈറ്റ് പേളി ശ്രീനീഷ് പ്രണയമായിരുന്നു . അരിസ്റ്റോ സുരേഷ് എതിർത്തിട്ടും കഥാപ്രസംഗത്തിൽ പേളി-ശ്രീനീഷ് വിഷയമായിരുന്നു. ഇണക്കുരുവിളായിട്ടാണ് ഇവരെ അവതരിപ്പിച്ചത്. ഇണക്കുരുവികൾ കൊക്കുരുമി ഇരിക്കുന്നു എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. എന്നാൽ ഉടൻ തന്നെ കഥികന് നേരെ കല്ലേറു തുടങ്ങുകയായിരുന്നു. കല്ലേറിഞ്ഞ് കാഥികനെ വേദിയിൽ നിന്ന് പുറത്താക്കി.

  എലിമിനേഷൻ

  ബിഗ് ബേസ് ഹൗസിലെ ഏവിക്ഷനായിരുന്നു കഥാപ്രസംഗത്തിന്റെ മറ്റൊരു ഹൈലൈറ്റ്. തറവാട്ടിലെ സ്വത്ത് തർക്കമായിട്ടായിരുന്നു ഇതിനെ അവതരിപ്പിച്ചത്. കൂടാതെ രഞ്ജിനിയെ പേളി എവിക്ഷനിൽ തിരഞ്ഞെടുത്തതും തിരിച്ചും. ദിയ സന അർച്ചന എന്നിവർക്ക് നേരെ നടന്ന ഗ്രൂപ്പ് ആക്രമണവുമെല്ലാം കഥാപ്രസംഗത്തിലെ വിഷയമായിരുന്നു.

  സ്പ്രേ മണം

  കഥാപ്രസംഗത്തിനു ശേഷം ബിഗ് ബേസിൽ മറ്റൊരു രസകരമായ ടാസ്ക്കുംനടന്നിരുന്നു. സ്പ്രേമണം കണ്ടു പിടിക്കുക എന്നതായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം. സാബുവും പേളിയമായിരുന്നു ക്യാപ്റ്റന്മാർ. മത്സരത്തിൽ പേളിയുടെ ടീം ജയിക്കുകയായിരുന്നു. ഇവർക്ക് സമ്മാനമായി ഫോഗ് പെർഫ്യൂമുകൾ നൽകുകയും ചെയ്തു.

  English summary
  anoppo menone and aristo suresh specal programme in biggbossmalayalam

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more