For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെ ട്വിസ്റ്റ് പരസ്യമായി! ബാലുവിനും നീലുവിനും വിവാഹവാര്‍ഷികം! ഒപ്പം മറ്റൊരു സര്‍പ്രൈസും

  |

  മിനിസ്‌ക്രീന്‍ പരിപാടികളില്‍ റേറ്റിംഗിലും സ്വീകാര്യതയിലും ഏറെ മുന്നിലാണ് ഉപ്പും മുളകിന്റെ സ്ഥാനം. വ്യത്യസ്തമായ സംഭവവികാസങ്ങളുമായാണ് ഓരോ ദിവസവും പരമ്പര പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ലോക് ഡൗണ്‍ സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും വിശേഷങ്ങളുമായി താരങ്ങളെല്ലാം എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷം പരിപാടി വീണ്ടുമെത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. പുതിയ കഥാപാത്രങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയാണ് ഉപ്പും മുളകും. ഏറെ സന്തോഷം നിറഞ്ഞ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്.

  പ്രമോ വീഡിയോ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ബാലുവും നീലുവും വീണ്ടും ഇണക്കുരുവികളെപ്പോലെയായതിന്റെ കാരണത്തെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. മുടിയനും കേശുവും ശിവയുമെല്ലാം അമ്പരന്ന് നില്‍ക്കുമ്പോള്‍ ഒടുവിലായാണ് നീലുവും ബാലുവും ചേര്‍ന്ന് ആ സര്‍പ്രൈസ് പങ്കുവെച്ചത്. ഉപ്പും മുളകിലെ പ്രധാന താരങ്ങളിലൊരാളായ നിഷ സാരംഗിന്റെ പുതിയ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  നിഷ സാരംഗിന്റെ ഫോട്ടോ

  നിഷ സാരംഗിന്റെ ഫോട്ടോ

  നിഷ സാരംഗെന്നാണ് പേരെങ്കിലും ആരാധകര്‍ക്ക് ഈ താരം നീലുവാണ്. ഉപ്പും മുളകിലെ നീലുവമ്മയെക്കുറിച്ച് വാചാലരായി മക്കളായി അഭിനയിക്കുന്നവരും എത്താറുണ്ട്. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിഞ്ഞതിനാല്‍ നല്ല പ്രായത്തില്‍ അമ്മൂമ്മയാവാന്‍ കഴിഞ്ഞുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു താരം 50ാം പിറന്നാള്‍ ആഘോഷിച്ചത്. ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫോട്ടോയ്ക്ക് പിന്നിലെ കഥ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. തിരുവാതിരയ്ക്കുള്ള പുറപ്പാടിലാണോ നീലുവെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

  ഉപ്പും മുളകിലെ സന്തോഷം

  ഉപ്പും മുളകിലെ സന്തോഷം

  ഒന്നിന് പിന്നാലെ ഒന്നൊന്നായി ട്വിസ്റ്റുകളുമായി മുന്നേറുകയാണ് ഉപ്പും മുളകും. അടുത്തിടെയായിരുന്നു മുടിയനെ അന്വേഷിച്ച് പാറമട വീട്ടിലേക്ക് പൂജയെന്ന പെണ്‍കുട്ടി എത്തിയത്. മുടിയനെ ഏറെയിഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ ഇഷ്ടമുണ്ടെന്നുമായിരുന്നു പൂജ പറഞ്ഞത്. ഈ കൊച്ചിന് വട്ടാണോയെന്നായിരുന്നു നീലുവിന്റെ ചോദ്യം. പഠനം പൂര്‍ത്തിയാക്കി ജോലിയൊക്കെയായതിന് ശേഷം വിവാഹം ചെയ്യാമെന്ന് മുടിയനെക്കൊണ്ട് പറയിപ്പിച്ചതിന് പിന്നാലെയായാണ് പൂജ മടങ്ങിയത്. ഒറ്റനോട്ടത്തില്‍ ലച്ചുവിനെപ്പോലെയായിരുന്നു പൂജയെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
  പെട്ടെന്നുള്ള സ്‌നേഹം

  പെട്ടെന്നുള്ള സ്‌നേഹം

  നീലുവും ബാലുവും പെട്ടെന്ന് സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ മക്കള്‍ക്ക് സംശയമായിരുന്നു. അമ്മ തന്നോട് പറയാതെ എങ്ങോട്ടും പോവില്ലെന്നായിരുന്നു മുടിയന്റെ അവകാശവാദം. എന്നാല്‍ മക്കളിലൊരാളോട് പോലും പറയാതെ ഇരുവരും അമ്പലത്തിലേക്ക് പോവുകയായിരുന്നു. തിരിച്ചെത്തിയതിന് ശേഷം ബാലുവിന് പ്രിയപ്പെട്ട ഭക്ഷണമുണ്ടാക്കുകയും ബാലുവിനോട് ചേര്‍ന്നിരിക്കുകയും ചെയ്യുന്ന നീലുവിനെയായിരുന്നു കണ്ടത്. ഈ സ്‌നേഹപ്രകടനം അധികം നീളില്ലെന്നും അടിയായിക്കോളുമെന്നുമായിരുന്നു ശിവാനി പറഞ്ഞത്.

  25ാം വിവാഹ വാര്‍ഷികം

  25ാം വിവാഹ വാര്‍ഷികം

  പതിവില്‍ നിന്നും വ്യത്യസ്തമായി അച്ഛനേയും അമ്മയേയും കാണാന്‍ നല്ല രസമുണ്ടല്ലോയെന്നായിരുന്നു കേശു പറഞ്ഞത്. ആ കമന്റ് പ്രേക്ഷകരും ശരിവെച്ചിരുന്നു. അമ്പലത്തിലേക്ക് പോയി തിരിച്ചെത്തിയ ഇരുവരും അതീവ സന്തോഷത്തിലുമായിരുന്നു. ഇന്നത്തെ പ്രത്യേകതയെക്കുറിച്ച് ചോദിച്ചപ്പോഴും മക്കള്‍ക്ക് മനസ്സിലായിരുന്നില്ല. മഹാന്‍മാരുടെ മരണത്തെക്കുറിച്ച് കേശു പറയാന്‍ തുടങ്ങിയപ്പോള്‍ ബാലു അത് നിര്‍ത്തിക്കുകയായിരുന്നു. തങ്ങളുടെ 25ാം വിവാഹ വാര്‍ഷികമാണെന്നായിരുന്നു ഇരുവരും പറഞ്ഞത്.

  അടുത്ത സര്‍പ്രൈസ്

  അടുത്ത സര്‍പ്രൈസ്

  അച്ഛന്റേയും അമ്മയുടേയും വിവാഹ വാര്‍ഷികമാണെന്നറിഞ്ഞതോടെ കേശുവും ശിവാനിയും മുടിയനും അവരെ കെട്ടിപ്പിടിച്ചിരുന്നു. ആ സന്തോഷത്തോടെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. വിവാഹ വാര്‍ഷികം അവസാനിച്ചതിന് പിന്നാലെയായുള്ള പുതിയ സര്‍പ്രൈസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിഷ സാരംഗിന്റെ ഫോട്ടോ കണ്ടതോടെയാണ് ഇനിയും ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുണ്ടെന്ന് ആരാധകര്‍ ഉറപ്പിച്ചത്.

  English summary
  Another celebration in Uppum Mulakum, Balu and Neelu celebrated 25th wedding anniversary with their childrens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X