സീത സീരിയലില്‍ വീണ്ടും ട്വിസ്റ്റ്! ആദിലക്ഷ്മിയുടെ വിവാഹത്തിനെത്തുന്ന അതിഥികളാരാണ്? പ്രമോ വൈറല്‍!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പരമ്പരയില്‍ വീണ്ടും ട്വിസറ്റ് അരങ്ങേറുകയാണ്. ഇക്കാര്യം വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. കാത്തിരിപ്പിനൊടുവില്‍ ആദി ലക്ഷ്മിയുടെ വിവാഹം വന്നെത്തിയിരിക്കുകയാണ്. വരന്റെ വീട്ടില്‍ വിവാഹ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ആകെ സങ്കടത്തിലാണ് ആദി. ഒച്ചയും ാളനക്കവുമൊന്നുമില്ലാതെ ആരുമില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ആദി. അമ്മയുമായി ആദി ഈ വിഷയം സംസാരിച്ചിരുന്നു. എന്നാല്‍ ഇത് തന്നെ പ്രതീക്ഷിരുന്നോയെന്നായിരുന്നു അമ്മയുടെ ചോദ്യം.
ഡോക്ടറാവണമെന്നത് തന്റെ വാശിയായിരുന്നുവെന്നും അത് നേടിയെടുത്തില്ലേയെന്നുമായിരുന്നു ആദി ലക്ഷ്മി പറഞ്ഞത്. വിവാഹത്തില്‍ ഇന്ദ്രനും സീതയും പങ്കെടുക്കുമോയെന്ന തരത്തിലുള്ള സംശയവും ഇവര്‍ ഉന്നയിച്ചിരുന്നു. വിവാഹത്തിനായി അണിഞ്ഞൊരുങ്ങുന്ന ആദിയേയും പ്രമോ വീഡിയോയില്‍ കാണുന്നുണ്ട്. വിവാഹത്തിന് മണിക്കൂറുകള്‍ അവശേഷിക്കുന്നതിനിടയിലാണ് ഡോക്ടര്‍ ശശികുമാറിനെത്തേടി 2 അതിഥികളെത്തിയത്. ഇരുവരും ഫോണില്‍ എന്തോ കാണിക്കുകയും ചെയ്യുന്നുണ്ട്. കൊടുങ്കാറ്റായെത്തുന്ന അതിഥികളുടെ ആഗമന ഉദ്ദേശമെന്താണെന്നും വിവാഹത്തെ ബാധിക്കുമോയെന്നുമൊക്കെ അറിയാന്‍ ഇനിയും കാത്തിരിക്കണം.

സീതയും ഇന്ദ്രനുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ്. അതിനിടയില്‍ അരങ്ങേറുന്ന ട്വിസ്റ്റ് എന്താവുമെന്നറിയാനായാണ് ആരാധകരും കാത്തിരിക്കുന്നത്. സീതയുടെ സഹോദരനും തന്റെ സഹോദരിയുടെ ഭര്‍ത്താവുമായ ഗിരിയെ തിരികെക്കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഇന്ദ്രന്‍. എന്നാല്‍ അതത്ര എളുപ്പമുള്ളതായിരുന്നില്ല. ഒന്നിന് പിന്നാലെ ഒന്നൊന്നായി ട്വിസ്റ്റുകള്‍ അരങ്ങേറുകയാണ് സീതയില്‍.


Click it and Unblock the Notifications